Activate your premium subscription today
Sunday, Apr 20, 2025
ന്യൂഡൽഹി ∙ ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ‘ആര്യഭട്ട’ ഭ്രമണപഥത്തിലെത്തിയിട്ട് അരനൂറ്റാണ്ട്. ഐഎസ്ആർഒ തദ്ദേശീയമായി നിർമിച്ച നിർമിച്ച ഉപഗ്രഹം 1975 ഏപ്രിൽ 19ന് സോവിയറ്റ് യൂണിയനിലെ വിക്ഷേപണകേന്ദ്രത്തിൽ നിന്നാണ് പറന്നുയർന്നത്. 30 മിനിറ്റിനുശേഷം ആദ്യ സിഗ്നലുകൾ ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിച്ചപ്പോൾ ഇന്ത്യയുടെ അഭിമാനം ആകാശക്കൊടി പാറിച്ചു. പ്രഫ.യു.ആർ. റാവുവിന്റെ നേതൃത്വത്തിൽ, ശാസ്ത്രജ്ഞരും എൻജിനീയർമാരും അടങ്ങുന്ന 200 അംഗ സംഘമാണ് 360 കിലോഗ്രാം ഭാരമുള്ള ആര്യഭട്ടയ്ക്ക് രൂപം നൽകിയത്.
ന്യൂഡൽഹി ∙ അക്ബർ റോഡിലെ 24–ാം നമ്പർ ബംഗ്ലാവിലെ നാലരപ്പതിറ്റാണ്ടിലേറെ നീണ്ടകാലം ചരിത്രമാക്കി, കോൺഗ്രസ് പുതിയ വിലാസത്തിലേക്കു വൈകാതെ മാറും. കോട്ല മാർഗ് റോഡിലെ 9എയിൽ ‘ഇന്ദിര ഭവൻ’ എന്ന പുതിയ വിലാസമാകും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആസ്ഥാന മന്ദിരത്തിനു ലഭിക്കുക. ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ നീങ്ങി.
പാലക്കാട്ടെ സൈലന്റ് വാലി എന്ന നിശ്ശബ്ദ താഴ്വര പാരിസ്ഥിതിക ആഘാതമൊന്നുമേൽക്കാതെ തനിമയോടെ നിലനിൽക്കുന്നതിൽ നാം കടപ്പെട്ടിരിക്കുന്ന പ്രമുഖരിൽ ഒരാളാണ് ഡോ.കെ.എസ്.മണിലാൽ. സൈലന്റ് വാലിയിലെ സസ്യ സമ്പത്തിനെക്കുറിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവിടെ അണക്കെട്ട് നിർമിക്കേണ്ടെന്ന തീരുമാനം അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൈക്കൊണ്ടത്.
ഇന്ത്യ- സൗദി ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയതിൽ മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. 2010ൽ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് മൻമോഹൻ സിങ് സൗദി അറേബ്യ സന്ദർശിക്കുന്നത്.
‘‘സിദ്ധാന്തങ്ങൾ നന്നായി മനസ്സിലാക്കുന്ന തല. എന്നാൽ, കാലുകൾ ഭൂമിയിൽത്തന്നെ’’ – ഓക്സ്ഫഡ് സർവകലാശാലയിലെ നഫീൽഡ് കോളജിൽ ഗവേഷണവിദ്യാർഥിയായിരുന്ന മൻമോഹൻ സിങ്ങിനെപ്പറ്റി അധ്യാപികയും സാമ്പത്തികശാസ്ത്ര വിദഗ്ധയുമായ ജോവൻ റോബിൻസൻ ഫയലിൽ എഴുതിയതിങ്ങനെ. 45 വർഷങ്ങൾക്കുശേഷം പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ്ങിന് ഓക്സ്ഫഡ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകിയ ചടങ്ങിലാണു ജോവൻ റോബിൻസന്റെ വിലയിരുത്തൽ പരസ്യമാക്കിയത്.
