Activate your premium subscription today
Friday, Apr 18, 2025
കരിമ്പൂച്ചകൾ ലോകത്ത് പല രാജ്യങ്ങളിലും ദൗർഭാഗ്യത്തിന്റെ പ്രതീകങ്ങളാണ്. കരിമ്പൂച്ചയെ കണ്ടാൽ അതത്ര നല്ല ശകുനമല്ലെന്ന വിശ്വാസം പലയിടങ്ങളിലും ശക്തമാണ്. പൊതുവെ പൂച്ചകളെ ദത്തെടുക്കുന്നവർ കരിമ്പൂച്ചകളോട് അത്ര താൽപര്യം പ്രകടിപ്പിക്കാറില്ലെന്നും പറയപ്പെടാറുണ്ട്.
ഓസ്കറിന്റെ റെഡ് കാർപ്പറ്റിൽ ഇന്ത്യയിൽ നിന്നുള്ള അനന്യ ശാൻഭാഗ് എത്തിയത് ഓഫ് വൈറ്റ് നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ചായിരുന്നു. ലാളിത്യവും സ്റ്റൈലും സമന്വയിച്ച ആ ലുക്കിൽ ഫാഷൻ പ്രേമികളുടെ കണ്ണുടക്കി. ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആ ലുക്കിനു പിന്നിൽ പ്രവർത്തിച്ചത് പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണയായിരുന്നു.
ആഗോളതലത്തില് ഒരു ചലച്ചിത്രത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ ഓസ്കര് അവാര്ഡില് പ്രധാനപ്പെട്ടതെല്ലാം സ്വന്തമാക്കിയ ‘അനോറ’ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ഷോണ് ബേക്കര് സംവിധാനം ചെയ്ത അനോറ, ആറു ദശലക്ഷം ഡോളർ (ഏകദേശം 52 കോടി രൂപ) ചെലവിട്ട് നിർമിച്ച ചിത്രമാണ്. ഒരു ബിഗ് ബജറ്റ് മലയാള സിനിമയേക്കാള് ചെലവു കുറഞ്ഞ പടം. ഈ സന്ദര്ഭത്തില് എന്തുകൊണ്ടാണ് ബജറ്റിനെക്കുറിച്ച് പരാമര്ശിക്കുന്നത് എന്ന് പലരും ചിന്തിക്കുന്നുണ്ടാകണം; ഏതൊരു സിനിമയുടെയും മികവിന്റെ മാനദണ്ഡം ബജറ്റല്ല എന്ന് സമർഥിക്കാൻ വേണ്ടിത്തന്നെയാണത്. സമീപകാലത്തായി മലയാളികള് ബജറ്റിന്റെ അടിസ്ഥാനത്തില് സിനിമയുടെ മൂല്യനിര്ണയം നടത്തുന്ന ദൗര്ഭാഗ്യകരമായ സാഹചര്യത്തില് വലിയ സന്ദേശമാണ് അനോറ നല്കുന്നത്. വാരിവലിച്ച് പണം മുടക്കി അതിന്റെ നാലിരട്ടി പെരുപ്പിച്ച് കാട്ടിയാൽ നല്ല സിനിമയുണ്ടാവില്ല. ഓസ്കറിന്റെ ഏഴയലത്ത് എത്താനും സാധിക്കില്ല. അതിന് മൗലികതയുളള പ്രമേയങ്ങളും ആവിഷ്കാരരീതികളും വേണം. അനോറ എന്ന കൊച്ചുചിത്രം പറയാതെ പറയുന്നത് ഈ യാഥാർഥ്യമാണ്. വന്കിട താരങ്ങളോ വമ്പന് അണിയറപ്രവര്ത്തകരോ ഇല്ലാതെതന്നെ ഗുണമേന്മയുള്ള ചിത്രങ്ങള് അംഗീകരിക്കപ്പെടാമെന്ന സന്ദേശം കൂടിയാണ് ഓസ്കര് ജൂറി നല്കുന്നത്. വാണിജ്യ സിനിമ-ആര്ട്ട് സിനിമ എന്ന തരംതിരിവുകള് ഒഴിച്ചുനിര്ത്തി ഇതിവൃത്തത്തോട് സത്യസന്ധമായ സമീപനം സ്വീകരിച്ച, വൃത്തിയുളള സിനിമയാണ് അനോറ. മികച്ച ചിത്രം അനോറ, മികച്ച നടി മൈക്കി മാഡിസൻ, മികച്ച സംവിധായകന് ഷോണ് ബേക്കര്, മികച്ച തിരക്കഥ ഷോണ് ബേക്കര്, മികച്ച എഡിറ്റര് ഷോണ് ബേക്കര് എന്നിങ്ങനെ അഞ്ച് ഓസ്കര് പുരസ്കാരങ്ങള് വാരിക്കൂട്ടിയ അനോറ മികച്ച സിനിമയെക്കുറിച്ചുളള മലയാളിയുടെ വ്യവസ്ഥാപിത സങ്കല്പങ്ങളും കപടബോധവും അപ്പാടെ തച്ചുടയ്ക്കുന്ന ചിത്രമാണ്.
