കുഴൽമന്ദം ∙ റോഡിൽ വാഹനം നിർത്തിയതിനെ ചൊല്ലിയുള്ള വാക്ക് തർക്കം യുവാവിന് കുത്തേറ്റു. കുഴൽമന്ദം പുതുക്കോട് മാട്ടുകാട് വീട്ടിൽ എച്ച്.സന്ദീപിനാണ് (32) കുത്തേറ്റത്. കഴിഞ്ഞ ദിവസം പുതുക്കോട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനു പോയ സന്ദീപിന്റെ ബൈക്ക് റോഡരികിൽ നിർത്തിയിരുന്നു. ബൈക്ക് പുതുക്കോട് കളിയംകാട് സി.സുജിത്ത്(27) ചവിട്ടി തള്ളിയിട്ടതാണ് പ്രശ്നത്തിന് തുടക്കമിട്ടത്. ഇത് ചോദ്യം ചെയ്ത സന്ദീപിനെ അർധരാത്രി കുട്ടംകുളത്ത് വച്ച് സുജിത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. പരുക്കേറ്റ സന്ദീപിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴൽമന്ദം പൊലീസ് കേസെടുത്തു. സുജിത്തിനെ റിമാൻഡ് ചെയ്തു.
English Summary:
Kuzhalmandam stabbing: A parking dispute led to a stabbing incident in Kuzhalmandam, Kerala, leaving Sandeep injured and Sujith remanded. The incident occurred after an argument over a parked vehicle near the Sree Kurumba Bhagavathy temple.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.