ADVERTISEMENT

രാജകുമാരി∙ ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന വീട് തകർത്തു. പ്ലോട്ട് നമ്പർ 107ലെ ഗന്ധകന്റെ വീടാണ് തിങ്കളാഴ്ച രാത്രി കാട്ടാന തകർത്തത്. കൃഷിയിടത്തിലെ പച്ചക്കറികൾ തിന്നതിനു ശേഷമാണ് കാട്ടാന വീടിന്റെ പിൻഭാഗം തകർത്ത് അകത്തുണ്ടായിരുന്ന അരിയും ഭക്ഷ്യവസ്തുക്കളും പുറത്തെടുത്ത് തിന്നത്. ഗന്ധകനും ഭാര്യയും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ  വീട്ടിലുണ്ടായിരുന്നില്ല.

മറയൂർ–ഉദുമൽപേട്ട–മൽപേട്ട റോഡിൽ എസ് വളവിന് സമീപം റോഡിൽ നിന്നിരുന്ന ഒറ്റയാൻ.
മറയൂർ–ഉദുമൽപേട്ട–മൽപേട്ട റോഡിൽ എസ് വളവിന് സമീപം റോഡിൽ നിന്നിരുന്ന ഒറ്റയാൻ.

അതിനാൽ വൻ അപകടമാണ് ഒഴിവായത്. 3 മാസത്തിനിടെ 3 വീടുകളാണ് 301 കോളനിയിൽ കാട്ടാന തകർത്തത്. സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് കാട്ടാന ഇതിന് മുൻപ് തകർത്തത്. ശാന്തൻപാറ പഞ്ചായത്തിലുൾപ്പെടുന്ന പന്നിയാർ, ചിന്നക്കനാൽ പഞ്ചായത്തിലെ ബിഎൽ റാം, 301 കോളനി, മുത്തമ്മ കോളനി എന്നിവിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.

English Summary:

Wild elephant attacks continue to plague Rajakumari, Kerala. Gandhakkan's house in Chinnakanal's 301 colony was the latest victim of this escalating crisis.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com