Activate your premium subscription today
പരവൂർ∙ നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂൾ ലിറ്റററി ക്ലബ്ബിന്റെ വായനദിനാഘോഷം കേരള സർവകലാശാല സെന്റർ ഫോർ പെർഫോമിങ് ആർട്സ് മുൻ ഡയറക്ടറും സംവിധായകനുമായ ഡോ.രാജ വാര്യർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സരമാദേവി അധ്യക്ഷത വഹിച്ചു. ഗിരീഷ് ചന്ദ്രൻ, ശ്രീനിധി, നിള നായർ, വൈസ് പ്രിൻസിപ്പൽ ശ്രീകല, സന്ധ്യ സത്യദേവൻ,
ചേർത്തല∙ വായന ദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകൾ സ്കൂളുകൾ, ലൈബ്രറികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വായന ദിനാചരണം സംഘടിച്ചു.പി. എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി, ജില്ലാഭരണകൂടം, പബ്ലിക് റിലേഷൻസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ചെത്തി സെന്റ് ജോസഫ് യു.പി സ്കൂളിൽ നടന്ന
കൊടകര∙ പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിൽ നടത്തിയ വായന പക്ഷാചരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. പറപ്പൂക്കര∙ ആലത്തൂർ എഎൽപി സ്കൂളിൽ വായന ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ അക്ഷരവൃക്ഷം ഒരുക്കി. പ്രഭാഷകൻ എൻ. എസ്. സന്തോഷ് ബാബു ഉദ്ഘാടനം
അന്തിക്കാട്∙ വായന ദിനമായ ഇന്നലെ അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ വായനശാല സജീവമായി. ഊഴം കാത്തിരിക്കുന്ന പരാതിക്കാർക്ക് വായിക്കാൻ പൊലീസ് പുസ്തകങ്ങൾ നൽകി. ഷെൽഫുകൾ എല്ലാം വൃത്തിയാക്കിയും പുസ്തകങ്ങളെല്ലാം അടുക്കിവെച്ചും പൊലീസ് ശുചീകരണ പ്രവർത്തനങ്ങളും നടത്തി. വർഷങ്ങൾക്കു മുൻപ് അന്നത്തെ എസ് ഐ
കോഴിക്കോട്∙ വായന ദിനത്തിൽ ലഹരിക്കെതിരെ വ്യത്യസ്ത സന്ദേശവുമായി ബിജെപി. കോന്നാട് ബീച്ചിൽ ‘വായനയാണ് ലഹരി, മറ്റു ലഹരികളെ ഒഴിവാക്കാം’ എന്ന സന്ദേശവുമായി വായന കൂട്ടം പരിപാടി സംഘടിപ്പിച്ചു. ബിജെപി വെസ്റ്റ്ഹിൽ ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ യുവസാഹിത്യകാരനുള്ള പുരസ്കാരം നേടിയ ആർ. ശ്യാംകൃഷ്ണൻ ജീവിതസഖിയെ കണ്ടെത്തിയത് തൃശൂരിലെ ഒരു സാഹിത്യക്യാമ്പിൽ വച്ചായിരുന്നു. ഒൻപതു കൊല്ലം മുൻപത്തെ ക്യാംപിലുണ്ടായ സൗഹൃദം 2022ൽ അവരെ ഒന്നിപ്പിച്ചു.