ലൊസാഞ്ചലസ് ∙ ഓസ്കർ പുരസ്കാരദാന ചടങ്ങിന് ശേഷം നടന്ന വാനിറ്റി ഫെയർ ആഫ്റ്റർ പാർട്ടിയിൽ താരങ്ങൾ അണിനിരന്നത് അതീവ ഗ്ലാമറസായി. ബെവർലി ഹിൽസിലെ വാലിസ് അന്നൻബെർഗ് സെന്റർ ഫോർ ദി പെർഫോമിങ് ആർട്സിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത താരങ്ങളിൽ ശരീരം പ്രദർശിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്.മെഗൻ തി
2025ലെ ഓസ്കറിൽ നോമിനേഷൻ ലഭിച്ച സിനിമകളിൽ പലതും പുസ്തകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. ഈ ചിത്രങ്ങൾ സാഹിത്യത്തിന്റെ ശക്തിയും സിനിമയുടെ മാധുര്യവും ഒന്നിച്ചു ചേർത്ത് പ്രേക്ഷകരെ മന്ത്രമുഗ്ദരാക്കുകയാണ്. ഇവയിൽ ചിലത് ക്ലാസിക് നോവലുകളെ അടിസ്ഥാനമാക്കിയുള്ളവയാണെങ്കിൽ, മറ്റു ചിലത് യഥാർഥ ജീവിതങ്ങളെ
97ാമത് ഓസ്കറിൽ തിളങ്ങി പോപ് താരം സെലീന ഗോമസ്. ഗായികയുടെ ഔട്ട്ഫിറ്റ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. വിഖ്യാത ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ ഒരുക്കിയ ക്രിസ്റ്റൽ ഗൗൺ ധരിച്ചാണ് സെലീന റെഡ്കാർപ്പറ്റിൽ എത്തിയത്. ഓഫ് ദ് ഷോൽഡർ–പ്ലഞ്ചിങ് നെക്ലൈൻ വസ്ത്രമാണ് റാൽഫ് സെലീനയ്ക്കായി ഒരുക്കിയത്. വിദഗ്ധരായ 12
22 വർഷങ്ങൾക്കു ശേഷം മികച്ച നടനുള്ള പുരസ്കാരം വീണ്ടും നേടി ഏഡ്രിയാൻ നിക്കോളസ് ബ്രോഡി. ‘ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ പുരസ്കര നേട്ടം ആവർത്തിച്ചത്. വയസ്സ് മാത്രമെ കൂടിയിട്ടുള്ളൂ അഭിനയത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഈ പുരസ്കാരത്തിലൂടെ തെളിയിച്ചിരിക്കുകയാണ് അമേരിക്കൻ താരം.
ഓസ്കർ വേദിയിൽ അപ്രതീക്ഷിതമായി ഹിന്ദിയിൽ സംസാരിച്ച് കാണികളെ അമ്പരപ്പിച്ച് അവതാരകൻ കോനൻ ഒബ്രയൻ. കാണികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിൽ പെട്ടെന്നാണ് താരം ഹിന്ദിയിലേക്ക് സംസാരം മാറ്റിയത്. ‘നമസ്കാർ’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഹിന്ദിയിലെ വർത്തമാനത്തിന് ഒബ്രയൻ തുടക്കമിട്ടത്.
മികച്ച അനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്കർ അവാർഡ് നേടി ഫ്ലോ. ഗിൻറ്സ് സെൽബലോഡിസ് എന്ന ലാത്വിയൻ രാജ്യക്കാരനാണ് അണിയറയിൽ. ഞങ്ങൾ ജെയിംസ് കാമറൂണിനെ തോൽപ്പിച്ചു എന്നാണ് അല്പം നാണം കലർന്ന ചിരിയോടെ ഗിൻറ്സ് സെൽബലോഡിസ് പണ്ടൊരു അഭിമുഖത്തിൽ പറഞ്ഞത്. പ്രാദേശിക ബോക്സ് ഓഫിസിൽ അവതാർ ഫ്രാഞ്ചൈസിന്റെ കളക്ഷൻ റെക്കോർഡുകൾ
വെള്ളിത്തിരയിലെ മിന്നും പ്രകടനത്തിനൊപ്പം ഫാഷൻ ലോകത്തും അവരുടെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവരാണ് പലപ്പോഴും താരങ്ങൾ. സിനിമയുടെയും ഫാഷന്റെയും സംഗമവേദിയായ ഓസ്കാർ പുരസ്കാര ചടങ്ങിലെ കാഴ്ചകളും വ്യത്യസ്തമല്ല. വാക്കുകളിലൂടെ മാത്രമല്ല, വസ്ത്രധാരണത്തിലൂടെയും മേക്കപ്പിലൂടെയുമെല്ലാം ശക്തമായ നിലപാടുകൾ പലരും
Results 1-10 of 160
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.