ADVERTISEMENT

ടാറ്റയുടെ ആദ്യത്തെ മിഡ്സൈസ് ഇലക്ട്രിക് എസ്‌യുവി ഹാരിയർ ഇവി ഉടൻ വിപണിയിലെത്തും. ജനുവരിയിൽ നടന്ന ഗ്ലോബൽ മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനം ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ടാറ്റയുടെ ജെൻ 2 ഇവി ആർക്കിടെച്ചറിലാണ് ഹാരിയർ ഇവി നിർമിക്കുന്നത്. ടാറ്റ വാഹനങ്ങളിൽ ഏറ്റവും ഉയർന്ന റേഞ്ചുള്ള മോഡലായിരിക്കും ഹാരിയർ ഇവി.

ഫെയ്സ്‌ലിഫ്റ്റ് ഹാരിയറിന്റേതിന് സമാനമായ രൂപത്തില്‍ ക്ലോസ്ഡ് ഓഫ് ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ഇവി ബാഡ്ജിങ് എന്നിവയുണ്ട്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടര്‍ സെറ്റപ്പിലെത്തുന്ന ഹാരിയര്‍ ഇവിയില്‍ ഓള്‍ വീല്‍ ഡ്രൈവുമുണ്ടാവും. ബാറ്ററിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും 60kWh ബാറ്ററി പാക്കും 650 കിലോമീറ്റര്‍ റേഞ്ചും പ്രതീക്ഷിക്കാം. വെഹിക്കിള്‍ ടു ലോഡ്(വി2എല്‍), വെഹിക്കിള്‍ ടു വെഹിക്കിള്‍(വി2വി) ചാര്‍ജിങ് ഫീച്ചറുകളും ഹാരിയറില്‍ ടാറ്റ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു.

മാരുതി ഇ വിറ്റാര, മഹീന്ദ്ര ബിഇ 6, ടൊയോട്ട അർബൻ ക്രൂസർ ഇവി എന്നിവയോടായിരിക്കും ഹാരിയർ ഇവി വിപണിയിൽ മത്സരിക്കുക. വില എത്രയാകുമെന്നതിന്റെ സൂചന ടാറ്റ നൽകിയിട്ടില്ലെങ്കിലും 25 ലക്ഷം മുതൽ 30 ലക്ഷം വരെ ആകാനാണ് സാധ്യത.

English Summary:

Tata Harrier EV: The upcoming Tata Harrier EV boasts a projected 650km range and all-wheel drive. Its dual-motor setup and advanced features, including V2L and V2V charging, place it at the forefront of electric SUV innovation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com