Activate your premium subscription today
Monday, Mar 31, 2025
കുഴൽമന്ദം ∙ റോഡിൽ വാഹനം നിർത്തിയതിനെ ചൊല്ലിയുള്ള വാക്ക് തർക്കം യുവാവിന് കുത്തേറ്റു. കുഴൽമന്ദം പുതുക്കോട് മാട്ടുകാട് വീട്ടിൽ എച്ച്.സന്ദീപിനാണ് (32) കുത്തേറ്റത്. കഴിഞ്ഞ ദിവസം പുതുക്കോട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനു പോയ സന്ദീപിന്റെ ബൈക്ക് റോഡരികിൽ നിർത്തിയിരുന്നു. ബൈക്ക്
പാലക്കാട് ∙ മംഗലം ഡാം അയ്യപ്പൻപാടിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്ക്. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ അതിഥി തൊഴിലാളികളെയാണ് കാട്ടാന ആക്രമിച്ചത്.
കൊല്ലം∙ പനയത്ത് മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. ചെമ്മക്കാട് ചാറുകാട് സ്വദേശി അനിൽകുമാർ (35) ആണ് മരിച്ചത്. സുഹൃത്തായ ധനേഷിന് കുത്തേറ്റിട്ടുണ്ട്. ഇരുവരെയും കുത്തി പരിക്കേൽപ്പിച്ച അജിത്ത് (36) പൊലീസ് കസ്റ്റഡിയിലാണ്.
ദേശമംഗലം ∙ കൊണ്ടയൂരിൽ മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദിച്ച് അവശയാക്കി. കൊണ്ടയൂർ പാതിരപ്പറമ്പിൽ സുരേഷ് (40) ആണ് അമ്മ ശാന്തയെ (68) വേലിയിൽനിന്നു ശീമക്കൊന്നയെടുത്ത് അടിച്ചു പരുക്കേൽപ്പിച്ചത്. കയ്യിനും കാലിനും സാരമായി പരുക്കേറ്റ ശാന്തയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി ∙ അങ്കമാലി അയ്യമ്പുഴ കുറ്റിപ്പാറയിൽ സംശയാസ്പദമായ രീതിയിൽ കണ്ടത് ചോദ്യം ചെയ്തതിനു പൊലീസിന് നേരെ ആക്രമണം. സ്ത്രീ ഉൾപ്പെടുന്ന നേപ്പാൾ സ്വദേശികളായ രണ്ടു പേരാണ് മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ എസ്ഐ ഉൾപ്പെടെ 4 പൊലീസുകാർക്ക് പരുക്കേറ്റു.
തിരുവനന്തപുരം ∙ കാപ്പാ കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് നേരെ ആക്രമണം. പൂജപ്പുര എസ്ഐ സുധീഷിനെ ശ്രീജിത്ത് ഉണ്ണി എന്ന ഗുണ്ടയാണ് ആക്രമിച്ചത്. സുധീഷിന്റെ കയ്യിലാണ് കുത്തേറ്റത്. ഇന്നലെ രാത്രി ആയിരുന്നു ആക്രമണം.
പാലോട്∙ രാത്രിയിൽ കോളജ് അധ്യാപകനെയും മകനെയും തടഞ്ഞു നിർത്തി മർദിച്ച സംഭവത്തിൽ ഒരു മാസത്തോളമായിട്ടും കുറ്റക്കാരനായ പാലോട് റേഞ്ച് ഓഫിസർക്കെതിരെ ഡിഎഫ്ഒ, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്ലാവറ റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. വിഷയത്തിൽ സിപിഎം അടക്കം സംഘടനകൾ സമരങ്ങൾ
എടപ്പാൾ ∙ലഹരിസംഘം യുവാവിനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പരാതി. സംഭവത്തിൽ പൊന്നാനി സ്വദേശികളായ മുഹമ്മദ് മുബഷിർ (19), മുഹമ്മദ് ജസീൽ (18), എന്നിവർക്കു പുറമേ പൊന്നാനി സ്വദേശിയായ 17 വയസ്സുകാരനും അറസ്റ്റിലായി. കഴിഞ്ഞദിവസം രാത്രി എടപ്പാൾ പൊന്നാനി റോഡിലായിരുന്നു
യുകെയിലെ പ്ലിമത്തിൽ ബസിൽ യാത്ര ചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം. പ്ലിമത്തിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ സപ്പോർട്ട് വർക്കറായ മലയാളി യുവാവിന് നേരെ കഴിഞ്ഞ ദിവസം രാത്രി 8.30 നായിരുന്നു ആക്രമണം. താമസ സ്ഥലത്ത് നിന്നും 20 മിനിറ്റ് ദൂരത്തിലുള്ള ഹോസ്പിറ്റലിലേക്ക് രാത്രി 10 മുതൽ ആരംഭിക്കുന്ന ഷിഫ്റ്റിൽ ജോലിക്ക് കയറുവാൻ വേണ്ടിയുള്ള യാത്രയിലാരുന്നു വയനാട് സ്വദേശിയായ യുവാവ്. ബസിൽ കയറും മുൻപേ യുവാവിനെ പിൻതുടർന്ന് എത്തിയ അക്രമി ബസ് യാത്രയ്ക്കിടയിലാണ് അക്രമം നടത്തിയത്.
വാഷിങ്ടൻ ∙ യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകനു സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്നു കിട്ടിയതിനു പിന്നാലെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്.
Results 1-10 of 2601
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.