Activate your premium subscription today
ചൂരൽമല– മുണ്ടക്കൈ ദുരന്തമുണ്ടായപ്പോൾ മുലപ്പാൽ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചെത്തിയ വനിതകളെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ മോശം കമന്റുകൾ ഓർമയുണ്ടാവുമല്ലോ? മുലപ്പാൽ കുഞ്ഞുങ്ങളുടെ അവകാശമാണെന്നും ആറു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂവെന്നും തിരിച്ചറിഞ്ഞ മനുഷ്യർ ദുരന്തമുഖത്തു സഹായവുമായി എത്താൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോഴായിരുന്നു അതിൽ അശ്ലീലം കണ്ടെത്താൻ ചിലർ ശ്രമിച്ചത്. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ ജനിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതിനോളം ഹീനമാണ് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ജീവിക്കാൻ അനുവദിക്കാതിരിക്കുന്നത്. പക്ഷേ, ഈ അവകാശങ്ങളെ കൊള്ളവിലയ്ക്ക് വിറ്റു കാശാക്കുന്നവരും നാട്ടിലുണ്ട്. ചൂരൽമലയിൽ സ്നേഹത്തിന്റെ പേരിലാണ് അമ്മമാർ മുലപ്പാൽ നൽകാൻ എത്തിയതെങ്കിൽ അനധികൃത ഓൺലൈൻ സൈറ്റുകളിൽ 100 മില്ലി മുലപ്പാൽ വിൽക്കുന്നത് കൈ പൊള്ളുന്ന കാശ് വാങ്ങിയാണ്. രാജ്യത്ത് മുലപ്പാൽ വിൽപന കർശനമായി നിരോധിച്ചിട്ടും ‘മുലപ്പാൽ വിൽപനയ്ക്ക്’ എന്ന തരത്തിലുള്ള പരസ്യങ്ങൾക്കു പഞ്ഞമില്ല. മഞ്ഞകലർന്ന വെള്ളനിറത്തോടു കൂടിയ 100 മില്ലിലീറ്റർ പാൽ വിൽപനയ്ക്കെന്നാണ് ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിന്റെ ഉള്ളടക്കം. ഒരു യൂണിറ്റ് മാത്രമേ ഓർഡർ ചെയ്യാനാകൂ. 2 ദിവസത്തിനുള്ളിൽ എത്തിച്ചുതരുമെന്നും പരസ്യത്തിൽ പറയുന്നു. ഇങ്ങനെ മുലപ്പാൽ വാങ്ങുന്നത് സുരക്ഷിതമാണോ?
സ്തനാർബുദം ലോകത്ത് നിരവധി പേരെ ബാധിക്കുന്ന അസുഖമാണ്. പലപ്പോഴും ഇതെക്കുറിച്ച് തെറ്റിദ്ധാരണകളും ഏറെയാണ്. സ്ത്രീകൾക്ക് സ്തനാർബുദത്തെക്കുറിച്ച് അനാവശ്യമായ ഉത്കണ്ഠകളുണ്ട്. ഒക്ടോബർ മാസം സ്തനാർബുദ അവബോധമാസമായി ആചരിച്ചുവരുന്നു. ഈ അവസരത്തിൽ സ്തനാർബുദത്തെ സംബന്ധിച്ച് സ്ത്രീകൾ അറിയേണ്ട കാര്യങ്ങളും നീക്കേണ്ട
കുഞ്ഞിനെ മുലയൂട്ടി വളർത്തുന്ന കാലയളവിൽ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ ചെറുതല്ല. സമൂഹത്തിന്റെ ചിന്തകൾ മാറി എന്ന് പറയുമ്പോഴും തന്റെ കുഞ്ഞിനെ പരസ്യമായി മുലയൂട്ടാൻ പലപ്പോഴും സ്ത്രീകൾക്കു കഴിയാറില്ല. ഇക്കാര്യം പരസ്യമായി ചെയ്യുന്നത് മോശമാണെന്ന സ്വന്തം തോന്നലുകളും സമൂഹം അടിച്ചേൽപ്പിക്കുന്ന മാനദണ്ഡങ്ങളും
