Activate your premium subscription today
തിരുവനന്തപുരം ∙ ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ലോഗോ മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. ‘ഇന്റർസെക്ഷനാലിറ്റി’ എന്ന ആശയത്തെ അടിസ്ഥാനമാക്കി തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എംഎഫ്എ വിദ്യാർഥി എ.അശ്വന്താണ് ലോഗോ തയാറാക്കിയത്.
കോട്ടയം∙ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുണിനെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ, സർക്കാർ ആവശ്യപ്പെട്ടാൽ പദവി ഏറ്റെടുക്കാൻ തയാറെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോടു പറഞ്ഞു.
തിരുവനന്തപുരം ∙ ഗുരുതരമായ ആരോപണങ്ങളുയരുമ്പോൾ സിപിഎമ്മിനെയും എൽഡിഎഫിനെയും കൂട്ടുപിടിച്ചു രക്ഷപ്പെടാറുള്ള സംവിധായകൻ രഞ്ജിത്തിന്റെ പതിവുശ്രമം ഇത്തവണ പാളി. സിനിമയിൽ ഒട്ടേറെ മാസ് ഡയലോഗുകളുടെ രചയിതാവായ രഞ്ജിത് പൊതുജീവിതത്തിലും വിവാദങ്ങളെ നേരിടാൻ ഇത്തരം വാക്കുകളാണു പ്രയോഗിച്ചിരുന്നത്. ലിജോ ജോസ്
‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ, ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റതു മുതൽ സംവിധായകൻ രഞ്ജിത് നേരിടുന്ന വിവാദങ്ങളുടെ തുടർച്ചയാണ്. പക്ഷേ, ഇതുവരെയുണ്ടായ വിവാദങ്ങളെല്ലാം സംസ്ഥാന സർക്കാരിന്റെയും മന്ത്രി സജി ചെറിയാന്റെയും പിന്തുണയോടെ മറികടന്ന രഞ്ജിത് ഇത്തവണ നേരിടുന്നതു കൂടുതൽ ഗുരുതരമായ ആരോപണമാണെന്നു മാത്രം. 2022 ജനുവരിയിലാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത് സ്ഥാനമേറ്റെടുക്കുന്നത്. അന്നുമുതൽ രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പിൽ ഉള്‍പ്പെടെ വ്യാപക പരാതി ഉയർന്നിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയായും രഞ്ജിത്തിനെ പരിഗണിച്ചിരുന്നു. എന്നാൽ മത്സരിച്ചില്ല. അന്ന് സിപിഎമ്മിലെ തോട്ടത്തിൽ രവീന്ദ്രനാണ് മണ്ഡലത്തിൽ ജയിച്ചത്. രഞ്ജിത്തിന്റെ സിനിമാ ജീവിതത്തിലെ വിവാദ നാളുകളിലേക്ക്...
തൃശൂർ ∙ കേരള ചലച്ചിത്ര അക്കാദമിയുടെ നിലപാടുകൾ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്ക് എത്തുന്നില്ലെന്നും മുഖ്യധാരാ സിനിമാപ്രവർത്തകരെ മാത്രമല്ല മറ്റു നല്ല സിനിമകൾ സമ്മാനിക്കുന്നവരെയും ഒപ്പം ചേർത്തുനിർത്തേണ്ട ഉത്തരവാദിത്തം സാംസ്കാരിക വകുപ്പിനു കീഴിലുള്ള ചലച്ചിത്ര സ്ഥാപനങ്ങൾക്കുണ്ടെന്നും സംവിധായകൻ സിബി മലയിൽ
‘‘നമ്മളെ എല്ലാവരും ചതിക്കുകയാണ്. അഫ്ഗാനിസ്ഥാനെ എല്ലാവരും ഉപേക്ഷിച്ചിരിക്കുന്നു...’’ നവീദ് മഹ്മൂദിയുടെ ‘ദ് ലാസ്റ്റ് ബർത്ത്ഡേ’ എന്ന ചിത്രത്തിലെ നായിക സൊരയ്യയുടെ വാക്കുകളാണ്. അവളുടെ പിറന്നാളായിരുന്നു 2021 ഓഗസ്റ്റ് 13ന്. കാബൂളിലെ വീട്ടിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി വിരുന്നൊരുക്കാനുള്ള തിരക്കിലാണ് അവൾ. അതിനിടയിലാണ് ആ വാർത്ത കേട്ടത്– അഫ്ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ ഹേരാത്ത് താലിബാൻ പിടിച്ചെടുത്തിരിക്കുന്നു. അവരുടെ അടുത്ത ലക്ഷ്യം കാബൂളാണെന്നു കേൾക്കുന്നു. ‘‘നമ്മുടെ ദേശീയ സൈന്യം കാബൂളിനെ ഒരിക്കലും വിട്ടുകൊടുക്കില്ല’’ എന്ന ആത്മവിശ്വാസമാണ് ആ വാർത്ത കേട്ടപ്പോൾ സൊരയ്യ പങ്കുവച്ചത്. എന്നാൽ അത് അധികനേരം നീണ്ടുനിന്നില്ല, പിറന്നാളാഘോഷത്തിനിടെയാണ് ആ വിഡിയോ അവരുടെ മൊബൈലിലെത്തിയത്. സൊരയ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭർത്താവാകാൻ പോകുന്ന ചെറുപ്പക്കാരൻ താലിബാന്റെ വെടിയേറ്റു മരിക്കുന്ന വിഡിയോ ആയിരുന്നു അത്. ഒരൊറ്റ നിമിഷത്തിൽ ആ ആഘോഷവീട് നിശ്ശബ്ദതയുടെ ആഴങ്ങളിൽ വീർപ്പുമുട്ടിക്കിടന്നു. പക്ഷേ എത്ര നേരത്തേക്ക് അങ്ങനെ തുടരാനാകും? എത്രയും പെട്ടെന്നു രക്ഷപ്പെട്ടേ മതിയാകൂ.
