സ്തനങ്ങളുടെ വലുപ്പ വ്യത്യാസം; ആശങ്ക വേണോ?
Mail This Article
സ്തനങ്ങളുടെ വലിപ്പവും ആകൃതിയും പൊതുവെ ഓരോ സ്ത്രീയിലും വ്യത്യാസപ്പെട്ടിരിക്കും. ജനിതക ഘടകങ്ങൾ, കൊഴുപ്പ്– കണക്ടീവ് കോശങ്ങൾ, ഹോർമോണുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം ഇതിനു പിന്നിലുണ്ട്. ഒരു സ്ത്രീയിൽ തന്നെ സ്തനങ്ങളിൽ ഒന്ന് മറ്റൊന്നിനേക്കാൾ അല്പം ചെറുതായിരിക്കും. അതു സാധാരണമാണ്.
ദീർഘനേരമുള്ള ആലിംഗനത്തിന് ലൈംഗിക ജീവിതത്തെ മെച്ചപ്പെടുത്താനാകുമോ ?
തീർച്ചയായും ആലിംഗനത്തിനു ലൈംഗിക ജീവിതത്തിൽ പ്രമുഖ സ്ഥാനമുണ്ട്. 20 മിനിറ്റു നേരം ഒരു സ്ത്രീയെ ആലിംഗനം ചെയ്യുമ്പോൾ ഓക്സിടോസിൻ എന്ന ഹോർമോൺ സ്ത്രീശരീരത്തിൽ കൂടുതലായി ഉണ്ടാകുന്നുണ്ട്. അതു സ്ത്രീയെ കൂടുതൽ ഉണർവുള്ളവളും ഈർജസ്വലയുമാക്കും. പങ്കാളികൾ ആലിംഗനം ചെയ്യുന്നതു വളരെ ഗുണകരമാണ്. മാത്രമല്ല, പങ്കാളികൾക്കിടയിൽ നല്ല മാനസിക അടുപ്പവും രൂപപ്പെടും. അതിനാൽ സാധിക്കുമ്പോഴൊക്കെ ആലിംഗനബദ്ധരാകുന്നത് ഒരു ശീലമാക്കാൻ മടിക്കേണ്ട. ഇതു ലൈംഗികജീവിതത്തിനും ഒരു മുതൽക്കൂട്ടാണ്.
ഉദ്ധരിച്ച ലിംഗത്തിന്റെ നീളം ?
ഉദ്ധരിച്ച ലിംഗത്തിന് നാല് മുതൽ ആറ് ഇഞ്ച് നീളമുണ്ടാകും. അല്ലാത്ത സമയത്തു രണ്ടര– മൂന്നര ഇഞ്ചു നീളം ഉണ്ടാവും. എന്നാൽ ലിംഗവലുപ്പവും ലൈംഗികതയും തമ്മിൽ വലിയ ബന്ധമൊന്നുമില്ലെന്ന് പഠനങ്ങൾ പറയുന്നത്. എങ്കിലും ഉദ്ധരിക്കുമ്പോൾ രണ്ടര ഇഞ്ചിൽ കുറവുണ്ടെങ്കിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.
പുരുഷനു രതിമൂർച്ഛയിൽ എത്താൻ സ്ഖലനം അനിവാര്യമാണോ ? പ്രായം കൂടുമ്പോൾ വ്യത്യാസം വരുമോ?
സാധാരണനിലയിൽ ഒരുമിച്ചാണ് കാണുന്നത്. എന്നാൽ അങ്ങനെയേ സംഭവിക്കാവൂ എന്ന് നിർബന്ധവുമില്ല. യൗവനത്തിൽ ഇവ രണ്ടും മിക്കവരിലും ഒരുമിച്ചു വരും. 40–കൾക്കുശേഷം സ്ഖലനം കുറഞ്ഞു വരാം. പക്ഷേ, അപ്പോഴും രതിമൂർച്ഛ സാധ്യമാണ്.