വായന ദിനാചരണം നടത്തി
![reading-day കണ്ണനല്ലൂർ എംകെഎൽഎം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം ക്ലബ്, എസ്പിസി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ വായന ദിനാചരണത്തിന്റെ ഭാഗമായി മനോരമ പത്രം വായിക്കുന്ന എസ്പിസി അംഗങ്ങൾ. ‘വായനയ്ക്ക് ഒരിടം’ പദ്ധതി പ്രിൻസിപ്പൽ ജയചന്ദ്രക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. പി.എ അബ്ദുൽ മജീദ് ലബ്ബ, പ്രഥമാധ്യാപകൻ ജോൺസൺ.കെ ജോർജ് എന്നിവർ പ്രസംഗിച്ചു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2024/6/20/reading-day.jpg?w=1120&h=583)
Mail This Article
പരവൂർ∙ നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂൾ ലിറ്റററി ക്ലബ്ബിന്റെ വായനദിനാഘോഷം കേരള സർവകലാശാല സെന്റർ ഫോർ പെർഫോമിങ് ആർട്സ് മുൻ ഡയറക്ടറും സംവിധായകനുമായ ഡോ.രാജ വാര്യർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സരമാദേവി അധ്യക്ഷത വഹിച്ചു. ഗിരീഷ് ചന്ദ്രൻ, ശ്രീനിധി, നിള നായർ, വൈസ് പ്രിൻസിപ്പൽ ശ്രീകല, സന്ധ്യ സത്യദേവൻ, പ്രീത എന്നിവർ പ്രസംഗിച്ചു.
പരവൂർ∙ കൂനയിൽ ഗവ.എൽപി സ്കൂളിലെ വായനദിനാചരണം റിട്ട. എച്ച്എം എൻ.കെ.വസന്ത് ഉദ്ഘാടനം ചെയ്തു. എച്ച്എം ഗീത, സന്തോഷ് കുമാർ, പ്രവീണ, ജീന, തഹസീന, രമ്യ എന്നിവർ പ്രസംഗിച്ചു.
പൂതക്കുളം∙ ഗവ.എൽപിഎസ് സൗത്തിൽ നല്ല പാഠം ക്ലബ്ബിന്റെയും മലയാളം കലാസാഹിത്യ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വായന ദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ചു. പഞ്ചായത്തംഗം പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർക്കും പുസ്തകങ്ങളും ദിനപത്രങ്ങളും വായിക്കാനുള്ള സംവിധാനമൊരുക്കുന്ന പുസ്തകത്തൊട്ടിൽ പദ്ധതിക്കും തുടക്കം കുറിച്ചു. മലയാളം കലാ സാഹിത്യ സമിതി ജില്ലാ സെക്രട്ടറി ടി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു. എച്ച്എം എൻ.കെ.ജിഷ, എസ്എംസി പ്രസിഡന്റ് ഷൈജു രാജൻ, പിടിഎ എക്സിക്യൂട്ടീവ് അംഗം മനീഷ്, നല്ലപാഠം കോഓർഡിനേറ്റർമാരായ ജനത, സൗമ്യ എന്നിവർ പ്രസംഗിച്ചു.
കൊട്ടിയം∙മൈലക്കാട് പഞ്ചായത്ത് യുപിഎസിൽ കളിയും പഠനവും ഒരുമിച്ച് കൊണ്ട് പോകുന്ന രീതിയിൽ കളിയരങ്ങ് പദ്ധതിക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ജി.എസ് ആദർശ് നിർവഹിച്ചു. കോ–ഓഡിനേറ്റർ അനിൽ ബാബു, സീനിയർ അസിസ്റ്റന്റ് എം.മായ, സ്റ്റാഫ് സെക്രട്ടറി ജ്യോതി ലക്ഷ്മി, ദിവ്യ, സുമ,എം.എസ് ചരൺജിത്ത് എന്നിവർ പ്രസംഗിച്ചു.
കൊട്ടിയം∙സ്ഥലം മാറിപ്പോകുന്ന അധ്യാപിക പഴയ സ്കൂളിലെ കുട്ടികൾക്കായി വായന ദിനത്തിൽ പുസ്തകങ്ങൾ കൈമാറി. മൈലക്കാട് യുപിഎസിൽ നിന്നു സ്ഥലം മാറിപ്പോകുന്ന അധ്യാപിക മഞ്ജുവാണ് കുട്ടികൾക്ക് പുസ്തകം സമ്മാനമായി നൽകിയത്. ആദിച്ചനല്ലുർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു പുസ്തകങ്ങൾ ഏറ്റുവാങ്ങി. എസ്എംസി ചെയർമാൻ സുനിൽ ഡ്രീംസ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ ജി.എസ്.ആദർശ്, എം.മായ, ജ്യോതി ലക്ഷ്മി, ഗീതു വിദ്യാധരൻ, സൗമ്യകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ചാത്തിനാംകുളം ∙ എംഎസ്എം എച്ച്എസ്എസിലെ നല്ലപാഠം ക്ലബ്, വിദ്യാരംഗം ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വായന ദിനത്തിൽ പ്രൈമറി വിദ്യാർഥികളുമായി കൊല്ലം പബ്ലിക് ലൈബ്രറി സന്ദർശിച്ചു. പബ്ലിക് ലൈബ്രറി ജോ.സെക്രട്ടറി കെ.ഭാസ്കരൻ ലൈബ്രറി പ്രവർത്തനങ്ങളെ കുറിച്ചു വിവരിക്കുകയും വായന ദിന സന്ദേശം നൽകുകയും വിദ്യാർഥികളുമായി പുസ്തക സംവാദം നടത്തുകയും ചെയ്തു. പ്രധാനാധ്യാപകൻ കെ.എസ്.ശ്രീകുമാർ, നല്ലപാഠം ക്ലബ് കൺവീനർ സാബു ജോർജ്, എസ്ആർജി കൺവീനർ ബോബി പോൾ, രമ്യ, അൻസിഫ് എന്നിവർ നേതൃത്വം നൽകി.
കൊല്ലം ∙ മഹാത്മാഗാന്ധി സാംസ്കാരിക സമിതി വായന ദിനത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന പുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. സജീവ് പരിശവിള അധ്യക്ഷത വഹിച്ചു. ടി.ശ്രീകുമാർ, ഡാമിൻ പോൾ, എം.ജി.ജയകൃഷ്ണൻ, പിണയ്ക്കൽ ഫൈസ്, പാലക്കൽ ഗോപൻ എന്നിവർ പ്രസംഗിച്ചു.
കൊല്ലം ∙ പട്ടത്താനം ഗവ.എസ്എൻഡിപി യുപിഎസിൽ ആരംഭിച്ച ‘വായന ജാലം’ വായനവാരാഘോഷം സാഹിത്യകാരികളും പൂർവ വിദ്യാർഥികളുമായ ജെ.ആർ.മീര, നിഖിത എസ്.കൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു. കൃപ മറിയം ആബു അധ്യക്ഷത വഹിച്ചു. പ്ലസ്ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ ജെ.ആർ.മീര, ആർ.നന്ദ എന്നിവരെയും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും ആദരിച്ചു.