Activate your premium subscription today
തൃശൂർ∙ കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് എച്ച് വൺ എൻ വൺ മരണം. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്. ഓഗസ്റ്റ് 23നാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വൈറൽ പനിയുടെ സമാനമായ ലക്ഷണം ഉള്ളതിനാൽ ചികിത്സ തേടാതെ ഒടുവിൽ ഗുരുതരമാകുന്ന അവസ്ഥയാണ് പ്രധാനമായും ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗം പെട്ടെന്ന് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നു. അതുകൊണ്ട് തന്നെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് ശ്വാസനാളിയില്‍ നിന്നു വരുന്ന സ്രവങ്ങളില്‍
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം അതീവ ഗുരുതര പ്രതിസന്ധിയിലാണ്. പുതിയതും പഴയതുമായ സാംക്രമികരോഗങ്ങൾ ശക്തമായി ആക്രമിക്കുന്നു. 6 വർഷം മുൻപ് ഇവിടെ ആദ്യമായി റിപ്പോർട്ട് ചെയ്ത നിപ്പ, അഞ്ചാം തവണയും എത്തി ഒരു കുഞ്ഞിന്റെ ജീവനെടുത്തു. ഒരുകാലത്ത് കേരളത്തിൽനിന്നു തുടച്ചുനീക്കിയ മലമ്പനിക്കു പുറമേ ഡെങ്കി, ചിക്കുൻഗുനിയ, എച്ച്1എൻ1, എലിപ്പനി, വെസ്റ്റ് നൈൽ പനി, മസ്തിഷ്കജ്വരം, സ്ക്രബ് ടൈഫസ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പടരുന്നു. ഇവയിൽ പലതും ഒട്ടേറെ ജീവൻ കവർന്നു.
മനുഷ്യരിൽ ഇൻഫ്ലുവൻസ വൈറസുകൾ കാരണമുണ്ടാവുന്ന H1 N1 ഇൻഫ്ലുവൻസ എന്ന് കേൾക്കുമ്പോൾ പൊതുവെ പൊതുജനങ്ങളുടെ മനസ്സിൽ തെളിയുക പന്നികളെയാണ്. കാരണം പന്നിപ്പനി എന്ന പേരിലാണ് H1 N1 ഇൻഫ്ലുവൻസ മലയാളികൾക്ക് പരിചിതം. കേരളത്തിൽ നിലവിൽ ധാരാളം H1N1 കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യവുമുണ്ട്.
ആലപ്പുഴ∙ മഴയ്ക്കൊപ്പം പകർച്ചവ്യാധികളും പടരുന്നു. ഡെങ്കിപ്പനി, എച്ച്1എൻ1, എലിപ്പനി എന്നിവയാണ് വ്യാപകം. ഇന്നലെ മാത്രം 11 പേർക്ക് ഡെങ്കിപ്പനി, 10 പേർക്ക് എച്ച്1എൻ1, 2 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചതോടെ മഴക്കാല രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി. ഈ മാസം ഇതു വരെ 64 പേർക്കാണ്
കൊച്ചി ∙ ജില്ലയിൽ വിവിധ തരത്തിലുള്ള പകർച്ചപ്പനികൾ പടരുന്നതിനിടെ പനി ബാധിച്ച് 4 വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം.
പൊന്നാനി ∙എച്ച് 1 എൻ 1 ബാധിച്ച് യുവതി മരിയ്ക്കുകയും 3 പേർക്ക് മലേറിയ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രത്യേക യോഗം വിളിച്ച് പൊന്നാനി നഗരസഭ. ഇന്ന് രാവിലെയാണ് പൊന്നാനി സ്വദേശിനിയായ യുവതി കുന്നംകുളത്തെ ആശുപത്രിയിൽ വച്ച് മരിച്ചത്. പിന്നാലെ ഒരു കുടുംബത്തിലെ 2 പേർക്കടക്കം 3 പേർക്ക് നഗരസഭാപരിധിയിൽ
കൊല്ലം ∙ ജില്ലയിൽ പിടിവിടാതെ ഡെങ്കിപ്പനിയും എച്ച്വൺ എൻവണും. ഇന്നലെ മാത്രം 29 ഡെങ്കിപ്പനി കേസുകളും 8 എച്ച്വൺ എൻവൺ കേസുകളുമാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും റെക്കോർഡ് ഡെങ്കിപ്പനി കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്.കഴിഞ്ഞ 3 ദിവസങ്ങളിലായി 114 പേർക്കാണ് ഡെങ്കിപ്പനി
തിരുവനന്തപുരം ∙ എച്ച്1എൻ1, ഡെങ്കിപ്പനി എന്നിവയ്ക്കൊപ്പം കോളറയും പടർന്നുപിടിക്കുന്നു. ഒരാഴ്ചയ്ക്കിടെ 8379 പേർക്കു പനി സ്ഥിരീകരിച്ചു. 1898 പേർ വയറിളക്കവും അനുബന്ധരോഗങ്ങളുമായി ഒരാഴ്ചയ്ക്കിടെ ചികിത്സ തേടി. കഴിഞ്ഞ മാസം എലിപ്പനി ബാധിച്ച് 2 പേരും ഈ മാസം കോളറ ബാധിച്ച് ഒരാളും മരിച്ചു. നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാർ താമസിക്കുന്ന ഹോസ്റ്റലിൽ 3 പേർക്കു കോളറ ബാധിച്ചതിൽ ഒരാളാണു മരിച്ചത്.
മാരകമായ പക്ഷിപ്പനി അന്റാർട്ടിക്ക വൻകരയിലും സ്ഥിരീകരിച്ചു. അന്റാർട്ടിക്കയുമായി കടലതിർത്തി പങ്കിടുന്ന തെക്കൻ അമേരിക്കൻ രാഷ്ട്രമായ അർജന്റീനയിലെ ഹയർ കൗൺസിൽ ഫോർ സയന്റിഫിക് ഇൻവെസ്റ്റിഗേഷനാണ് അന്റാർട്ടിക്കയിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. വൻകരയുടെ തെക്കൻ ഭാഗങ്ങളിൽ
Results 1-10 of 28