Activate your premium subscription today
ഒറ്റപ്പാലം ∙ ത്രാങ്ങാലിയിലെ കവർച്ചാക്കേസിൽ വീണ്ടും വമ്പൻ ട്വിസ്റ്റ്. ആദ്യം 63 പവനും പണവും വിലയേറിയ വാച്ചും മോഷ്ടിക്കപ്പെട്ടെന്നും പിന്നീടു സ്വർണം അലമാരയിൽ സുരക്ഷിതമാണെന്നും കുടുംബം സ്ഥിരീകരിച്ച കേസിലാണു വീണ്ടും വഴിത്തിരിവ്. ഇപ്പോൾ പണത്തിനും വാച്ചിനും പുറമേ, 19 പവൻ സ്വർണം കൂടി നഷ്ടപ്പെട്ടിട്ടുണ്ടെന്ന പരാതിയുമായാണു ചെന്നൈയിൽ നിന്നു തിരിച്ചെത്തിയ വീട്ടമ്മ പൊലീസിനെ സമീപിച്ചത്. ത്രാങ്ങാലി മൂച്ചിക്കൽ ബാലകൃഷ്ണന്റെ വീട്ടിലെ കവർച്ച സംബന്ധിച്ച കേസിലാണു തുടക്കം മുതൽ ആശയക്കുഴപ്പം. ചെന്നൈയിൽ മകന്റെ വീട്ടിൽ നിന്നു തിരിച്ചെത്തി നടത്തിയ വിശദമായ പരിശോധനയ്ക്കു പിന്നാലെയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ 19 പവൻ കാണാനില്ലെന്നു പരാതി. കഴിഞ്ഞ 30നു രാവിലെ കവർച്ച പുറത്തറിഞ്ഞ ആദ്യ മണിക്കൂറുകളിൽ 63 പവൻ സ്വർണവും ഒരുലക്ഷം രൂപയും വാച്ചും കാണാതായെന്നാണു പുറത്തറിഞ്ഞത്. പിന്നീടു സ്വർണം പൂർണമായി അലമാരയിൽ സുരക്ഷിതമാണെന്നും പണവും വാച്ചും മാത്രമാണു പോയതെന്നുമായിരുന്നു ആശ്വാസവാർത്ത.
മസ്കത്ത് ∙ ബാങ്കുകളിൽ നിന്നും പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് പണം അപഹരിക്കുന്ന സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരായ അഞ്ച് വിദേശികളെയാണ് പിടികൂടിയത്. ബാങ്കിൽ നിന്നും പണം പിൻവലിച്ച് ഇറങ്ങുന്നവരെ പിന്തുടരുകയും പിന്നീട് വാഹനത്തിൽനിന്ന് പ്രലോഭിപ്പിച്ച് ഇറക്കിവിട്ട് മോഷണം
കൊല്ലം∙ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാടൻനടയിലെ കുടുംബവീട്ടിൽ മോഷണം. രണ്ടു പേർ പൊലീസ് പിടിയിലായതായി സൂചന. ചൊവ്വാഴ്ച വൈകിട്ട് സുരേഷ് ഗോപിയുടെ സഹോദരപുത്രനും കുടുംബവും വീട്ടിൽ എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. ഇവർ വീട്ടിൽ എത്തിയപ്പോൾ രണ്ടുപേർ മതിൽ ചാടി കടന്നുപോകുന്നത് കണ്ടു.
