Activate your premium subscription today
വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിനു പിന്നാലെ രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മില്ലിമീറ്റർ മഴയാണ് പെയ്തത്. പത്ത് മണിക്കൂറിൽ 411 മില്ലിമീറ്ററും രേഖപ്പെടുത്തിയിട്ടുണ്ട്
ഈയാഴ്ച യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് ബോംബ് സൈക്ലോൺ കാലാവസ്ഥാ പ്രതിഭാസം ഉടലെടുക്കുമെന്ന് ഗവേഷകർ. 8 ലക്ഷം കോടി ഗാലൺ മഴയാകും ഇതുകൊണ്ട് സംഭവിക്കുക. കലിഫോർണിയ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇതു മഴക്കെടുതിക്കു വഴിവച്ചേക്കും.
ഡൽഹിയെയും സമീപ പ്രദേശങ്ങളെയും വിഴുങ്ങി കനത്ത പുകമഞ്ഞ്. നഗരത്തിലെ വായു ഗുണനിലവാരം 500ൽ എത്തിയതോടെ ഡൽഹി നിവാസികൾ പൊറുതി മുട്ടിയിരിക്കുകയാണ്. ദേശീയ തലസ്ഥാനത്തെ 35 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ മിക്കവയിലും വായുഗുണനിലവാരം 500 ആണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് രേഖപ്പെടുത്തിയ ദ്വാരകയില് 480 ആണ് വായു ഗുണനിലവാരം.
1999 ജനുവരി 2. ടൊറന്റോ നഗരത്തിൽ മഞ്ഞ് പെയ്യാൻ തുടങ്ങി... കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയുടെ തലസ്ഥാന നഗരവുമായ ടൊറന്റോ മഞ്ഞുവീഴ്ച കാണുന്നത് ആദ്യമായിരുന്നില്ല. ടൊറന്റോയിൽ മിതമായ ചൂടുള്ള വേനൽക്കാലവും അതീവ തണുപ്പുള്ള ശൈത്യകാലവുമാണ്.
ശബരിമല മേഖലയിൽ നാളെ മുതലുള്ള കാലാവസ്ഥാ പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക ബുള്ളറ്റിൻ പുറത്തിറക്കി. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ മുന്നറിയിപ്പു ബുള്ളറ്റിൻ പുറത്തിറക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിങ്ങനെ 3 സ്ഥലങ്ങളിലെയും കാലാവസ്ഥാ മുന്നറിയിപ്പ് വെബ്സൈറ്റിലുണ്ട്. ഇന്നും നാളെയും 3 സ്ഥലങ്ങളിലും കനത്ത മഴ പെയ്യുമെന്നാണു പ്രവചനം.
ബാക്കുവിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ (29) പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് പങ്കെടുക്കില്ല. അസർബൈജാൻ ഭരണകൂടത്തിന്റെ നടപടികളോടുള്ള എതിർപ്പാണ് കാരണം
തിരുവനന്തപുരം ∙ തുലാമഴ വൈകുന്നേരങ്ങളിലും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകൽച്ചൂട് സാധാരണയിലും കൂടുതൽ. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, കോഴിക്കോട് നഗരത്തിൽ രണ്ട് ദിവസമായി പകൽ താപനില 35.6– 35.4 ഡിഗ്രി സെൽഷ്യസാണ്. സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ. തൃശൂർ വെള്ളാനിക്കരയിൽ വെള്ളിയാഴ്ച 2.9 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെതന്നെ ഓട്ടമാറ്റിക് സ്റ്റേഷനുകളിൽ ഇന്നലെ ഇടുക്കി, വയനാട്, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന ചൂട് 35-39 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി.
കെട്ടിടങ്ങൾ പണിയാൻ ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യ തെർമൽ ഇൻസുലേഷൻ ടെക്നോളജിയാണെന്ന് കൊച്ചി ആസ്ഥാനമായുള്ള ക്ലേസിസ് ലൈഫ്സ്റ്റൈലിന്റെ എംഡിയും പ്രമുഖ വ്യവസായിയുമായ വിനോദ് തരകൻ പറഞ്ഞു. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബിഎഐ) 'ബിഎഐ എമർജ് 2024' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം മോശമായി തുടരുന്നു. തുടർച്ചയായി ഒൻപതാം ദിവസവും ഗുണനിലവാര സൂചിക 360 കടന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ കണക്കനുസരിച്ച് കർത്തവ്യ പഥിലെ AQI 391 ലെത്തി. വ്യാഴാഴ്ച 16 കാലാവസ്ഥാ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയത് 400ന് മുകളിലായിരുന്നു
പത്തനംതിട്ട ∙ രാജ്യത്തിന്റെ തീവ്രകാലാവസ്ഥ ഭൂപടത്തിൽ ദക്ഷിണേന്ത്യയിലെ ‘ടോപ് സ്കോററാ’യി കേരളം. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ രാജ്യത്തുണ്ടായ കാലാവസ്ഥാ ദുരന്തങ്ങളിൽ 3238 പേർ മരിച്ചതിൽ 550 എണ്ണവും കേരളത്തിലാണ്. ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് കേരളത്തിനു വീണ്ടും വ്യക്തമായ മുന്നറിയിപ്പു നൽകുന്ന സൂചനകൾ. മധ്യപ്രദേശാണ് പട്ടികയിൽ മുന്നിലെങ്കിലും മരണസംഖ്യയിൽ കേരളം മുന്നിട്ടു നിൽക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നു സിഎസ്ഇ ഡയറക്ടർ ജനറൽ സുനിതാ നാരായൺ പറഞ്ഞു.
Results 1-10 of 441