Activate your premium subscription today
ആസിഫ് അലിയുടെ ബ്ലോക് ബസ്റ്റർ ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ ഒടിടിയിലേക്ക്. നവംബര്‍ 19 ആണ് സ്ട്രീമിങ് തീയതി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന്
1000 ബേബീസ് എന്ന വെബ് സീരീസ് കണ്ടവരാരും മറക്കാനിടയില്ലാത്തൊരു കഥാപാത്രമുണ്ട്. പാലക്കാടുകാരനായ യുവ രാഷ്ട്രീയ പ്രവർത്തകൻ ദേവന് കുപ്ലേരി എന്ന കഥാപാത്രം. ലാല്‍ സംവിധാനം ചെയ്ത് 2010–ല്‍ റിലീസായ ‘ടൂര്‍ണമെന്റ്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മനു ലാൽ ആണ് ദേവന് കുപ്ലേരിയായി വേഷമിട്ടത്. ടൂർണമെന്റ്, ഫ്രൈഡേ, ഡബിൾ ബാരൽ, മെക്സിക്കൻ അപാരത, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളിൽ ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത മനുവിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി മാറുകയാണ് പാലക്കാടൻ ഭാഷ നല്ല ഒഴുക്കിന് സംസാരിക്കുന്ന ദേവന് കുപ്ലേരി. പതിനെട്ടു വർഷത്തെ കലാജീവിതത്തിൽ പിന്തുണയുമായി ഒപ്പം നിന്ന അമ്മയ്ക്ക് നൽകാൻ കഴിഞ്ഞ സമ്മാനമാണ് ദേവന് കുപ്ലേരി
നവംബർ മാസം അതി ഗംഭീര സിനിമകളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. മലയാളത്തിൽ നിന്നും ടൊവിനോയുടെ സൂപ്പർഹിറ്റ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ നവംബർ എട്ട് മുതൽ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡവും നവംബര്‍ രണ്ടാം വാരം ഹോട്ട്സ്റ്റാറിലൂടെ തന്നെ എത്തിയേക്കും. തമിഴ് ചിത്രം
നയൻതാര–വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററി വിഡിയോ ഉടൻ പുറത്തിറക്കാൻ നെറ്റ്ഫ്ലിക്സ്. വിവാഹ വിഡിയോ നവംബർ 18ന് റിലീസ് ചെയ്യും. വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കു േശഷമാണ് വിവാഹ വിഡിയോ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഒരു മണിക്കൂറും 21 മിനിറ്റുമായിരിക്കും വിവാഹ ഡോക്യുമെന്ററിയുടെ ദൈർഘ്യം.
ഒക്ടോബർ മാസം കൈനിറയെ സിനിമകളാണ് ഒടിടിയിലൂടെ റിലീസിനെത്തിയത്. ഏതൊക്കെയാണ് ഈ വാരാന്ത്യത്തിൽ നിങ്ങൾക്ക് ഒടിടിയിൽ കാണാവുന്ന ഏറ്റവും പുതിയ ചിത്രങ്ങളെന്ന് പരിചയപ്പെടാം. ഗോകുൽ സുരേഷിന്റെ ഗഗനചാരി, കാർത്തിയുടെ മെയ്യഴകന് തുടങ്ങി നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയിലൂടെ റിലീസ് ചെയ്തത്. ഗഗനചാരി: ആമസോൺ പ്രൈം:
ബോളിവുഡിലെ ഒരുകാലത്തെ ഹൃദയത്തുടിപ്പായിരുന്ന സൂപ്പർതാരം നീന ഗുപ്തയുടെ അതിശയിപ്പിക്കുന്ന പ്രകടനവുമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തിയ സീരീസ് ആണ് ‘1000 ബേബീസ്’. ഏഴ് എപ്പിസോഡുകളിലായി മലയാളത്തിൽ ചിത്രീകരിച്ച ഈ സൈക്കോളജിക്കൽ ത്രില്ലർ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലും ലഭ്യമാണ്.
പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങളും, പുരോഗമനപരമായ ആശയങ്ങളും കൈകാര്യം ചെയ്യുന്ന ‘സോൾ സ്റ്റോറീസ്’ എന്ന ഒറിജിനൽ ആന്തോളജി, മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിച്ചു. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന 5 സ്ത്രീകളുടെ കഥകളാണ് ഈ ആന്തോളജിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സനിൽ കളത്തിൽ ആണ് സംവിധാനം
ആന്റണി വർഗീസ് പെപ്പെ നായകനായെത്തിയ ഓണച്ചിത്രം കൊണ്ടൽ സർപ്രൈസ് ആയി റിലീസ് ചെയ്ത് നെറ്റ്ഫ്ലിക്സ്. അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടൽ' ആക്ഷന്‍ പ്രാധാന്യം നൽകുന്ന ചിത്രമാണ്. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി. ഷെട്ടിയും അഭിനയിച്ചിട്ടുണ്ട്.
അനാർക്കലി മരയ്ക്കാർ, സുഹാസിനി, രൺജി പണിക്കർ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ മലയാളം വെബ് സീരീസ് സോൾ സ്റ്റോറീസ് സ്ട്രീമിങിനൊരുങ്ങുന്നു. സ്ത്രീകേന്ദ്രീകൃതമായ വിഷയം കൈകാര്യം ചെയ്യുന്ന സീരിസ് ജനപ്രയി ഒടിടി പ്ലാറ്റ്ഫോമായ 'മനോരമ മാക്സി'ലൂടെയാണ് റിലീസിനെത്തുന്നത്. സനിൽ കളത്തിലാണ്
വിജയ്–വെങ്കട് പ്രഭു ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) ഒടിടി റിലീസിന്. ഒക്ടോബർ മൂന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. സെപ്റ്റംബർ ആറിന് തിയറ്ററുകളിലെത്തിയ ചിത്രം കോടികൾ വാരിക്കൂട്ടിയെങ്കിലും കേരളത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തിരക്കഥയും ആവർത്തിച്ചു വരുന്ന
Results 1-10 of 144