പെരിന്തൽമണ്ണ ∙ ജ്വല്ലറി ഉടമകളെ ആക്രമിച്ച് 3.2 കിലോ സ്വർണം കവർന്ന കേസിൽ ഒരാളെക്കൂടി പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള കുഴൽപണക്കടത്തു സംഘാംഗവും കോഴിക്കോട് അഴിയൂർ കോരോത്ത് റോഡ് സ്വദേശിയുമായ പുതിയോട്ട് താഴെകുനിയിൽ ശരത്തിനെ (27) ആണ് ഒളിവിൽ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ
കണ്ണൂർ ∙ വളപട്ടണം മന്നയിലെ അരി വ്യാപാരി കോറൽവീട്ടിൽ കെ.പി.അഷ്റഫിന്റെ വീട്ടിൽനിന്ന് അയൽവാസി മുണ്ടച്ചാലി വീട്ടിൽ സി.പി.ലിജേഷ് മോഷ്ടിച്ച 1,21,43,000 കോടി രൂപയും 267 പവൻ സ്വർണാഭരണങ്ങളും ഇനി തിരിച്ചുകിട്ടുക കോടതി നടപടികളിലൂടെ. സ്വർണവും പണവും തങ്ങളുടെതാണെന്നു രേഖകൾ നൽകി അഷ്റഫും കുടുംബവും തെളിയിച്ചാൽ
വെൽഡിങ് തൊഴിലാളിയായ ലിജേഷിന് മോഷണത്തിൽ തുണയായത് ഇതേ ജോലിയായിരുന്നു. വീടിന്റെ ജനലിന്റെ ഗ്രിൽ ഇളക്കിമാറ്റാൻ ലിജേഷിന് അധിക സമയം വേണ്ടിവന്നില്ല. അകത്തു കയറി അലമാരകളിലാണ് ആദ്യം പരിശോധന തുടങ്ങിയത്. കിടപ്പുമുറിയിലെ ഒരു അലമാരയിൽനിന്ന് മറ്റൊരു അലമാരയുടെ താക്കോൽ ലഭിച്ചു. ആ അലമാര തുറന്നപ്പോഴാണ് ലോക്കറിന്റെ
അഷ്റഫിന്റെ വീട്ടിൽനിന്നു മോഷ്ടിച്ച സ്വർണവും പണവും രണ്ടുചാക്കുകളിലാക്കിയാണ് ലിജേഷ് സ്വന്തം വീട്ടിലെത്തിച്ചത്. ചുറ്റുമതിലും ഗേറ്റുമുള്ള ഇരുനില കോൺക്രീറ്റ് വീടാണ് ലിജേഷിന്റേത്. വീടിന്റെ ഒരു മുറി ലിജേഷിന്റെ വർക്ക് ഷെഡായി ഉപയോഗിക്കുന്നു. അവിടെയാണ് സ്വർണവും പണവും ആദ്യം വച്ചത്. കിടപ്പുമുറിയിലെ
കണ്ണൂര്‍ ∙ 1.25 കോടി രൂപ, 267 പവൻ സ്വർണം... മന്നയിലെ അരി മൊത്തവ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിൽ മോഷണത്തിനു കയറുമ്പോൾ അയൽവാസി ലിജേഷ് കരുതിയിരുന്നില്ല ഇത്രയും വലിയൊരു നിധിയുടെ മുന്നിലേക്കാണു താൻ പൂട്ടു പൊളിച്ചെത്തിയതെന്ന്. പക്ഷേ, ക്യാമറയിൽ പതിയാതിരിക്കാൻ മുഖംമൂടിയണിഞ്ഞ് തിരിച്ചുവച്ച ക്യാമറ തന്നെ ലിജേഷിനു കെണിയായി. ക്യാമറ തിരിച്ചുവച്ചത് വീടിനകത്തെ ദൃശ്യം കാണുന്ന വിധത്തിലായിരുന്നു.
കണ്ണൂര്‍∙ വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവൻ സ്വര്‍ണവും 1.21 കോടി രൂപയും കവര്‍ന്ന സംഭവത്തിൽ അറസ്റ്റിലായ അയൽവാസി ലിജീഷ് സ്ഥിരം മോഷ്ടാവെന്നു പൊലീസ്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയിൽ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. അന്ന് പ്രതിയെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളം ലിജീഷിനെ കുടുക്കി. ഇതോടെയാണ് ഒരു വർഷം മുൻപു നടന്ന കേസിന്റെയും ചുരുളഴിയുന്നത്.
കണ്ണൂർ ∙ വളപട്ടണം മന്നയിൽ അരിവ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവൻ ആഭരണങ്ങളും കവർന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അഷ്റഫുമായി അടുത്ത ബന്ധം പുലർത്തുന്ന അയൽവാസി ലിജീഷിനെയാണ് ഇന്നലെ വൈകിട്ട് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്യുന്നു. വീട്ടുകാരുമായി വളരെ അടുപ്പമുള്ള ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
Results 1-10 of 1612