Activate your premium subscription today
കൊൽക്കത്ത ∙ പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് പറഞ്ഞു. ആർ.ജി.കർ ആശുപത്രിയിൽ പിജി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനും മുതിർന്ന ഡോക്ടറും അറസ്റ്റിലായതുതന്നെ സർക്കാർ സംരക്ഷണയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ ഗൗരവം സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്ത∙ ബംഗാൾ സർക്കാരിന്റെ അപരാജിത ബിൽ ഗവർണർ സി.വി. ആനന്ദബോസ് രാഷ്ട്രപതിക്കു വിട്ടു. കഴിഞ്ഞ ദിവസമാണു ബിൽ നിയമസഭ പാസാക്കിയത്. ബലാത്സംഗ കൊലപാതകത്തിനു വധശിക്ഷ ഉറപ്പാക്കുന്നതാണ് ബിൽ. അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024 ഐക്യകണ്ഠേനയാണ് നിയമസഭ പാസാക്കിയത്.
കൊൽക്കത്ത∙ ആർ ജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. ആശുപത്രിയിലെ 5 ഡോക്ടർമാരെയാണ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വിളിപ്പിച്ചത്. അതേസമയം പ്രതിഷേധങ്ങളിൽ ഗൂഢാലോചന ആരോപിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
കൊൽക്കത്ത∙ ബംഗാൾ രാജ്ഭവനിൽനിന്ന് കൊൽക്കത്ത പൊലീസ് പുറത്തുപോകണമെന്ന ഉത്തരവ് പുറപ്പെടുവിച്ച് ഗവർണർ സി.വി.ആനന്ദബോസ്.ബിജെപി നേതാവ് സുവേന്ദു അധികാരിയേയും തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളിൽ പരുക്കേറ്റവരെയും രാജ്ഭവനിൽ പ്രവേശിക്കുന്നതിൽനിന്ന് പൊലീസ് തടഞ്ഞതിനു പിന്നാലെയാണ് ഗവർണറുടെ നടപടി. രാജ്ഭവനിലെത്തി
കൊൽക്കത്ത ∙ ബംഗാൾ ഗവർണർ അപമര്യാദയായി പെരുമാറിയെന്ന് ബംഗാളിയായ ഒഡിയ നർത്തകിയും ആരോപിച്ചു. കഴിഞ്ഞ വർഷം നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ കൊൽക്കത്ത പൊലീസ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. പൊലീസിൽ പരാതിപ്പെട്ടതിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫിസിലും നർത്തകി പരാതി നൽകിയിരുന്നു.
കൊൽക്കത്ത∙ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിന് എതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സമ്മതിക്കുന്നില്ലെന്ന പൊലീസ് വാദത്തിനിടെ, ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ബംഗാൾ രാജ്ഭവൻ. സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ
കൊൽക്കത്ത ∙ തനിക്കെതിരായ ആരോപണത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തോട് സഹകരിക്കേണ്ടതില്ലെന്ന് ബംഗാൾ രാജ്ഭവനിലെ ഉദ്യോഗസ്ഥർക്കു ഗവർണർ ഡോ.സി.വി.ആനന്ദബോസ് നിർദേശം നൽകി. ഭരണഘടനാപരിരക്ഷ ചൂണ്ടിക്കാട്ടിയാണു ഗവർണറുടെ നടപടി. രാജ്ഭവനിലെ 3 ജീവനക്കാരോടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോടും
ന്യൂഡൽഹി ∙ കർണാടകയിൽ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയ്ക്കതിരെ ഉയർന്ന ലൈംഗികാപവാദത്തിനു പിന്നാലെ ബംഗാൾ ഗവർണർക്കെതിരെയും പീഡന പരാതി ഉയർന്നതോടെ ബിജെപി പ്രതിരോധത്തിൽ. നേതാക്കൾ പ്രതികരിക്കാതെയും അവഗണിച്ചും തലയൂരാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം ഇതു വിഷയമാക്കി.
കൊൽക്കത്ത∙ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരി പൊലീസിൽ പരാതി നൽകി. പരാതി കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഗവർണർ പ്രതികരിച്ചു. ബംഗാളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഭവനിൽ തങ്ങിയ ദിനം
കൊൽക്കത്ത ∙ ബംഗാളിൽ സ്ഫോടനക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തു മടങ്ങുകയായിരുന്ന എൻഐഎ സംഘത്തിനു നേരെ ആക്രമണം. കല്ലേറിൽ ഒരു ഉദ്യോഗസ്ഥനു പരുക്കേറ്റു. കാറിന്റെ ചില്ല് തകർന്നു. സ്ഫോടനക്കേസിൽ പ്രതികളായ 2 പേരെ പൂർവ മെദിനിപുരിലെ ഭൂപതിനഗറിൽ നിന്ന് അറസ്റ്റ് ചെയ്ത് മടങ്ങുംവഴിയാണ് ആക്രമണമുണ്ടായത്.
Results 1-10 of 76