Activate your premium subscription today
Friday, Mar 28, 2025
സാധാരണക്കാരന്റെ പോക്കറ്റ് കീറുന്ന വിമാനയാത്രാ നിരക്ക് ഏതൊരു യാത്രക്കാരനും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. യാത്രക്കാരന്റെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിലപേശുന്ന യാത്രാ ഏജൻസുകളും കുറവല്ല. മകന്റെ ആദ്യ വിമാനയാത്രയിൽ ടിക്കറ്റിന്റെ പേരിൽ നേരിടേണ്ടി വന്ന സങ്കടകരമായ അനുഭവം പങ്കുവയ്ക്കുകയാണ് എറണാകുളം സ്വദേശിനി ലൂസി ജേക്കബ്ബ്.
ന്യൂഡൽഹി ∙ ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ (ബിഎപിഎസ്) സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം സന്ദർശിച്ച് ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. ഇന്ത്യ സന്ദർശനത്തിനിടെ മുതിർന്ന ഉദ്യോഗസ്ഥർ, മന്ത്രിമാർ, ബിസിനസ് തലവന്മാർ തുടങ്ങി ന്യൂസീലൻഡിൽ നിന്നുളള 110 അംഗ പ്രതിനിധി
ന്യൂഡൽഹി ∙ പ്രതിരോധ രംഗത്തെ സഹകരണത്തിനും ഇന്ത്യ– പസിഫിക് മേഖലയിലെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ ധാരണ. ഇന്ത്യ സന്ദർശിക്കുന്ന ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയിലാണു തീരുമാനം. ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ സഹകരണം, ചരക്കുനീക്കം ലളിതമാക്കൽ എന്നിവയിലും ധാരണയായി.
ഫാങ്കറൈ ∙ മാർത്തോമ്മാ സുറിയാനി സഭയുടെ മലേഷ്യ-സിംഗപ്പൂർ -ഓസ്ട്രേലിയ ഭദ്രാസനാധിപൻ റൈറ്റ്.റവ.ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പയുടെ ന്യുസീലൻഡ് സന്ദർശനത്തിന് നാളെ തുടക്കമാകും.
ന്യൂഡൽഹി ∙ ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ആരംഭിക്കാൻ ധാരണയായി. ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ 5 ദിവസത്തെ ഇന്ത്യാസന്ദർശനത്തിനു ഡൽഹിയിലെത്തിയതിനു പിന്നാലെയാണു പ്രഖ്യാപനം. വാണിജ്യമന്ത്രി പീയൂഷ് ഗോയലും ന്യൂസീലൻഡ് വ്യാപാരമന്ത്രി ടോഡ് മക്ലേയും ഇന്നലെ കൂടിക്കാഴ്ച നടത്തി.
ഒരു കുളം നിറയെ ഷാംപെയ്ൻ. സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുകയും നുരഞ്ഞു പൊങ്ങുകയും ചെയ്യുന്ന ദ്രാവകം. ന്യൂസിലാൻഡിലെ വൈ-ഒ-ടാപുവിൽ പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു അത്ഭുതക്കാഴ്ചയാണിത്
ന്യൂഡൽഹി ∙ ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ 5 ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി പദവിയേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം നാളെ ഡൽഹിയിൽ ആരംഭിക്കുന്ന റെയ്സിന ഡയലോഗിൽ മുഖ്യാതിഥിയായി പങ്കെടുക്കും. 19, 20 തീയതികളിൽ മുംബൈയും സന്ദർശിച്ച ശേഷമാകും മടങ്ങുക.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരം ഇന്ത്യ സന്ദർശനത്തിന് ഒരുങ്ങി ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. മാർച്ച് 16 മുതൽ 20 വരെ ലക്സൺ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലക്സന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണ് ഇത്.
ന്യൂസീലന്ഡിലെ സൗത്ത് ഐലന്ഡിലെ ക്രൈസ്റ്റ് ചര്ച്ചിലെ റോളസ്റ്റണില് താമസിക്കുന്ന കോട്ടയം ഒളശ്ശ സ്വദേശികളായ ലല്ലുവിന്റെയും നിഖിലയുടെയും വീട്ടുവിശേഷങ്ങള് അറിയാം. ഒപ്പം ന്യൂസീലന്ഡിലെ വീട് നിർമാണം, അവയുടെ പ്രത്യേകതകൾ, ഇന്റീരിയറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാം.
ദുബായ് ∙ കളിച്ച നാലു മത്സരങ്ങളിലും അനായാസ ജയം; അതിൽ മൂന്നും വിജയലക്ഷ്യം പിന്തുടർന്നു നേടിയത്. ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇതുവരെയുള്ള പ്രകടനം നോക്കിയാൽ ‘ചാംപ്യൻസ്’ ഇന്ത്യ തന്നെ. എന്നാൽ, നാളെ ഫൈനലിൽ ഇന്ത്യയ്ക്കു മുന്നിൽ എതിരാളികളായി നിൽക്കുന്നത് ഐസിസി ടൂർണമെന്റുകളിൽ പലവട്ടം ഇന്ത്യയുടെ വഴി മുടക്കിയിട്ടുള്ള ന്യൂസീലൻഡ്.
Results 1-10 of 180
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.