മദ്യപാനത്തെ തുടർന്ന് തർക്കം; കൊല്ലത്ത് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി

Mail This Article
×
കൊല്ലം∙ പനയത്ത് മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. ചെമ്മക്കാട് ചാറുകാട് സ്വദേശി അനിൽകുമാർ (35) ആണ് മരിച്ചത്. സുഹൃത്തായ ധനേഷിന് കുത്തേറ്റിട്ടുണ്ട്. ഇരുവരെയും കുത്തി പരുക്കേൽപ്പിച്ച അജിത്ത് (36) പൊലീസ് കസ്റ്റഡിയിലാണ്.
പനയം ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര കടന്നു പോയതിനുശേഷം പ്രധാന റോഡിൽ ആയിരുന്നു സംഭവം. ഇവർ ഒന്നിച്ച് പരസ്യമായി മദ്യപാനം നടത്തി വരുന്ന വഴിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
English Summary:
Man Stabbed to Death: A 35-year-old man, Anil Kumar, was stabbed to death in Kollam's Panayam after a drunken brawl. His friend was injured, and the assailant is in police custody.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.