Activate your premium subscription today
ന്യൂഡൽഹി ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായി പാക്ക് അധിനിവേശ കശ്മീരിലൂടെ ട്രോഫിയുമായി പര്യടനം നടത്താനുള്ള പാക്ക് ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) തീരുമാനം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വിലക്കി. ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ രൂക്ഷവിമർശനമുയർത്തി പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ. ഇന്ത്യ കളിച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നും മറ്റേതെങ്കിലും ടീമിനെ പകരം കളിപ്പിക്കണമെന്നും ആമിർ പ്രതികരിച്ചു. പാക്കിസ്ഥാനിൽ കളിക്കാൻ പോകില്ലെന്ന ഇന്ത്യയുടെ സമീപനത്തെ ബാലിശമെന്നാണ് ആമിര്‍ വിശേഷിപ്പിച്ചത്.
ധാംബുള്ള∙ സനത് ജയസൂര്യയുടെ പരിശീലനത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ ശ്രീലങ്കയുടെ വിജക്കുതിപ്പ് തുടരുന്നു. ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിൽ നാലു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 19.3 ഓവറിൽ 135 റൺസിന് പുറത്തായി. ശ്രീലങ്ക ഒരു ഓവർ ബാക്കിനിൽക്കെ ആറു വിക്കറ്റ്
ഷാർജ∙ ആദ്യം ഇന്ത്യയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരകളിൽ ഇന്ത്യയിൽ സമ്പൂർണ തോൽവി, പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സ്വന്തം നാട്ടിൽ സമ്പൂർണ തോൽവി. ഇപ്പോഴിതാ, അഫ്ഗാനിസ്ഥാനെതിരെ ഷാർജയിൽ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ബംഗ്ലദേശിന് കനത്ത തോൽവി. ഷാർജ ക്രിക്കറ്റ്
ദുബായ്∙ ബോളർമാരുടെ ഐസിസി വനിതാ ഏകദിന റാങ്കിങ്ങിൽ ഇന്ത്യയുടെ ദീപ്തി ശർമ രണ്ടാം സ്ഥാനത്ത്. ദീപ്തിയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റനാണ് റാങ്കിങ്ങിൽ ഒന്നാമത്. ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല.
മെൽബൺ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു വെയ്ഡ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വിരമിക്കൽ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ, വെയ്ഡിനെ പാക്കിസ്ഥാനെതിരെ നവംബറിൽ നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിന്റെ വിക്കറ്റ് കീപ്പിങ്, ഫീൽഡിങ് പരിശീലകനായും നിയമിച്ചു. ജൂണിൽ
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിൽ വിരാട് കോലി പുറത്തായത് ഫുൾടോസ് പന്ത് നേരിടാനുള്ള ശ്രമത്തിനിടെ. 24–ാം ഓവറിൽ മിച്ചൽ സാന്റ്നറിന്റെ പന്ത് സ്വീപ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കോലി ബോൾഡായത്. വിക്കറ്റു പോയ നിരാശയിൽ കുറച്ചുനേരം ഗ്രൗണ്ടിൽ ബാറ്റുകുത്തി നിന്ന ശേഷം തലകുനിച്ചാണ് കോലി ഡ്രസിങ് റൂമിലേക്കു കയറിപ്പോയത്.
നയ്റോബി (കെനിയ) ∙ ഒന്നും രണ്ടുമല്ല, ഏറ്റവുമുയർന്ന രാജ്യാന്തര ട്വന്റി20 ടോട്ടൽ ഉൾപ്പെടെ 9 റെക്കോർഡുകൾ പിറന്ന ട്വന്റി20 ലോകകപ്പ് ആഫ്രിക്കൻ ക്വാളിഫയർ മത്സരത്തിൽ ഗാംബിയയ്ക്കെതിരെ സിംബാബ്വെയ്ക്ക് 290 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 344 റൺസ് നേടി.
ട്വന്റി20 വനിതാ ലോകകപ്പ് തുടങ്ങിയതു മുതൽ കാത്തുകാത്തിരുന്ന കിരീടം ഒടുവിൽ ന്യൂസീലൻഡിനെ തേടിയെത്തി. ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 32 റൺസ് വിജയം സ്വന്തമാക്കിയാണ് സ്വപ്ന കിരീടത്തിൽ ന്യൂസീലൻഡ് വനിതകൾ മുത്തമിട്ടത്. ട്വന്റി20 വനിതാ ലോകകപ്പിന് തുടക്കമായ 2009ൽ നേരിയ വ്യത്യാസത്തില്‍ ന്യൂസീലൻഡിന് നഷ്ടമായതാണ് ഈ കിരീടം. അടുത്ത വർഷവും ഫൈനലിലെത്തിയെങ്കിലും
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിൽ കളിക്കാൻ തയാറായ ഇംഗ്ലണ്ട് ടീമിനു നന്ദി പറഞ്ഞുകൊണ്ട് സ്റ്റേഡിയത്തിൽ ഉയർന്ന ബാനറിൽ, ഇന്ത്യയ്ക്ക് പരിഹാസം. ഇരു ടീമുകളും തമ്മിൽ മുൾട്ടാനിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനും പാക്കിസ്ഥാനും എതിരെ ഇന്ത്യ വഴങ്ങിയിട്ടുള്ള രണ്ട് കനത്ത തോൽവികളെ സൂചിപ്പിച്ചുകൊണ്ടുള്ള ഈ ബാനർ, ഇംഗ്ലണ്ട് ടീമിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ ഇംഗ്ലണ്ട് ബാർമി ആർമി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
Results 1-10 of 474