‘മരം ഒരു വരം’ മുദ്രാവാക്യം നിലവിൽ വരുന്നതിനു മുൻപുള്ള കാര്യമാണ്. തിരുവനന്തപുരത്ത് എംസി റോഡും എൻഎച്ചും വേർതിരിയുന്ന തിരക്കുപിടിച്ച കേശവദാസപുരം ജംക്‌ഷനിൽ വലിയൊരു ആൽമരം നിൽപ്പുണ്ട്. റോഡ് വീതികൂട്ടുന്നതിന് മരം വെട്ടുക എന്നത് സർക്കാർ നയത്തിന്റെ ആദ്യചടങ്ങാണ്. വർഷങ്ങൾക്ക് മുൻപാണ്, ആ തണൽ മുറിച്ചുമാറ്റാൻ തീരുമാനമായി. പരിസ്ഥിതി പ്രവർത്തകനായ ജെ. രാധാകൃഷ്ണൻ ഈ വിഷയവുമായി നേരെ സുഗതകുമാരിയുടെ അടുത്തെത്തി. മരത്തെ രക്ഷിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന് സുഗതകുമാരി ചോദിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ നമ്പർ നൽകിയ രാധാകൃഷ്ണൻ പറഞ്ഞു- തകഴിച്ചേട്ടന്റെ മരുമകനാണ്. പിന്നെ വൈകിയില്ല, സുഗതകുമാരി ആളെ വിളിച്ചു. മരത്തിന്റെ കടയ്ക്കൽ കോടാലി വീഴാൻ പോകുന്ന കാര്യം പറഞ്ഞു. സ്വതസിദ്ധമായ ശൈലിയിൽ ഒരു വാചകം കൂടി പറഞ്ഞു- തകഴിച്ചേട്ടന്റെ പേര് ചീത്തയാക്കരുത്. ആ തണൽ ഇന്നും തുടരുന്നു.

loading
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com