വയനാട്ടിലെ ദുരന്ത ഭൂമിയിലെ നവജാത ശിശുക്കൾക്കു മുലപ്പാൽ വാഗ്ദാനം ചെയ്ത ഇടുക്കി സ്വദേശിനി ഭാവന മലയാളികളുടെ ഹൃദയത്തിലാണ് ഇടംപിടിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിലെ മുലപ്പാൽ ബാങ്കിലേക്കു പതിവായി മുലപ്പാൽ ദാനം ചെയ്യുന്ന കാർഡിയോ വാസ്കുലാർ ടെക്നിഷ്യൻ ഹന്നയുടെ കഥ പിന്നീട് ഡോക്യുമെന്ററിയായി രാജ്യാന്തര
കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം (World Breastfeeding Week) ആചരിക്കുന്നു. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഈ വർഷത്തെ പ്രമേയം "അസമത്വം ഒഴിവാക്കുക: മുലയൂട്ടുന്നതിന് എല്ലാവർക്കും
സ്തനങ്ങളുടെ വലിപ്പവും ആകൃതിയും പൊതുവെ ഓരോ സ്ത്രീയിലും വ്യത്യാസപ്പെട്ടിരിക്കും. ജനിതക ഘടകങ്ങൾ, കൊഴുപ്പ്– കണക്ടീവ് കോശങ്ങൾ, ഹോർമോണുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം ഇതിനു പിന്നിലുണ്ട്. ഒരു സ്ത്രീയിൽ തന്നെ സ്തനങ്ങളിൽ ഒന്ന് മറ്റൊന്നിനേക്കാൾ അല്പം ചെറുതായിരിക്കും. അതു സാധാരണമാണ്. ദീർഘനേരമുള്ള
ചോദ്യം : ഞാൻ 26 വയസ്സുള്ള യുവതിയാണ്. എന്റെ കുഞ്ഞിന് ഇപ്പോൾ അഞ്ചുമാസമായി. ഇതു വരെ മുലപ്പാൽ മാത്രമാണ് നൽകുന്നത്. കുഞ്ഞിന്റെ ഭാരം 5.5 കിലോഗ്രാം ആണ്. എപ്പോഴാണ് മറ്റ് ആഹാരങ്ങൾ നൽകേണ്ടത്? ഏതെല്ലാം ആഹാരങ്ങളാണ് നൽകേണ്ടതെന്ന് ഒന്ന് വിശദമാക്കാമോ? ഉത്തരം: കുഞ്ഞിന് ആറ് മാസം പൂർത്തിയാകുന്നതു വരെ മുലപ്പാൽ
മുലയൂട്ടുന്ന അമ്മമാരാണോ നിങ്ങൾ? എങ്കിൽ ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ജോവാന വോൾഫാർത്ത് എഴുതിയ ‘മിൽക്ക്: ആൻ ഇന്റിമേറ്റ് ഹിസ്റ്ററി ഓഫ് ഹ്യുമാനിറ്റിസ് ഫസ്റ്റ് ഫുഡ്’. താൻ കടന്നു പോകുന്ന സാഹചര്യങ്ങളും സംശയങ്ങളും ഏതൊരമ്മയ്ക്കും കണ്ടെത്താനാകുന്ന ഇടമാണ് ഈ കൃതി. ജോവാന വോൾഫാർത്ത് ഒരു
സ്ത്രീകള്‍ക്ക് പൊതുവായി വരുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ച് കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന ഈ അര്‍ബുദത്തെ കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ ആവശ്യത്തിന് അവബോധം ഇല്ലെന്നതാണ് സത്യം. കൃത്യമായ അവബോധവും മുന്നൊരുക്കങ്ങളും വഴി സ്തനാര്‍ബുദ സാധ്യത കുറയ്ക്കാനും
വിശക്കുന്ന കുഞ്ഞിന് മുലയൂട്ടുന്ന ഒരമ്മയുടെ ചിത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫ്ലോറിഡയിലെ ഡിസ്നി ലാന്റിൽ റൈഡ് ആസ്വദിക്കുന്നതിനിടെയാണ് മെറിഡിത്ത് ബാർന്യാക് തന്റെ കുഞ്ഞിനെ മുലയൂട്ടിയത്. ബർന്യാകിന്റെ ബന്ധുവാണ് ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. നിരവധി പേർക്ക്
Results 1-10 of 41