Activate your premium subscription today
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. ∙ യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ & ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ടു വർഷം പരിചയവും. ∙ പ്രായം: 40 ൽ താഴെ. ∙ ശമ്പളം: 5000 ദിർഹം വീസ, ടിക്കറ്റ്,
‘‘ഈ ലിഫ്റ്റിൽ കുടുങ്ങുമോ?’’ ‘‘ഇല്ല! കുടുങ്ങില്ല. ഈ ലിഫ്റ്റ് നിൽക്കില്ല, നിലയ്ക്കുകയുമില്ല. അതിനാൽ ലിഫ്റ്റിൽ കുടുങ്ങുമെന്ന പേടിയും വേണ്ട. ഇനി നിന്നു പോയാലും ഉള്ളിൽ കുടുങ്ങുമെന്ന് പേടിക്കണ്ട. കാരണം ലിഫ്റ്റിന് വാതിലും ഇല്ല. ലിഫ്റ്റ് നിന്നാൽ ഏതെങ്കിലും നിലയിൽ ഇറങ്ങാം.’’ ജർമൻ വിദേശ കാര്യ മന്ത്രാലയത്തിലെ ഈ അദ്ഭുത ലിഫ്റ്റ് ആദ്യം കാണുന്നവർ ഒന്നു സംശയിക്കും. ലിഫ്റ്റിൽ കയറണോ വേണ്ടയോ എന്ന് ആലോചിക്കും. സത്യത്തിൽ ഇതൊരു വെറും ലിഫ്റ്റ് അല്ല, ലിഫ്റ്റ് മുത്തച്ഛനാണ്. ജർമനിയിലെ ആദ്യ കാല ലിഫ്റ്റുകളിലൊന്ന്. വിദേശ മന്ത്രാലയത്തിൽ തന്നെ വാഴുന്നതിനും കാരണമുണ്ട്. അന്നു മുതൽ മുത്തച്ഛൻ ലിഫ്റ്റ് ഇപ്പോഴും ഓടുകയാണ് നിത്യഹരിത നായകനായി. ആദ്യം കാണുന്നവർക്ക് കുറച്ചു സമയം നോക്കി നിന്നാൽ മാത്രമേ ഇതൊരു ലിഫ്റ്റാണെന്നു തിരിച്ചറിയാൻ കഴിയൂ. സൂക്ഷിച്ചു നോക്കുമ്പോൾ ഇതു വെറുമൊരു ലിഫ്റ്റ് അല്ലെന്നും മനസ്സിലാകും. കാലങ്ങളായി ജർമൻ സാങ്കേതിക വിദ്യയുടെ സാക്ഷിയാണ് ഈ ലിഫ്റ്റ്. ശ്രദ്ധിച്ചു നോക്കിയാൽ അറിയാം. ഇത് ഒറ്റ ലിഫ്റ്റ് അല്ല. ‘ഡബിളാണ്’. രണ്ടു ലിഫ്റ്റുകൾ ചേർന്ന ജർമൻ ലിഫ്റ്റ് എൻജിനീയറിങ്. വിവിധ നിലകളെ ബന്ധിപ്പിച്ച് അടുത്തടുത്ത രണ്ടു ലിഫ്റ്റുകൾ സദാ സമയവും ഓടിക്കൊണ്ടിരിക്കുന്നു. ഇടത്തേ ലിഫ്റ്റ് താഴേക്ക് പോകുമ്പോൾ വലത്തേ ലിഫ്റ്റ് മുകളിലേക്കു പോകുന്നു. രണ്ടു ലിഫ്റ്റുകളെയും ബന്ധിപ്പിച്ച് പൊളിച്ചു നീക്കിയ ബർലിൻ മതിൽ പോലെ ഒരു ഭിത്തിയുണ്ട്.
ആരോഗ്യമേഖലയിൽ കേരളം മുന്നിലാണെന്നും ജീവനക്കാരുടെ എണ്ണത്തിലും സർക്കാർ നയങ്ങളിലും കാതലായ മാറ്റങ്ങളുണ്ടായാൽ നമ്മൾ കൂടുതൽ ലോകോത്തരമാകുമെന്നും ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയൻ പ്രസിഡന്റും മലയാളിയുമായ ബിജോയ് സെബാസ്റ്റ്യൻ. ലോകത്തിലെ ഏറ്റവും അംഗബലമുള്ള നഴ്സിങ് സംഘടനയായ യുകെയിലെ ആർസിഎൻ യൂണിയന്റെ പ്രസിഡന്റായി വിജയിച്ചശേഷം ‘മനോരമ ഓൺലൈനുമായി’ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5 ലക്ഷം അംഗങ്ങളുള്ള ആർസിഎൻ സംഘടനയുടെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനാണു ബിജോയ്. ആലപ്പുഴ സ്വദേശി. യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സാണ്. കൃഷി വകുപ്പ് മുൻ സൂപ്രണ്ട് പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും സോഫിയയുടെയും മകൻ. കോട്ടയം മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥിയായ ബിജോയിക്കു തിരഞ്ഞെടുപ്പുവിജയം ഇവിടെ ആഘോഷിക്കാനായതിൽ ഇരട്ടി സന്തോഷം. ബിജോയിയുമായുള്ള സംഭാഷണത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ.
കോട്ടയം ∙ ആർദ്രതയിറ്റുന്ന വാക്കും സ്പർശവും പരിചരണവുമാണ് അഷ്ബി ബേബിയുടെ സമ്പത്ത്. സ്നേഹഭരിതമായ ആ കർമവഴിയിൽ അംഗീകാരത്തിന്റെ മുദ്ര ചാർത്തുകയാണ് അയർലൻഡ് സർക്കാർ. അവരുടെ നഴ്സിങ് ഹോംസ് ദേശീയ അംഗീകാരം മള്ളൂശേരി കാരിയിൽ അഷ്ബിക്കാണ്. ഒഫലി കൗണ്ടിയിൽ ടുലമോറിലെ നഴ്സിങ് ഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായ അഷ്ബിയെ
പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേയ്ക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി നവംബര്‍ 6 വരെ നീട്ടി.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന് പദ്ധതിയുടെ ഭാഗമായി ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്പെഷല്‍ റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ഐഇഎൽടിഎസ്, ഒഇടി ഓഫ്ലൈൻ/ഓൺലൈൻ കോഴ്സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാന്‍ ധാരണയായി
ന്യൂഡൽഹി∙ സ്വകാര്യ നഴ്സിങ് ഹോമുകൾ ഫയർ സേഫ്റ്റി ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്നുറപ്പ് വരുത്താൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ്, ഡൽഹി ഫയർ സർവീസ്, ഡിഡിഎ എന്നിവ സംയുക്ത സമിതി രൂപീകരിച്ച് 2 ആഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തണം. ഫയർ സേഫ്റ്റി ചട്ടങ്ങൾ
കുവൈത്തിലേക്കു കൂടുതൽ തൊഴിലവസരങ്ങൾക്കുള്ള വഴി തുറക്കുന്നു. ആവശ്യമായ മുഴുവൻ തൊഴിലാളികളെയും വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാൻ കമ്പനികൾക്ക് കുവൈത്ത് അനുമതി നൽകി. നേരത്തെ 25% പേരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണു പുതിയ തീരുമാനം. ജൂൺ ഒന്നു മുതൽ വർക്ക് പെർമിറ്റിന്
Results 1-10 of 24