Activate your premium subscription today
Thursday, Mar 27, 2025
സീതത്തോട് ∙ മൂഴിയാർ–പത്തനംതിട്ട റൂട്ടിൽ സർവീസ് നടക്കുന്ന കെഎസ്ആർടിസി ബസ് തടഞ്ഞ് കാട്ടാനക്കൂട്ടം. ഇന്നലെ രാവിലെ 6.30നു വേലുത്തോടിനു സമീപം വച്ചാണ് റോഡിലൂടെ തീറ്റയും തിന്ന് സാവധാനം നടന്ന് പോകുകയായിരുന്ന 7 അംഗ കാട്ടാനക്കൂട്ടം ബസിനു മുന്നിൽപെട്ടത്. ബസ് മൂഴിയാറിൽ നിന്നു പത്തനംതിട്ടയിലേക്കു
രാജകുമാരി∙ ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന വീട് തകർത്തു. പ്ലോട്ട് നമ്പർ 107ലെ ഗന്ധകന്റെ വീടാണ് തിങ്കളാഴ്ച രാത്രി കാട്ടാന തകർത്തത്. കൃഷിയിടത്തിലെ പച്ചക്കറികൾ തിന്നതിനു ശേഷമാണ് കാട്ടാന വീടിന്റെ പിൻഭാഗം തകർത്ത് അകത്തുണ്ടായിരുന്ന അരിയും ഭക്ഷ്യവസ്തുക്കളും പുറത്തെടുത്ത് തിന്നത്. ഗന്ധകനും ഭാര്യയും
മൂന്നാർ ∙ ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ തുടർച്ചയായ രണ്ടാം ദിവസവും പടയപ്പയുടെ ആക്രമണം. വീടിന്റെ ഭിത്തികൾ തകർത്ത് പൈനാപ്പിൾ തിന്നു. ശനി രാത്രി പത്തിനാണ് ലാക്കാട് ഫാക്ടറി മസ്റ്ററിന് സമീപമുള്ള ഷൈജുവിന്റെ വീടിനു നേരെ പടയപ്പയുടെ ആക്രമണമുണ്ടായത്. ഈ സമയം ഇയാളുടെ ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുൻവശത്തെ ഭിത്തി തകർക്കുന്ന ശബ്ദം കേട്ട് ഇരുവരും പിൻവാതിൽ വഴി ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ലാക്കാട് വ്യൂ പോയിന്റിലെ വഴിയോര കച്ചവടക്കാരനായ ഷൈജു ഇവിടെ വിൽപന നടത്താനായി വാങ്ങിയ പൈനാപ്പിളുകൾ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.
നെല്ലിയാമ്പതി∙ പാടഗിരിയിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിനു നേരെ കാട്ടാനയുടെ പരാക്രമം. കാറിന്റെ ചില്ലുതകർത്ത കാട്ടാന കൊമ്പുകൊണ്ടു കുത്തി പല ഭാഗത്തും കേടുപാടുകൾ വരുത്തി. ഇന്നലെ പുലർച്ചെ 2ന് പാടഗിരി പൊലീസ് സ്റ്റേഷനടുത്ത് രാമചന്ദ്രന്റെ വീടിനു മുന്നിൽ നിർത്തിയിട്ട, മകൻ രഞ്ജിത്തിന്റെ കാറാണു
പനമരം ∙ കർഷകർക്ക് രക്ഷയില്ലാതെ ചക്കക്കൊമ്പൻമാരുടെ വിളയാട്ടം തുടരുന്നു. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ, എകെജി പ്രദേശങ്ങളിൽ വനദിനാചരണത്തിൽ പോലും ചക്കക്കൊമ്പന്റെ വിളയാട്ടം മൂലം കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ 4 ദിവസമായി പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്ന് തുടർച്ചയായി ഇറങ്ങുന്ന ചക്കക്കൊമ്പൻ
തയ്യേനി ∙ ഈസ്റ്റ് എളേരി പഞ്ചായത്തിലെ അത്തിയടുക്കത്ത് കാട്ടാനകൾ കൃഷിയിടത്തിലേക്കെത്തി വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വനമേഖലയിൽനിന്നും കാട്ടാനകൾ കൃഷിയിടത്തിലേക്കെത്തിയത്. രാജൻ, സുനിത തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളിലെത്തിയാണ് കമുക്, വാഴ തുടങ്ങിയ വിളകൾ കാട്ടാനകൾ നശിപ്പിച്ചത്.
ആഫ്രിക്കൻ ആനകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ടെന്ന് പുതിയ പഠനം. യുഎസിലെ കൊളറാഡോ സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. കഴിഞ്ഞ 50 വർഷത്തെ സർവേ കണക്കുകൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. 1325 സർവേകൾ ഇതിനായി ഗവേഷകർ പരിഗണിച്ചു
പരിയാരം ∙ പഞ്ചായത്തിലെ വെട്ടിക്കുഴിയിൽ കാട്ടാനകൾ 600 ൽ അധികം കുലച്ച വാഴകൾ നശിപ്പിച്ചു. തട്ടിൽ സാബുവിന്റെ പതിനൊന്ന് ഏക്കറിലാണ് വൻതോതിൽ കൃഷിനാശം സംഭവിച്ചത്. തെങ്ങ്, കവുങ്ങ്, റംബുട്ടാൻ തുടങ്ങിയവയും കാട്ടാനകളുടെ വിളയാട്ടത്തെത്തുടർന്നു നിലംപൊത്തി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കർഷകൻ
തണ്ണിത്തോട് ∙ എലിമുള്ളുംപ്ലാക്കലിൽ കാട്ടാനശല്യം രൂക്ഷമായി. വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ കാട്ടാന നാശം വരുത്തുന്നു. വനത്തിലൂടെയുള്ള റോഡിന് സമീപം കാട്ടാനയുടെ സാന്നിധ്യമേറുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എലിമുള്ളുംപ്ലാക്കൽ കത്തോലിക്കാ പള്ളിക്ക് സമീപം സുമേഷ്ഭവനം
ഇരിട്ടി ∙ ആറളം ഫാം പുനരധിവാസ മേഖലയിൽ വ്യാജമദ്യം നിർമാണത്തിനായി സൂക്ഷിച്ച വാഷ് കാട്ടാന കുടിച്ച ശേഷം ബാരൽ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ബ്ലോക്ക് 7 ൽ താമസക്കാരെത്താത്ത കാടുപിടിച്ച സ്ഥലത്താണ് 200 ലീറ്റർ ശേഷിയുള്ള ബാരൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ബാരലിൽ കുടിച്ചതിന്റെ ബാക്കിയെന്ന നിലയിൽ വാഷും കണ്ടെത്തി.
Results 1-10 of 3639
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.