Activate your premium subscription today
തിരുവനന്തപുരം ∙ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തിരുവനന്തപുരം സ്വദേശിയെ കബളിപ്പിച്ചു 2 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാനി പൊലീസ് പിടിയിൽ. കംബോഡിയയിൽ നിന്നു കോൾ സെന്റർ വഴി തട്ടിപ്പ് ആസൂത്രണം ചെയ്ത മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് സക്കത്ത് പാപ്പന്നൂർ പാലാഴി വീട്ടിൽ കെ.മനുവിനെ ആണ് തിരുച്ചിറപ്പള്ളി എയർപോർട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.
അങ്കമാലി ∙ ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്ന് 56,50,000 രൂപ തട്ടിയെന്ന കേസിൽ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനിയെ (49) പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ ∙ ഓൺലൈൻ ഷെയർ ട്രേഡിങ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്നു പറഞ്ഞ് കണ്ണൂർ ചാലാട് സ്വദേശിയിൽ നിന്നു 47,31,066 രൂപ തട്ടിയ കേസിൽ കാസർകോട് തളങ്കര സ്വദേശി അബ്ദുൽ സമദാനി (35), പള്ളിക്കര സ്വദേശിയായ അബ്ദുൽ മജീദ്(67) എന്നിവരെ കണ്ണൂർ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഓരോ തവണ ട്രേഡ് ചെയ്യുമ്പോഴും വലിയ
ആലപ്പുഴ ∙ ഫെയ്സ്ബുക് വഴി പരിചയപ്പെട്ട ആലപ്പുഴ കളപ്പുര സ്വദേശിയിൽ നിന്നു ഷെയർ ട്രേഡിങ് വഴി ലാഭമുണ്ടാക്കാം എന്നു വിശ്വസിപ്പിച്ച് 29 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഹൈദരാബാദ് ബെണ്ടലഗുഡ, ബാബാ നഗർ സ്വദേശി മുഹമ്മദ് അദ്നാൻ സൈബർ ക്രൈം പൊലീസിന്റെ പിടിയിൽ. ട്രേഡിങ് നടത്താമെന്ന് പറഞ്ഞ് തെലങ്കാന ഹയാത്ത് നഗർ
കോഴിക്കോട് ∙ ട്രേഡിങ് നിക്ഷേപത്തിന്റെ പേരിൽ കോഴിക്കോട്ടെ ബിസിനസുകാരനിൽ നിന്നു വിവിധ സമയങ്ങളിലായി 67 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ തമിഴ്നാട് സ്വദേശി സുഫിയാൻ കബീറി(45)നെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നു തട്ടിപ്പിനു ഉപയോഗിച്ച മൊബൈൽ ഫോൺ, സിം കാർഡ് എന്നിവ കണ്ടെടുത്തു. പ്രതിയെ
സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ നിന്നുള്ള നിർദേശങ്ങൾ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപകരിൽനിന്നും ഇടനിലക്കാരിൽനിന്നും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായുള്ള ധാരാളം പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെബിയുടെ മുന്നറിയിപ്പ്. ‘ 25 മുതൽ 50
944 ദിവസം: 8,586.71 കോടി രൂപ! 2021 ഏപ്രിൽ 1 മുതൽ 2023 ഒക്ടോബർ 31 വരെ രാജ്യമാകെ സൈബർ തട്ടിപ്പുകാർ കൊയ്ത തുകയാണിത്. പാർലമെന്റിൽ രണ്ടു മാസം മുൻപ് ഐടി സ്ഥിരസമിതി വച്ച റിപ്പോർട്ടിലെ ഈ കണക്കനുസരിച്ചാണെങ്കിൽ സൈബർ തട്ടിപ്പിലൂടെ ഇന്ത്യയാകെ പ്രതിദിനം നഷ്ടപ്പെടുന്നത് ഏകദേശം 9 കോടിയിലേറെ രൂപ. ഇതേ കാലയളവിൽ നഷ്ടമായ മൊത്തം തുകയിൽ 880 കോടിയിലേറെ രൂപ തട്ടിപ്പുകാരിലെത്താതെ തടഞ്ഞെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്.
കാക്കനാട്∙ ഓഹരി ഇടപാടു തട്ടിപ്പിൽ പിടിയിലായ എബിൻ–ശ്രീരഞ്ജിനി ദമ്പതികൾ 85 കോടി രൂപ നിക്ഷേപമായി വാങ്ങിയതിന്റെ കണക്ക് പൊലീസിനു ലഭിച്ചു. 119 പേരാണ് പരാതി നൽകിയിരിക്കുന്നത്. 6 കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 5 കേസിൽ ഇവരെ അറസ്റ്റു ചെയ്യുന്നതു കോടതി തടഞ്ഞിരുന്നു.
കാക്കനാട്∙ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ വാഴക്കാല സ്വദേശി എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും ഓഹരി ഇടപാട് വെട്ടിപ്പിലൂടെ കൈക്കലാക്കിയ കോടികൾ ചെലവഴിച്ചത് ചൂതാട്ടത്തിനും ആർഭാട ജീവിതത്തിനുമാണെന്നു പൊലീസിനു മൊഴി നൽകി. ആഡംബര വീടുകളും ഫ്ലാറ്റുകളും സ്വന്തമാക്കിയും
Results 1-9