ചുമട്ടുതൊഴിലാളിയായിരുന്ന ചേർത്തല വല്ലയിൽ കാർത്തികേയൻ 67 വയസ്സിനിടെ വായിച്ചതു മൂവായിരത്തോളം പുസ്തകങ്ങൾ! ഇതിൽ പകുതിയോളം വീട്ടിലെ അലമാരയിലുണ്ട്. അച്ഛൻ വി.കെ.രാഘവന്റെ കൈ പിടിച്ചാണു കാർത്തികേയൻ ചേർത്തലയിലെ വായനശാലകളിലേക്ക് എത്തിയത്. അച്ഛൻ മരിച്ചതോടെ പഠനം മുടങ്ങി. 16–ാം വയസ്സിൽ ചേർത്തല മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി. അപ്പോഴും വായന ഉപേക്ഷിച്ചില്ല. എന്നും പുസ്തകം കയ്യിൽ കരുതും, ജോലിയുടെ ഇടവേളകളിൽ വായിക്കും. വരുമാനത്തിൽ ഒരുപങ്ക് പുസ്തകം വാങ്ങാൻ മാറ്റിവച്ചു. ശീലമറിഞ്ഞ സുഹൃത്തുക്കളും പരിചയക്കാരും പുസ്തകങ്ങൾ നൽകി. 10 വർഷം മുൻപു ചുമട്ടുജോലി അവസാനിപ്പിച്ചു. വായനയും പുസ്തകങ്ങളും പക്ഷേ, കൂടെത്തന്നെയുണ്ട്. കാർത്തികേയനെ പോലെ അക്ഷരങ്ങളെ സ്നേഹിച്ചവർ, വായനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഇടമൊരുക്കിയവർ ഒരുപാടുണ്ട് നമുക്കിടയിൽ. ഈ വായനാദിനത്തിൽ അവരുടെ വീടുകളിലേക്കും ലൈബ്രറികളിലേക്കും ഒരു യാത്ര പോയാലോ, ഈ അക്ഷരങ്ങളുടെ കൈപിടിച്ച്...
ഇല്ല... ഇല്ല... മരിക്കുന്നില്ല... അതെ, കാലം മാറുന്നതോടെ വായന മരിച്ചു എന്നു പറയുന്നതൊക്കെ ഇനി വെറും ക്ലീഷേ ഡയലോഗായി മാറും. പുതിയ കാലത്തിനൊപ്പം ട്രെൻഡിങ്ങായ ചില വായനാമുറകളുണ്ട്. താളുകൾ മറിച്ചുകൊണ്ടും പുസ്തകം മണത്തുകൊണ്ടുംതന്നെ അക്ഷരലോകത്തുണ്ടായ ചില പുതുമയുടെ പുതുമുറകൾ. ‘വായന മരിച്ചു’ എന്നു വിലപിച്ചുകൊണ്ടിരുന്ന ഒരു കാലത്തുനിന്ന് എങ്ങനെയാണ് നാം തിരിച്ചു കയറാൻ തുടങ്ങിയത്? സമൂഹമാധ്യമങ്ങളുടെ ആഴങ്ങളിലേക്കു വീണുപോയവർ എങ്ങനെയാണ് പുസ്തക വായനയിലേക്കു തിരികെയെത്തിയത്? അതിൽ ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പോലുള്ള സമൂഹമാധ്യമങ്ങൾക്കു തന്നെയുണ്ട് വലിയ പങ്ക്. നാം ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളുടെ പുസ്തകങ്ങളുടെ രക്ഷയ്ക്കെത്തി. കേരളത്തിലെ പല ജില്ലകളില്‍നിന്നും അത്തരം കഥകൾ നമുക്ക് കേൾക്കാം, വായിക്കാം, അടുത്തറിയാം. വിരസത മാറ്റാൻ വേണ്ടി മാത്രമല്ല, സർക്കാർ ജോലി കിട്ടാന്‍ പോലും ‘ചായക്കട’യിലെ വായന സഹായിക്കും എന്ന രീതിയേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ...
വായനയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു വായനാദിനം കൂടി കടന്നുപോകുന്നു. കാലഘട്ടങ്ങള്‍ മാറുന്നതനുസരിച്ച്, വിദ്യാര്‍ഥികളടങ്ങുന്ന യുവജനതയുടെ അഭിരുചികളും ചിന്താഗതികളുമൊക്കെ തീര്‍ത്തും മാറിക്കഴിഞ്ഞു.
അപ്രതീക്ഷിതമായ ഒരു സൗഹൃദമാണ് രശ്മിയേയും അനിലിനേയും എഴുത്തിലേക്ക് നയിച്ചത്. കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ മലയാളം വിഭാഗത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പുസ്തക വായനയിലുള്ള അഭിരുചികൾ ഒരുപോലെ ആയതാണ് ഈ സൗഹൃദത്തെ ബലപ്പെടുത്തിയത്.
Results 1-10 of 63