Activate your premium subscription today
പറവൂർ ∙ എക്സൈസ് പ്രിവന്റീവ് ഓഫിസറുടെ വീട് ആക്രമിച്ച കേസിൽ കെടാമംഗലം വാക്കാമുറി കൃഷ്ണകൃപയിൽ രാകേഷ് (34), എട്ടിയോടം മണപ്പാട്ടിൽ ഫിറോസ് (28) എന്നിവർ അറസ്റ്റിൽ. ബവ്റിജസ് കോർപറേഷന്റെ ഔട്ലെറ്റുകളിൽ നിന്നു മദ്യം വാങ്ങി, കൂടിയ വിലയ്ക്ക് ഏഴിക്കര, കെടാമംഗലം പ്രദേശത്തു വിൽപന നടത്തുന്നവരാണിവർ. പറവൂർ എക്സൈസ്
ആലപ്പുഴ∙ നവകേരള സദസ്സുമായി ബന്ധപ്പെട്ടു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാന്റെ നേതൃത്വത്തിൽ മർദിച്ച സംഭവത്തിന് ഒരു വർഷമായിട്ടും പരാതിക്കാർക്കു നീതിയില്ല. മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റു സുരക്ഷാ ജീവനക്കാർക്കും അനുകൂലമായി പൊലീസ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി, കേസ്
ഹാംബുർഗിലെ ബിൽസ്റ്റെഡ് ജില്ലയിലെ സലൂണിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു.
കൊച്ചി ∙ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിൽ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തി എൻഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ നൽകിയ മൂന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് എം.കെ.നാസറിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 9 വർഷത്തിലേറെയായി ജയിലിലാണെന്നും അപ്പീൽ പരിഗണിക്കാൻ സമയമെടുക്കുമെന്നതും പരിഗണിച്ചാണു ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്.
ഹൈദരാബാദ് ∙ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചു ബന്ധുവിനെ കൊല്ലാനായി കുവൈത്തിൽനിന്നു നാട്ടിലെത്തി പ്രവാസി. കൊലപാതകത്തിനുശേഷം ആരുമറിയാതെ മടങ്ങുകയും ചെയ്തു. ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപള്ളിയിലായിരുന്നു സംഭവം. ആഞ്ജനേയ പ്രസാദ് (35) എന്ന യുവാവാണു ശാരീരിക വെല്ലുവിളി നേരിടുന്ന ബന്ധു പി.ആഞ്ജനേയുലുവിനെ (59) കൊലപ്പെടുത്തിയത്.
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിലെ ഭിന്നശേഷി വിദ്യാർഥിയെ എസ്എഫ്ഐ പ്രവര്ത്തകര് ആക്രമിച്ച കേസിലെ പ്രതികളെ മുന്കൂര് ജാമ്യാപേക്ഷയില് ഉത്തരവു വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്ദേശം. ഈ മാസം 17 വരെ അറസ്റ്റ് ചെയ്യരുത് എന്നാണ് തിരുവനന്തപുരം ആറാം അഡീഷനൽ സെഷന്സ് കോടതിയുടെ ഉത്തരവ്.
വൈക്കം ∙ വൈക്കം താലൂക്ക് ആശുപത്രിയിൽ കാലിനു പരുക്കേറ്റ ഭാര്യയുമായി എത്തിയ യുവാവ് പൊലീസുകാരെ ആക്രമിച്ചു. എഎസ്ഐ അടക്കം രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. വൈക്കം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കുലശേഖരമംഗലം വല്ലയിൽ അൽ അമീർ(46), സീനിയർ സിപിഒ ചേർത്തല അർത്തുങ്കൽ ചെത്തിക്കാരൻ പുരയിൽ സി.ഒ.സെബാസ്റ്റ്യൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് വൈക്കം ബ്രഹ്മമംഗലം വടക്കേത്തറ അനീഷ്കുമാർ(45), ഭാര്യ ഷീന(40) എന്നിവരെ വൈക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
ജറുസലം ∙ ഗാസയിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 38 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയയിൽ പാർപ്പിടസമുച്ചയത്തിലെ ബോംബിങ്ങിൽ കൊല്ലപ്പെട്ട 22 പേർ അടക്കമാണിത്. കമൽ അദ്വാൻ ആശുപത്രിക്കുസമീപവും ആക്രമണമുണ്ടായി. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 44,805 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,06,257 പേർക്കു പരുക്കേറ്റു.
കൊട്ടാരക്കര∙ പുത്തൂരിൽ സ്വകാര്യ ബസിൽ വിദ്യാർഥികളും യുവാക്കളും തമ്മിലടിച്ചു. സംഭവത്തിൽ കൈതക്കോട് സ്വദേശികളായ അമൽ, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിൽ യുവാക്കൾ നായയെ കയറ്റിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പുത്തൂരിൽ നിന്ന് നായയുമായി രണ്ടു യുവാക്കൾ ബസിൽ
ഹൈദരാബാദ്∙ വീട്ടിലേക്കു വിളിച്ചുവരുത്തി മാധ്യമപ്രവര്ത്തകരെ ക്രൂരമായി മര്ദിച്ച് തെലുങ്കിലെ മുതിര്ന്ന നടനും പത്മ അവാര്ഡ് ജേതാവുമായ മോഹന് ബാബു. മോഹന് ബാബുവും ഇളയ മകനും നടനുമായ മഞ്ചു മനോജും തമ്മിലുള്ള സ്വത്ത് തര്ക്കത്തെ കുറിച്ചു വിശദീകരിക്കാന് വിളിച്ച വാര്ത്താ സമ്മേളനത്തിലാണു നാടകീയ സംഭവങ്ങള്. ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവര്ത്തകന്റെ മൈക്ക് പിടിച്ചുവാങ്ങി അടിക്കുകയായിരുന്നു. തുടര്ന്ന് നടന്റെ സുരക്ഷാ ഉദ്യോഗസ്ഥര് മാധ്യമപ്രവര്ത്തകരെ മര്ദിച്ച് വീടിനുള്ളില്നിന്നു പുറത്താക്കി.
Results 1-10 of 2404