Activate your premium subscription today
Wednesday, Mar 26, 2025
ന്യൂഡൽഹി∙ അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ കെട്ട് അഴിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്നായിരുന്നു നിരീക്ഷണം. ജഡ്ജിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തേണ്ടിവരുമെന്ന് കോടതി മുന്നറയിപ്പ് നൽകി. ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നു പറഞ്ഞ കോടതി കേന്ദ്രത്തിനും യുപി സർക്കാരിനും നോട്ടിസ് അയച്ചു. ഹൈക്കോടതിയുടെ നിരീക്ഷണം നിർവികാരപരവും മനുഷ്യത്വരഹിതവും ആണെന്നും സുപ്രീം കോടതി പറഞ്ഞു. രണ്ടു യുവാക്കൾക്കെതിരെ കീഴ്ക്കോടതി ചുമത്തിയ പോക്സോ കേസിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ജഡ്ജിമാരായ ബി.ആർ. ഗവായ്, എ.ജി. മസി എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വിവാദ ഉത്തരവിനെതിരായ പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതിയുടെ തന്നെ ജഡ്ജിമാരായ ബേല എം.ത്രിവേദി, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചിരുന്നു.
ന്യൂഡൽഹി ∙ ഹൈക്കോടതി ജഡ്ജിയുടെ സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ, ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) രൂപീകരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ സജീവമാക്കുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിനു പകരം എൻജെഎസി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ താൽപര്യപ്പെടുന്നത്. 2015ൽ നിയമം പാസാക്കിയെങ്കിലും സുപ്രീം കോടതി റദ്ദാക്കിയതു സർക്കാരിനു തിരിച്ചടിയായിരുന്നു.
ന്യൂഡല്‍ഹി ∙ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ 5 പൊലീസുകാരുടെ ഫോണുകള്‍ പരിശോധിക്കും. തീപിടിത്തത്തിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പൊലീസുകാരുടെ ഫോണുകളാണ് പരിശോധിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന.
ന്യൂഡൽഹി ∙ ഹൈക്കോടതി ജഡ്ജിയുടെ വസതിയോടു ചേർന്ന സ്റ്റോർമുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്നംഗ ജഡ്ജിമാരുടെ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക് വിദഗ്ധ സഹായം തേടും. തെളിവു ശേഖരിക്കുന്നതിൽ പൊലീസിനു വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ നിയമവൃത്തങ്ങളിലുണ്ട്.
സംസ്ഥാനത്ത് ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി അധികാരമേറ്റതായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. സംസ്ഥാനത്ത് തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആരാകും ബിജെപിയെ നയിക്കുക എന്നതിൽ ഏറെക്കാലമായി തുടർന്ന ചർച്ചകൾക്കു ശേഷമാണ് രാജീവ് ചന്ദ്രശേഖർ നേതൃത്വം ഏറ്റെടുക്കുന്നത്. ജസ്റ്റിസ്
ന്യൂഡൽഹി∙ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. അലഹബാദ് ഹൈക്കോടതിയിലേക്ക് അദ്ദേഹത്തെ തിരികെ അയയ്ക്കാനാണ് കൊളീജിയം ശുപാർശ ചെയ്തത്. ജഡ്ജിയുടെ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിനിടെ അഗ്നിരക്ഷാ സേനാംഗങ്ങൾ പണം കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നടപടി. മാർച്ച് 20, 24 തീയതികളിലായി നടത്തിയ യോഗങ്ങൾക്കു ശേഷമാണ് ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ കൊളീജിയം തീരുമാനമെടുത്തത്.
ന്യൂഡല്‍ഹി ∙ സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവിലെ ചില വാചകങ്ങള്‍ നീക്കം ചെയ്യുകയോ, ഭേദഗതി ചെയ്യുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദം ഉന്നയിക്കാന്‍ ആരംഭിച്ചപ്പോഴേക്കും ജഡ്ജി തടഞ്ഞു. കോടതിയില്‍ പ്രഭാഷണം വേണ്ടെന്നായിരുന്നു ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞത്. തുടര്‍ന്ന് ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി.
ന്യൂഡൽഹി ∙ വീടിനു പുറത്തെ സ്റ്റോർ മുറിയിൽ ചാക്കുകണക്കിനു പണം കണ്ടെത്തിയതിനു പിന്നിൽ ഗൂഢാലോചന സംശയിച്ചുകൊണ്ടാണു ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ ചീഫ് ജസ്റ്റിസിനു മറുപടി നൽകിയത്. താൻ മുറി സന്ദർശിക്കുമ്പോൾ അവിടെ നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും തീ കത്തിയതിന്റെ ചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറുപടിയിലുണ്ട്.
കുറ്റമറ്റ നൈതികതയും മാതൃകാപരമായ വിശ്വാസ്യതയും ധാർമികതയും ജുഡീഷ്യറിയുടെ മുഖമുദ്രകളായി സാമാന്യജനത്തിന്റെ മനസ്സിൽ പതിഞ്ഞുകിടക്കുകയാണ്. ഡൽഹി ഹൈക്കോടതിയിലെ ഒരു മുതിർന്ന ന്യായാധിപന്റെ വീട്ടിൽനിന്നു കണക്കിൽപ്പെടാത്ത വൻ പണശേഖരം കണ്ടെടുത്തുവെന്ന ആരോപണം നമ്മെ ഞെട്ടിക്കുന്നത് അതുകൊണ്ടുതന്നെയാണ്.
കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വന സന്ദേശവുമായി സുപ്രീം കോടതി ജഡ്ജിമാരുടെ സന്ദർശനം. 2 ദിവസത്തെ സന്ദർശനത്തിനെത്തിയ ജഡ്ജിമാർ കുക്കി മേഖലയായ ചുരാചന്ദ്പുരിലും മെയ്തെയ് മേഖലയായ ബിഷ്ണുപുരിലും സന്ദർശനം നടത്തി. ജസ്റ്റിസ് ബി.ആർ.ഗവായിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചു.
Results 1-10 of 3511
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.