വിദേശത്ത് നഴ്സിങ് കരിയറാണോ സ്വപ്നം? നേടാം ഫ്ലൈവേൾഡ് നഴ്സിങ് റജിസ്ട്രേഷൻ സൊലൂഷൻസിലൂടെ

Mail This Article
ഏപ്രിൽ 14 വെറുമൊരു തീയതിയല്ല. വിദേശത്ത് നഴ്സിങ് കരിയർ സ്വപ്നം കാണുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. നാട്ടിലെക്കാൾ തൊഴിലവസരവും മാന്യമായ പ്രതിഫലവും ഉറപ്പു നൽകുന്ന നഴ്സിങ് ജോലി ഏതൊരാളുടെയും സ്വപ്നമാണ്. ന്യൂസീലൻഡ്, കാനഡ, യുഎസ്, യുകെ അയർലൻഡ്, മാൾട്ട, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ മിടുക്കർക്ക് അവസരങ്ങളൊരുക്കുമ്പോൾ എത്രയും വേഗം ജോലി നേടുന്നതാണ് അഭികാമ്യം. നഴ്സിങ് ജോലിക്കായി വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവരിൽ പലർക്കും എങ്ങനെ തയാറെടുക്കാം എന്ന കാര്യത്തിൽ വേണ്ടത്ര അറിവില്ലാത്തതാണ് അവസരങ്ങൾ നഷ്ടമാകാൻ കാരണം.
മറ്റു നാടുകളിലുള്ളവർ മികച്ച അവസരങ്ങൾ നേടുമ്പോൾ നാം പിന്നാക്കം പോകുന്നത് വിദഗ്ധ ഉപദേശത്തിന്റെ അഭാവം കൊണ്ടുമാത്രമാണ്. നിങ്ങൾക്ക് വിദേശത്തു നഴ്സിങ് ജോലിയാണ് സ്വപ്നമെങ്കിൽ അതിനുള്ള അവസരമൊരുക്കുകയാണ് ഫ്ലൈവേൾഡ് നഴ്സിങ് റജിസ്ട്രേഷൻ സൊലൂഷൻസ്. വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സിങ് ജോലിക്ക് തുടക്കം മുതൽ ഒാരോ ഘട്ടത്തിലും നഴ്സിങ് റജിസ്ട്രേഷൻ സൊലൂഷൻസിന്റെ വിദഗ്ധ സേവനം ലഭ്യമാണ്. വിദേശത്ത് നഴ്സിങ് റജിസ്ട്രേഷൻ നേടാൻ സഹായിക്കുന്നതിനായും അതിലേക്കുള്ള പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ തയാറെടുപ്പിക്കുന്നതിനുമായാണ് നഴ്സിങ് റജിസ്ട്രേഷൻ സൊലൂഷൻസ് കൊച്ചിയിൽ ഏപ്രിൽ 14നു പ്രവർത്തനം ആരംഭിക്കുന്നത്.
വിദേശത്ത് നഴ്സിങ് ജോലിക്കായി ഒരുങ്ങന്നവർ ഒന്നിലധികം പരീക്ഷകൾ വിജയിക്കേണ്ടതായുണ്ട്. ആദ്യപടിയായി NCLEX RN പരീക്ഷയോടൊപ്പം തൊഴിൽ മേഖയിലെ പ്രാവീണ്യം തെളിയിക്കുന്നതിനായി നടത്തപ്പെടുന്ന ഓസ്കി (OSCE) പരീക്ഷയിലും ഇംഗ്ലിഷ് ഭാഷാപരിജ്ഞാനം അളക്കുന്ന IELTS, PTE, OET തുടങ്ങിയ പരീക്ഷകളിലും വിദഗ്ധ പരീശിലനം നൽകി വിജയിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല നഴ്സിങ് റജിസ്ട്രേഷൻ സൊലൂഷൻസിന്റെ ഉത്തരവാദിത്ത്വം. പരീക്ഷാ പരിശീലനത്തിനൊപ്പം വിദേശരാജ്യങ്ങളിൽ റജിസ്ട്രേഷൻ നേടി മൈഗ്രേറ്റ് ചെയ്യാൻ സാധിക്കുന്ന തരത്തിൽ സ്മാർട് നഴ്‌സ് പ്രോഗ്രാമും വർക്‌ഷോപ്പുകളും ഒരുക്കി മറ്റൊരു സ്ഥാപനത്തിലും ലഭിക്കാത്ത തീവ്രമായ സമ്പൂർണ പരിശീലനമാണ് നഴ്സിങ് റജിസ്ട്രേഷൻ സൊലൂഷൻസ് ഒരുക്കുന്നത്. പരീക്ഷകൾക്കുള്ള പരിശീലനത്തിനപ്പുറം നഴ്സിങ് കരിയറിലെ ആധുനിക ട്രെൻഡുകൾക്കൊപ്പം സ്വയം രൂപപ്പെടുത്താനും ഉദ്യോഗാർഥികൾക്കു സഹായകമാകും.
ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോ ഫേംമായ ഫ്ലൈവേൾഡ് ആണ് നഴ്സിങ് റജിസ്ട്രേഷൻ സൊലൂഷൻസ് ഒരുക്കിയിരിക്കുന്നത്. ഏഴായിരത്തിലധികം ഓസ്ട്രേലിയൻ നഴ്സിങ് റജിസ്ട്രേഷനും ആറായിരത്തി അഞ്ഞൂറിൽ അധികം പോസിറ്റീവ് വിജയവും പതിനായിരത്തിലധികം ഓസ്ട്രേലിയൻ പിആർ ഇൻവിറ്റേഷനുകളും നേടിക്കൊടുത്ത ചരിത്രമുള്ള സ്ഥാപനമാണ് ഫ്ലൈവേൾഡ്. ഓസ്ട്രേലിയൻ മൈഗ്രേഷനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രനേട്ടം തന്നെയാണ്. ഇന്ത്യ, മിഡിൽ ഈസ്റ്റ്, യുകെ, അയർലൻഡ്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നും നഴ്സുമാർക്ക് ഓസ്ട്രേലിയൻ റജിസ്ട്രേഷനും പിആറും നേടിക്കൊടുക്കുന്നതിൽ ഫ്ലൈവേൾഡിനു ഒന്നാം സ്ഥാനമുണ്ട്. മികവുള്ളവർക്ക് ഏതു വിദേശരാജ്യത്തിലേക്കും മൈഗ്രേറ്റ് ചെയ്യാൻ സഹായകമായി പരീക്ഷയ്ക്കു തയാറെടുക്കുന്നതു മുതൽ ജോലി നേടുന്നതു വരെയുള്ള ഘട്ടങ്ങളിൽ ഫ്ലൈവേൾഡ് നഴ്സിങ് റജിസ്ട്രേഷൻ സൊലൂഷൻസ് ഒപ്പമുണ്ടാകും.
ഏപ്രിൽ 14നു കൊച്ചിയിൽ നഴ്സിങ് റജിസ്ട്രേഷൻ സൊലൂഷൻസ് പ്രവർത്തനം ആരംഭിക്കുകയാണ്. കലൂർ–കടവന്ത്ര റോഡിൽ ഡിഡി ടവറിലെ ആറാം നിലയിലാണ് ഫ്ലൈവേൾഡ് നഴ്സിങ് റജിസ്ട്രേഷൻ സൊലൂഷൻസിന്റെ ഒാഫിസ്. വൈകിട്ട് 5ന് ആരംഭിക്കുന്ന ഉദ്ഘാടനചടങ്ങിൽ എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാതിഥിയാണ്. ഫ്ലൈവേൾഡ് ഗ്രൂപ്പ് സിഇഒ റോണി ജോസഫ്, പ്രിൻസിപ്പൽ സോളിസിറ്ററും ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയറുമായ താര എസ്. നമ്പൂതിരി, സിഒഒ പ്രിൻസ് ജേക്കബ് ഏബ്രഹാം, ഫ്ലൈവേൾഡ് ഗ്രൂപ്പ് ടിൻസ് കെ. ഏബ്രഹാം, എ–വൺ ഡയറക്ടർ പിയാഷ് എന്നിവരും പങ്കെടുക്കും. വിശദവിവരങ്ങൾക്ക് വിളിക്കൂ +919072627013