Activate your premium subscription today
ജൈവവൈവിധ്യ സംരക്ഷണവും പെൻഷൻ പരിഷ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ നിരസിച്ച് സ്വിസ് വോട്ടർമാർ.
ന്യൂഡൽഹി ∙ ജലവൈദ്യുത പദ്ധതികൾക്കും മറ്റു വികസന പദ്ധതികൾക്കുമുള്ള സാധ്യതാ പഠനത്തിന്റെ ഭാഗമായി വനഭൂമി ചെറിയ തോതിൽ തുരക്കുന്നതിനോ നൂറിൽ താഴെ മരങ്ങൾ മുറിക്കുന്നതിനോ മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്നു വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വനോപദേശക സമിതി വ്യക്തമാക്കി. സർവേയ്ക്കായുള്ള ഇത്തരം ചെറിയ ഇടപെടൽ വനഭൂമിയിൽ പ്രത്യേകിച്ചു മാറ്റങ്ങൾ വരിത്തില്ലെന്നു വിലയിരുത്തിയാണ് ഇളവ്.
കോട്ടയം∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ മൂലം കാണാതായ ഡ്രൈവർക്കു വേണ്ടിയുള്ള തിരച്ചിലും ഇന്ത്യയുടെ ബജറ്റും തമ്മിൽ എന്തു ബന്ധം? ദുരന്തങ്ങൾ ഉൾപ്പെടെ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാൻ 1.52 ലക്ഷം കോടി രൂപ വകയിരുത്തിയ ബജറ്റ് പരിസ്ഥിതി സൗഹൃദമായ ഭാവിയിലേക്കുള്ള വഴിത്തിരിവാണെന്ന് ക്ലൈമറ്റ് ട്രെൻഡ്സ്
പോളർ സയൻസിൽ കുറച്ചു വർഷങ്ങളായി ഇന്ത്യ വലിയ മുന്നേറ്റമാണു നടത്തുന്നത്. 2018ൽ ആർട്ടിക് മേഖലയിലേക്കുള്ള ശൈത്യകാല പര്യവേക്ഷണങ്ങൾക്കു തുടക്കമിട്ട് ഏറെ വൈകാതെയാണ് അന്റാർട്ടിക്ക ഉടമ്പടിയുമായി (അന്റാർട്ടിക്ക ട്രീറ്റി) ബന്ധപ്പെട്ട സുപ്രധാനമായ യോഗത്തിനു രാജ്യം ആതിഥ്യം വഹിക്കുന്നത്. അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട രാജ്യാന്തര പാർലമെന്റാണു കൊച്ചിയിൽ നടക്കുന്ന അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനായോഗം (എടിസിഎം). ശാസ്ത്രം, നയരൂപീകരണം, ഭരണനിർവഹണം, മറ്റു പദ്ധതികൾ തുടങ്ങി അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിന്റെയും അവസാനവാക്കാണ് എടിസിഎം. 2007ൽ ന്യൂഡൽഹിയിലാണു രാജ്യം ആദ്യമായി എടിസിഎമ്മിന് ആതിഥേയരായത്. ഇപ്പോൾ വീണ്ടും ആതിഥ്യം വഹിക്കുന്നത് അന്റാർട്ടിക്കയുടെ സംരക്ഷണത്തിൽ രാജ്യത്തിന്റെ പങ്കിനെ കൂടുതൽ ശ്രദ്ധേയമാക്കും. അന്റാർട്ടിക്ക ഉടമ്പടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നതിലും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയുടെ സംരക്ഷണം
കൊല്ലം ∙ പ്രകൃതി സംരക്ഷണത്തിനും പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാനുമായി വ്യത്യസ്ത പ്രചാരണ മാർഗവുമായി മിൽമ. പാക്കറ്റ് പാലിന്റെ കവർ മുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണു മിൽമ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഇനി മുതൽ മിൽമ പാൽ പാക്കറ്റ്, കഷ്ണം വേർപെട്ടു പോകാതെയാണു മുറിക്കേണ്ടത്. | Milma | Plastic Cover | Clean Kerala | Manorama News
സൂര്യാഘാതത്തെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിലായതു പാവപ്പെട്ട കർഷകനോ തെരുവോരത്തു കൂടി നടന്നിരുന്ന പേരറിയാത്ത ഒരു നാടോടിയോ അല്ല. ഇസ്രയേൽ പ്രധാനമന്ത്രിയാണ്. ബെന്യാമിൻ നെതന്യാഹു എന്ന പ്രധാനമന്ത്രിയുടെ അധികാരവും ശക്തിയും നമുക്ക് ഊഹിക്കാവുന്നതേയൂള്ളൂ. 2023 ജൂലൈയിൽ, ഇസ്രയേൽ നഗരമായ ഗലീലിയിൽ അവധിക്കാല വിശ്രമത്തിലിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിനു ക്ഷീണം തോന്നിയത്. ഗലീലിയിലെ പകൽതാപനില 38 ഡിഗ്രി സെൽഷ്യസാണ്. ഇതാവാം പ്രധാനമന്ത്രിക്ക് ഉഷ്ണതരംഗമേൽക്കാൻ കാരണം. ഡൽഹിയിലോ പഞ്ചാബിലോ ഒഡീഷയിലോ ഉള്ള കർഷകൻ ഇത്തരം സമയങ്ങളിൽ ധാരാളം വെള്ളം കുടിച്ചും ഉള്ളി കഴിച്ചും തലവഴി പഴന്തുണി ചുറ്റിയുമാണ് രക്ഷപ്പെടുന്നതെന്നും നമുക്കറിയാം.
