Activate your premium subscription today
ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ
നേനു ജീവിഞ്ചി ഉന്നന്ത വരകു പ്രജാല കോസം പോരാഡുതുണെ ഉണ്ടാനു– ഉറച്ച ആ വാക്കുകൾക്കു മീതെ അരലക്ഷത്തിലേറെ വരുന്ന ജനസാഗരം ഒന്നിരമ്പിയടങ്ങി. ‘ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം തെലങ്കാനയ്ക്കു വേണ്ടി പോരാടുന്നതു തുടരും’ തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി (ബിആർഎസ്) സ്ഥാപകനുമായ കൽവകുന്ത്ല ചന്ദ്രശേഖർ റാവു എന്ന കെസിആറിന്റെ വാക്കുകൾക്കു കടുപ്പം തെല്ലും കുറവില്ല! കെസിആർ വീണ്ടും പോരിനിറങ്ങുകയാണ്; ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷം.
ഹൈദരാബാദ് ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും പിന്നാലെ പാർട്ടിയിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കും വാസ്തുദോഷം മൂലമാണ് സംഭവിച്ചതെന്ന നിഗമനത്തിലാണ് തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖരറാവു. അതിനാൽ പാർട്ടി ആസ്ഥാനമായ തെലങ്കാന ഭവനിൽ പ്രധാന ഗേറ്റ് മാറ്റി സ്ഥാപിക്കുന്നത് അടക്കമുള്ള ദോഷപരിഹാരങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഹൈദരാബാദ്∙ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മുൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായഭാരത് രാഷ്ട്ര സമിതിയിൽ നിന്നും നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെപരാജയത്തെ തുടർന്ന് ആരംഭിച്ച നേതാക്കളുടെ കൂടുമാറ്റം ഇപ്പോഴും തുടരുകയാണ്.
ഹൈദരാബാദ്∙ ദേശീയ മോഹങ്ങളോടെ ഭാരതീയ രാഷ്ട്ര സമിതി (ബിആർഎസ്) എന്നു പേരുമാറ്റം നടത്തിയ കെ. ചന്ദ്രശേഖരറാവുവിന്റെ പാർട്ടി വീണ്ടും തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ആകാൻ ഒരുങ്ങുന്നു. പേരിന്റെ ‘അപ്പീൽ’ നഷ്ടമായെന്ന തോന്നൽ കാരണം പഴയ പേര് തിരിച്ചുപിടിക്കാനുള്ള നിയമവഴികൾ തേടുകയാണ് പാർട്ടി. നവംബറിൽ നടന്ന
തിരുവനന്തപുരം ∙ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ അഴിമതിക്കാര്യത്തിൽ തെലങ്കാനയിലെ മുൻ ബിആർഎസ് സർക്കാരിനെപ്പോലെയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കെ.ചന്ദ്രശേഖര റാവുവിന്റെ കഴിഞ്ഞ ഭരണകാലത്ത് പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിച്ചത് അഴിമതി പഠിക്കാൻ വേണ്ടിയായിരുന്നുവെന്ന് ഇംഗ്ലിഷിലും ഹിന്ദിയിലുമായി നടത്തിയ പ്രസംഗത്തിൽ രേവന്ത് റെഡ്ഡി പരിഹസിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേർന്നു നയിച്ച സമരാഗ്നി ജാഥയുടെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രേവന്ത് റെഡ്ഡി..
ന്യൂഡൽഹി ∙ ഒഡീഷ മുൻ മുഖ്യമന്ത്രിയും പ്രമുഖ ഗോത്രവർഗ നേതാവുമായ ഗിരിധർ ഗമാങ്ങും കുടുംബവും കോൺഗ്രസിൽ മടങ്ങിയെത്തി. 2015ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം, കഴിഞ്ഞവർഷം കെ.ചന്ദ്രശേഖർ റാവു നയിക്കുന്ന ബിആർഎസിന്റെ ഭാഗമായിരുന്നു. ഒഡീഷയിലെ കൊറാപുട് മണ്ഡലത്തിൽനിന്ന് 9 തവണ എംപിയായ ഗമാങ് 10 മാസത്തോളം ഒഡീഷ മുഖ്യമന്ത്രിയായിരുന്നു.
ഹൈദരാബാദ്∙ കുളിമുറിയിൽ തെന്നിവീണ് ഇടുപ്പെല്ല് പൊട്ടി ചികിത്സയിൽ കഴിയുന്ന തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) അധ്യക്ഷനുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആശുപത്രിയിലെത്തി സന്ദർശിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് കെസിആർ ചികിത്സയിലുള്ളത്.
ഹൈദരാബാദ് ∙ തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു കുളിമുറിയിൽ തെന്നിവീണ് ഇടുപ്പെല്ല് ഒടിഞ്ഞു. അദ്ദേഹത്തിന്റെ ഇടുപ്പെല്ലു മാറ്റിവയ്ക്കാൻ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ അറിയിച്ചു. ചികിത്സ പൂർണമാകാൻ 6–8 ആഴ്ച വേണ്ടിവരും. നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തെത്തുടർന്ന് കഴിഞ്ഞ 3 ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച കെസിആർ എരവേലിയിലെ വീട്ടിലാണു തെന്നിവീണത്.
Results 1-10 of 152