ADVERTISEMENT

ജനീവ ∙ ജൈവവൈവിധ്യ സംരക്ഷണവും പെൻഷൻ പരിഷ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ നിരസിച്ച് സ്വിസ് വോട്ടർമാർ. സെപ്റ്റംബർ 22 ഞായറാഴ്ച നടന്ന വോട്ടെടുപ്പിലാണ് ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള നിർദേശങ്ങളും പെന്‍ഷന്‍ ധനസഹായത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ പരിഷ്കരണത്തിനുള്ള നിർദേശങ്ങളുമാണ് നിരസിക്കപ്പെട്ടത്. 

റിപ്പോർട്ടുകളനുസരിച്ച് 60 ശതമാനം വോട്ടര്‍മാരാണ് ഇതിന് പ്രതികൂലമായി വോട്ടുചെയ്തത്. പ്രകൃതി പരിഷ്കരണ നിർദ്ദേശത്തിന് പ്രോ നാച്ചുറ, ബേർഡ് ലൈഫ് എന്നിവയുൾപ്പെടെ നിരവധി പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ പിന്തുണയുണ്ടായിരുന്നു. ജൈവവൈവിധ്യ ബജറ്റ് വർധിപ്പിക്കാനും സംരക്ഷിത മേഖലകളുടെ എണ്ണം വിപുലീകരിക്കാനുമായിരുന്നു വോട്ടെടുപ്പ് നടത്തിയത്. 

ജൈവവൈവിധ്യ സംരക്ഷണത്തിനായി സ്വിറ്റ്സർലൻഡിലെ ഫെഡറൽ സർക്കാർ നിലവിൽ ഓരോ വർഷവും ഏകദേശം 600 ദശലക്ഷം സ്വിസ് ഫ്രാങ്കുകൾ നിക്ഷേപിക്കുന്നുണ്ട്. സർക്കാർ പിന്തുണയോടെ പെൻഷൻ ധനസഹായം നൽകുന്നതിൽ പരിഷ്കാരം ഏർപ്പെടുത്തുന്നതിനുള്ള നിർദേശവും വോട്ടർമാർ ഞായറാഴ്ച നിരസിച്ചു. 67.1 ശതമാനം വോട്ടർമാരാണ് ഇതിനെതിരെ വോട്ട് രേഖപ്പെടുത്തിയത്. 

English Summary:

Swiss Voters Reject Environment and Pension Reforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com