തിരുവനന്തപുരം∙ ഐഎഫ്എഫ്കെ സമാപനവേദിയിൽ സംവിധായകൻ രഞ്ജിത്തിന് കൂവൽ. സ്വാഗത പ്രസംഗത്തിനായി ക്ഷണിച്ചപ്പോഴാണ് രഞ്ജിത്തിനെതിരെ കൂവലുണ്ടായത്. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. എന്നാൽ സ്വാഗത പ്രസംഗത്തിനായി വേദിയിലെത്തിയ രഞ്ജിത്ത് പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ
തിരുവനന്തപുരം∙ 28-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡസ് നോട്ട് എക്സിസ്റ്റിന്. വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഉസ്ബെക്കിസ്ഥാൻ ചിത്രമായ സൺഡേയുടെ സംവിധായകൻ ഷോക്കിർ ഖോലികോവിനാണ്. ഷോക്കിറിന്റെ ആദ്യ ഫീച്ചർ ഫിലിമാണിത്. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.
തിരുവനന്തപുരം ∙ സംവിധായകൻ ഡോ. ബിജുവിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. അക്കാദമി ചെയർമാന്റെ കസേരയിലോ ഓഫിസിലോ ഇരുന്നല്ല താൻ അഭിപ്രായം പറഞ്ഞതെന്നു രഞ്ജിത് പ്രതികരിച്ചു. വീടിന്റെ വരാന്തയിലിരുന്നു നടത്തിയ സൗഹൃദ സംഭാഷണമാണെന്നും പറഞ്ഞു. ‘‘വീടിന്റെ വാതിൽ ഞാൻ
‘ഞങ്ങളാരെയും വെറുതെ കൊന്നിട്ടില്ല. ഞങ്ങൾ കൊലപ്പെടുത്തിയത് ഭീകരവാദികളെയാണ്, ചിലെയെ ക്യൂബയാക്കി മാറ്റാൻ ശ്രമിച്ച മാർക്സിസ്റ്റുകളെയും ലെനിനിസ്റ്റുകളെയുമാണ്...’. ഒരു ടിവി അഭിമുഖത്തിൽ അഭിമാനത്തോടെ പറയുകയാണ് അയാൾ. ചിലെയുടെ മുൻ ഏകാധിപതി ജനറൽ അഗസ്റ്റോ പിനൊഷെയുടെ ഏറ്റവും ക്രൂരന്മാരായ അഞ്ച് ആജ്ഞാനുവർത്തികളിൽ ഒരാൾ. ബാക്കി നാലു പേരും ആ അഭിമുഖം കണ്ട് അഭിമാനംകൊണ്ടിരിക്കുന്നു. പക്ഷേ അവരെല്ലാവരും നിലവിൽ ജയിലിലാണെന്നു മാത്രം. അതിനെ ജയിലെന്നു വിളിക്കാനാകുമോ? ചിലെയിലെ ആൻഡീസ് പർവത നിരയുടെ താഴെയുള്ള ഒരു വമ്പൻ ആഡംബര വസതിയെന്നു വിളിക്കുന്നതാകും ഉചിതം. അത്രയേറെ സൗകര്യങ്ങളാണ് ആ അഞ്ചു പേർക്കും അവിടെ നൽകിയിരിക്കുന്നത്. മസാജ് ചെയ്യാനും കാലിലെ നഖം വെട്ടിക്കൊടുക്കാനും കുളിപ്പിക്കാനും വരെ പരിചാരകർ. പരിചാരകരല്ല, ആ ജയിലിൽ കാവലിന് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാരിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ ‘വീട്ടുവേലപ്പണി’ ചെയ്യുന്നത്. 800 വർഷത്തേക്കാണ് പിനൊഷോയുടെ മുതിർന്ന അഞ്ച് കമാഡർമാർക്കും കോടതി ജയിൽശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ചു പേർക്കും പക്ഷേ ആ ‘ശിക്ഷ’ സ്വിമ്മിങ് പൂളിലെ കുളിയും ആഡംബര ഭക്ഷണവുമൊക്കെയായി ഒരു ‘റിട്ടയർമെന്റ്’ ജീവിതം മാത്രമാണ്. ഇടയ്ക്കിടെ ജയിലിൽനിന്ന് വീട്ടിൽ പോയി ബന്ധുക്കളെയും കാണാം. ചിലെ സംവിധായകൻ ഫിലിപ്പെ കർമോണ തന്റെ ആദ്യ ചിത്രമായ ‘പ്രിസൺ ഇൻ ദി ആൻഡീസി’ലൂടെ പറയുന്നത് ഈ അഞ്ചു പേരുടെ ജീവിതമാണ്. അതിലൂടെ അദ്ദേഹം ഓർമപ്പെടുത്തുന്നതാകട്ടെ ചിലെയിലെ ജനം മറക്കാൻ ശ്രമിക്കുന്ന ഒരു കാലത്തെയും. പിനൊഷെയുടെ ഏകാധിപത്യത്തിന്റെ പൈശാചികമായ കാലം. ആരായിരുന്നു അഗസ്റ്റോ പിനൊഷെ? ‘പ്രിസൺ ഇൻ ദി ആൻഡീസ്’ യഥാർഥ കഥയാണോ പറഞ്ഞത്? എന്തുകൊണ്ടാണ് സമകാലിക ചിലെയിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ ചിത്രം ഏറെ പ്രസക്തമാകുന്നത്?
Results 1-10 of 101