തുടർച്ചയായി രണ്ടു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഡോ. മൻമോഹൻ സിങ്, ആ പദവിയിലേക്ക് എത്തുംമുൻപ് പ്രവർത്തിച്ചത് ഏഴു പ്രധാനമന്ത്രിമാർക്കൊപ്പം. 1971ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായി മൻമോഹൻ സിങ് ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിക്കുമ്പോൾ ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. തുടർന്ന് മൊറാർജി ദേശായി, ചരൺസിങ്, രാജീവ് ഗാന്ധി, വി.പി. സിങ്, ചന്ദ്രശേഖർ, പി.വി. നരസിംഹറാവു എന്നിവർക്കൊപ്പവും പ്രവർത്തിച്ചു. അവർ എടുത്ത സാമ്പത്തിക തീരുമാനങ്ങളുടെ പിന്നിലെ പ്രധാന പ്രേരക ശക്തിയായിരുന്നു മൻമോഹൻ.
കുവൈത്ത് സിറ്റി ∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല് യൂസഫ് അല് സബാഹിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നരേന്ദ്ര മോദിയെ സ്വീകരിച്ചു. നാലു പതിറ്റാണ്ടിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. വാണിജ്യ, പ്രതിരോധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം സന്ദർശനത്തിൽ ചർച്ച ചെയ്യും. 1981 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇതിനു മുൻപു കുവൈത്ത് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
ന്യൂഡൽഹി ∙ നാലു പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ഇന്നും നാളെയുമായി കുവൈത്ത് സന്ദർശിക്കുമ്പോൾ വാണിജ്യം, പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ സഹകരണമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം കരുത്തേകുമെന്നു വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു. 1981ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇതിനു മുൻപു കുവൈത്ത് സന്ദർശിച്ചത്.
കുവൈത്ത് സിറ്റി ∙ ചരിത്രസന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസാവസാനം കുവൈത്തിലെത്തും. 43 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഇടനാഴിയിൽ ഒരു കഥ കേട്ടു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇനി പ്രഭാത നടത്തത്തിനു പോകുന്നില്ലത്രേ. ചീഫ് ജസ്റ്റിസായാൽ നടത്തം ഒഴിവാക്കണോ? വേണ്ടെങ്കിലും ഇത്രയും നാൾ നടന്നതു പോലെ രാവിലെ തനിച്ചു നടക്കാൻ ഇറങ്ങുന്നത് ഇനി പറ്റില്ലെന്നു സുരക്ഷാജീവനക്കാർ പറഞ്ഞുവത്രേ. ഒപ്പം അവരും കൂടി വന്നോളാമെന്ന് സുരക്ഷാ ജീവനക്കാർ ഉപാധി വച്ചു. അത്തരമൊരു ‘നടപ്പുശീലം’ ഇല്ലാത്ത സഞ്ജീവ് ഖന്ന, ലോധി ഗാർഡനിലെ തനിച്ചുള്ള പ്രഭാത നടത്തം നിർത്തിയെന്നാണു കഥ. പുതുതായി മാറുന്ന ഔദ്യോഗിക വസതിക്കു ചുറ്റുമായി നടത്തം ചുരുക്കാം. ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നടന്നു കയറിയ സഞ്ജീവ് ഖന്നയുടെ വളർച്ചയും അദ്ദേഹം നടക്കാനിറങ്ങുന്ന ചിരപരിചിതമായ ഡൽഹിയിലെ കൊച്ചുകോടതികളിൽ നിന്നാണ്. അഭിഭാഷകനായി തുടങ്ങി ഡൽഹിയിലിരുന്ന് അദ്ദേഹം രാജ്യത്തെ പരമോന്നത നീതിപീഠത്തെ നയിക്കും. ഇന്ത്യയുടെ 51–ാം ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിൻഗാമി. മേയ് 13ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് കഷ്ടിച്ച് 6 മാസമേ ലഭിക്കൂവെങ്കിലും ഈ സ്ഥാനലബ്ധി വലിയൊരു കാവ്യനീതിയാണ്. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ സുപ്രധാനമായ ആ ഏടിന്റെ കഥ വഴിയേ പറയാം.
Results 1-10 of 115
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.