‘പുസ്തകം വായിക്കണം, രാത്രി ഡ്യൂട്ടി കിട്ടിയാൽ നന്നായിരുന്നു’: ഈ ഫാർമസിയിൽ മരുന്ന് മാത്രമല്ല...
Mail This Article
ചുമട്ടുതൊഴിലാളിയായിരുന്ന ചേർത്തല വല്ലയിൽ കാർത്തികേയൻ 67 വയസ്സിനിടെ വായിച്ചതു മൂവായിരത്തോളം പുസ്തകങ്ങൾ! ഇതിൽ പകുതിയോളം വീട്ടിലെ അലമാരയിലുണ്ട്. അച്ഛൻ വി.കെ.രാഘവന്റെ കൈ പിടിച്ചാണു കാർത്തികേയൻ ചേർത്തലയിലെ വായനശാലകളിലേക്ക് എത്തിയത്. അച്ഛൻ മരിച്ചതോടെ പഠനം മുടങ്ങി. 16–ാം വയസ്സിൽ ചേർത്തല മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി. അപ്പോഴും വായന ഉപേക്ഷിച്ചില്ല. എന്നും പുസ്തകം കയ്യിൽ കരുതും, ജോലിയുടെ ഇടവേളകളിൽ വായിക്കും. വരുമാനത്തിൽ ഒരുപങ്ക് പുസ്തകം വാങ്ങാൻ മാറ്റിവച്ചു. ശീലമറിഞ്ഞ സുഹൃത്തുക്കളും പരിചയക്കാരും പുസ്തകങ്ങൾ നൽകി. 10 വർഷം മുൻപു ചുമട്ടുജോലി അവസാനിപ്പിച്ചു. വായനയും പുസ്തകങ്ങളും പക്ഷേ, കൂടെത്തന്നെയുണ്ട്. കാർത്തികേയനെ പോലെ അക്ഷരങ്ങളെ സ്നേഹിച്ചവർ, വായനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഇടമൊരുക്കിയവർ ഒരുപാടുണ്ട് നമുക്കിടയിൽ. ഈ വായനാദിനത്തിൽ അവരുടെ വീടുകളിലേക്കും ലൈബ്രറികളിലേക്കും ഒരു യാത്ര പോയാലോ, ഈ അക്ഷരങ്ങളുടെ കൈപിടിച്ച്...