Activate your premium subscription today
Tuesday, Jul 29, 2025
മണ്ണാർക്കാട്∙ കുമരംപുത്തൂർ, കരിമ്പുഴ, കാരാകുർശ്ശി പഞ്ചായത്തുകളിലെയും മണ്ണാർക്കാട് നഗരസഭയിലെയും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന 18 വാർഡുകളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും ജാഗ്രത മുൻനിർത്തി ഓഗസ്റ്റ് 1 വരെ ഈ വാർഡുകളിൽ പൊതുയോഗങ്ങൾ
മണ്ണാർക്കാട്∙ മണ്ണാർക്കാട് നഗരസഭയിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട വാർഡുകളിലേക്ക് നഗരസഭ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു തുടങ്ങി. ആദ്യഘട്ടമായി 150 കിറ്റുകളാണ് വിതരണം ചെയ്തത്. നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിക്കാൻ സർക്കാർ അനുമതി വൈകുന്ന സാഹചര്യത്തിൽ നഗരസഭാധ്യക്ഷന്റെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ
തിരുവനന്തപുരം ∙ സംസ്ഥാനത്തു കൂടുതൽ നിപ്പ കേസുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ നിലവിലെ രോഗനിരീക്ഷണ, പ്രതിരോധ രീതികൾ പൊളിച്ചെഴുതണമെന്ന് ആരോഗ്യവിദഗ്ധർ. വവ്വാലിൽ വൈറസുണ്ടെന്ന് ഉറപ്പിച്ചെങ്കിലും അതു മനുഷ്യരിലേക്കു പകരുന്നത് എങ്ങനെയെന്നു കണ്ടെത്താനായിട്ടില്ല. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണു വിദഗ്ധരുടെ അഭിപ്രായം.
പാലക്കാട് / മലപ്പുറം ∙ മണ്ണാർക്കാട്ട് നിപ്പ ബാധിച്ചു മരിച്ചയാളുടെ 32 വയസ്സുകാരനായ മകൻ പ്രാഥമിക പരിശോധനയിൽ നിപ്പ പോസിറ്റീവായി. മഞ്ചേരി മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ മൂത്രസാംപിൾ ആണു പരിശോധിച്ചത്. ഇതോടെ തുടർപരിശോധന നിർദേശിച്ചിട്ടുണ്ട്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം
മലപ്പുറം ∙ ഒറ്റപ്പെട്ട നിപ്പ കേസുകൾ ജില്ലയിലും സമീപപ്രദേശങ്ങളിലുമായി തുടർച്ചയായി സ്ഥിരീകരിച്ചതിനാൽ സെപ്റ്റംബർ വരെ ജില്ലയിൽ ആളുകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ്. ആൾക്കൂട്ടത്തിലേക്കോ ആശുപത്രികളിലേക്കോ പോകുന്നവർ മാസ്ക് ധരിക്കണം. വവ്വാൽ കഴിച്ചതോ വീണു കിടക്കുന്നതോ ആയ പഴങ്ങൾ കഴിക്കരുത്. മരത്തിൽനിന്ന്
മണ്ണാർക്കാട് ∙ കുമരംപുത്തൂർ ചങ്ങലീരിയിൽ നിപ്പ ബാധിച്ചു രോഗി മരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ കണ്ടെയ്ൻമെന്റ് സോണിൽ നിന്നു പുറത്തു കടക്കാൻ ശ്രമിച്ച യുവാവിനു പൊലീസ് മർദനം.പെരിമ്പടാരി ഒന്നാംമൈൽ മനച്ചിത്തൊടി ഉമ്മർ ഫാറൂഖിനാണു മർദനമേറ്റത്. ഉമ്മറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ന്യൂ
പാലക്കാട് ∙ സംസ്ഥാനത്ത് വീണ്ടും നിപ്പ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ്പ ബാധിച്ചു മരിച്ച വ്യക്തിയുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധയിലാണ് നിപ്പ കണ്ടെത്തിയത്. പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഹൈറിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.
വാളയാർ ∙ കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചതോടെ കേരള – തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ആരോഗ്യവകുപ്പു പരിശോധന കർശനമാക്കി. ദേശീയപാത ഭാഗികമായി അടച്ചിട്ട് കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ വാഹന യാത്രക്കാരെയും പരിശോധിച്ചാണു കടത്തിവിടുന്നത്. കോയമ്പത്തൂർ ജില്ലാ കലക്ടർ പവൻകുമാർ ജി.ഗിരിയപ്പനവറുടെ നിർദേശപ്രകാരമാണു ചാവടി ഉൾപ്പെടെയുള്ള അതിർത്തികളിൽ 24 മണിക്കൂറും പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി സ്വദേശിക്കു നിപ്പ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതോടെയാണ് പരിശോധന ആരംഭിച്ചത്.
ജീവനെടുത്തുകൊണ്ടുതന്നെയാണ് നിപ്പയുടെ ഈ ഏഴാം വരവും. അപ്പോഴും നാം കേൾക്കുന്നു – ഉറവിടം വ്യക്തമല്ല. തുടർച്ചയായി സംസ്ഥാനത്തു നിപ്പ വൈറസ് ബാധയുണ്ടാവുമ്പോഴും ഇതെക്കുറിച്ച് ആഴത്തിൽ പഠിക്കാനും പ്രതിരോധമാർഗങ്ങൾ ചിട്ടപ്പെടുത്താനും നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. നിപ്പ ബാധയെ പ്രതിരോധിക്കുന്നതിൽ മുന്നനുഭവങ്ങൾ നമുക്ക് എത്രമാത്രം തുണയാകുന്നു എന്ന ചോദ്യം അതുകൊണ്ടുതന്നെ ഉത്തരമില്ലാതെ മാറിനിൽക്കുന്നു.
കോഴിക്കോട് ∙ സംസ്ഥാനത്ത് വീണ്ടും നിപ്പ റിപ്പോർട്ട് ചെയ്തതിനാൽ അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.കെ.രാജാറാം. ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിക്കുന്നതു പരമാവധി ഒഴിവാക്കണം.രോഗികളോടൊപ്പം സഹായിയായി ഒരാൾ മാത്രം നിൽക്കണം. ആരോഗ്യ പ്രവർത്തകരും ആശുപത്രിയിലെത്തുന്ന
Results 1-10 of 267
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.