ADVERTISEMENT

തൃശൂർ ∙ ദേശമംഗലം കൊണ്ടയൂരിൽ മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദിച്ച് അവശയാക്കി. കൊണ്ടയൂർ പാതിരപ്പറമ്പിൽ സുരേഷ് (40) ആണ് അമ്മ ശാന്തയെ (68) വേലിയിൽനിന്നു ശീമക്കൊന്നയുടെ വടിയെടുത്ത് അടിച്ചു പരുക്കേൽപ്പിച്ചത്.

കയ്യിനും കാലിനും സാരമായി പരുക്കേറ്റ ശാന്തയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം വാർന്ന നിലയിൽ കിടന്നിരുന്ന അമ്മയെ സുരേഷ് വീട്ടിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സുരേഷിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. 2023ൽ സഹോദരൻ സുബ്രഹ്മണ്യനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്.

English Summary:

Son Attacks Mother in Thrissur: Drunk son assaults mother in Kondayur, leaving her critically injured. The police have registered an attempted murder case against Suresh, who is also accused of killing his brother earlier this year.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com