‘മരം ഒരു വരം’ മുദ്രാവാക്യം നിലവിൽ വരുന്നതിനു മുൻപുള്ള കാര്യമാണ്. തിരുവനന്തപുരത്ത് എംസി റോഡും എൻഎച്ചും വേർതിരിയുന്ന തിരക്കുപിടിച്ച കേശവദാസപുരം ജംക്ഷനിൽ വലിയൊരു ആൽമരം നിൽപ്പുണ്ട്. റോഡ് വീതികൂട്ടുന്നതിന് മരം വെട്ടുക എന്നത് സർക്കാർ നയത്തിന്റെ ആദ്യചടങ്ങാണ്. വർഷങ്ങൾക്ക് മുൻപാണ്, ആ തണൽ മുറിച്ചുമാറ്റാൻ തീരുമാനമായി. പരിസ്ഥിതി പ്രവർത്തകനായ ജെ. രാധാകൃഷ്ണൻ ഈ വിഷയവുമായി നേരെ സുഗതകുമാരിയുടെ അടുത്തെത്തി. മരത്തെ രക്ഷിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന് സുഗതകുമാരി ചോദിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ നമ്പർ നൽകിയ രാധാകൃഷ്ണൻ പറഞ്ഞു- തകഴിച്ചേട്ടന്റെ മരുമകനാണ്. പിന്നെ വൈകിയില്ല, സുഗതകുമാരി ആളെ വിളിച്ചു. മരത്തിന്റെ കടയ്ക്കൽ കോടാലി വീഴാൻ പോകുന്ന കാര്യം പറഞ്ഞു. സ്വതസിദ്ധമായ ശൈലിയിൽ ഒരു വാചകം കൂടി പറഞ്ഞു- തകഴിച്ചേട്ടന്റെ പേര് ചീത്തയാക്കരുത്. ആ തണൽ ഇന്നും തുടരുന്നു.
മനുഷ്യ - വന്യജീവി സംഘർഷങ്ങൾ ഒഴിവാക്കാനുള്ള പദ്ധതികൾക്ക് ഊന്നൽ നൽകി കേരള സംസ്ഥാന സർക്കാരിന്റെ 2023 -24 വർഷത്തെ സമ്പൂർണ്ണ ബജറ്റ്. വന്യജീവികൾ വനാതിർത്തികൾ ലംഘിച്ച് ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതായുള്ള വാർത്തകൾ കൂടുതലായി പുറത്തുവരുന്നത് കണക്കിലെടുത്ത് മനുഷ്യ - വന്യജീവി സംഘർഷ മേഖലകളിലെ
കാലാവസ്ഥ വ്യതിയാനം തടയാനുള്ള പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് വ്യക്തിപരമായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാവും? – ഐക്യരാഷ്ട്ര സംഘടനയുടെ 27–ാമതു കാലാവസ്ഥ വാർഷിക ഉച്ചകോടി(COP 27)യിൽ എല്ലാ ദിവസവും ഞങ്ങൾ നേരിടുന്ന ചോദ്യമാണിത്. ആ ചോദ്യത്തിനുള്ള ഉത്തരം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരവരുടെ
ലോകത്തുളള ഇരുനൂറോളം രാജ്യങ്ങളിൽ നിന്നു പല മേഖലകളിൽ പ്രവർത്തിക്കുന്ന നാൽപതിനായിരത്തിലധികം അംഗങ്ങൾ ഒരുമിച്ചു കൂടുന്ന സമ്മേളനമാണ് കോൺഫറൻസ് ഓഫ് പാർട്ടീസ് 27. കാലാവസ്ഥാ വ്യതിയാനം എന്ന ആഗോള, സാമൂഹിക പ്രശ്നം ചർച്ച ചെയ്യുന്നതിലൂടെ വ്യക്തികളിൽ പ്രകൃതിസ്നേഹം വളർത്തിയെടുക്കുക എന്ന ലക്ഷ്യവും
Results 1-10 of 16