പുത്തൻ വാഹനം വാങ്ങി അപർണ; സുരക്ഷയാണ് പ്രധാനം

Mail This Article
മലയാളത്തിലെ യുവഅഭിനേത്രികളിൽ ശ്രദ്ധേയയായ അപർണ ദാസിന്റെ ഗാരിജിലേക്കു പുത്തൻ ഒരു വാഹനം കടന്നു വന്നിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റയുടെ, ഇടി പരീക്ഷയിൽ അഞ്ച് സ്റ്റാർ കരസ്ഥമാക്കിയ നെക്‌സോണാണ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ലക്സൺ ടാറ്റയിൽ നിന്നുമാണ് അപർണ ദാസ് വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നതിനായി കുടുംബവും താരത്തിനൊപ്പം കൊച്ചിയിലെ ലക്സൺ ഷോറൂമിൽ എത്തിയിരുന്നു. നെക്‌സോണിന്റെ ഏതു വേരിയന്റാണ് സ്വന്തമാക്കിയിരിക്കുന്നതെന്നു വ്യക്തമല്ല. വൈറ്റ് ഷെയ്ഡാണ് വാഹനത്തിനായി അപർണ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നായ നെക്‌സോൺ, ഗ്ലോബൽ എൻ സി എ പി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടിയ ചെറുഎസ് യു വിയാണ്. സുരക്ഷ മാത്രമല്ലാതെ, എല്ലാ അത്യാധുനിക സൗകര്യങ്ങളും ടാറ്റ ഈ വാഹനത്തിനു നൽകിയിട്ടുണ്ട്. നിരവധി ഫീച്ചറുകളും ഏറെ മാറ്റങ്ങളുമായി പുതിയ നെക്സോൺ വിപണിയിലെത്തിയത്.
പെട്രോൾ, ഡീസൽ എൻജിനുകളുണ്ട് പുതിയ മോഡലിൽ. പെട്രോൾ മോഡലിൽ 118 എച്ച്പി കരുത്തും 170 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ എൻജിനും. ഡീസൽ പതിപ്പിൽ 115 ബിഎച്ച്പി കരുത്തും 260എൻഎം ടോർക്കുള്ള 1.5 ലീറ്റർ ടർബോ ചാർജിഡ് പെട്രോൾ എൻജിനുമാണ് ഉപയോഗിക്കുന്നത്.