Activate your premium subscription today
Friday, Mar 28, 2025
2004ൽ ആണ് അപോഫിസ് ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഏറെ സാധ്യത കൽപിക്കപ്പെട്ട ഈ ഛിന്നഗ്രഹം അന്നുമുതൽ വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനിന്നു. അതിനാൽ തന്നെ കണ്ടെത്തിയ നാളുകൾ മുതൽ ഇതിനെ ശാസ്ത്രജ്ഞർ ശക്തമായി നിരീക്ഷിച്ചുവരികയായിരുന്നു. 335 മീറ്റർ വീതിയുള്ള ഈ ഭീമൻ പാറ
ന്യൂഡൽഹി ∙ ബഹിരാകാശനിലയത്തിൽനിന്നു തിരിച്ചെത്തിയ സുനിത വില്യംസിന് ഇഷ്ടഭക്ഷണമായ സമൂസകൊണ്ട് വിരുന്നൊരുക്കുമെന്ന് അവരുടെ കുടുംബാംഗങ്ങൾ. സുനിത ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് അവരുടെ സഹോദരന്റെ ഭാര്യ ഫാൽഗുനി അറിയിച്ചു.ഇന്ത്യൻ ഭക്ഷണത്തോടും സംസ്കാരത്തോടും ഇഷ്ടം പുലർത്തുന്നയാളാണു സുനിത വില്യംസ്. സമൂസയോടുള്ള അവരുടെ പ്രിയം വളരെ പ്രശസ്തമാണ്.
ന്യൂയോർക്ക് ∙ ബഹിരാകാശനിലയത്തിൽ 287 ദിവസം നീണ്ട താമസത്തിനുശേഷം തിരികെവന്ന സുനിത വില്യംസിനും (59) ബുച്ച് വിൽമോറിനും (62) മറ്റു 2 യാത്രികർക്കും ഇനി 45 ദിവസം കരുതൽവാസം. ഭൂമിയുടെ ഗുരുത്വബലവുമായി ഇവരുടെ ശരീരം പൊരുത്തപ്പെടാനുള്ള പരിശീലനം ഇക്കാലയളവിൽ നൽകും.ഇന്നലെ പുലർച്ചെ 3.27ന് ആണ് ഇവരെ വഹിച്ചുള്ള സ്പേസ്എക്സ് ഡ്രാഗൺ ക്രൂ9 പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചത്. ഫ്ലോറിഡയിലെ ടലഹാസി തീരത്തിനു സമീപമായിരുന്നു ഇറക്കം. സമുദ്രത്തിൽ കാത്തുനിന്നിരുന്ന സ്പേസ്എക്സ് കപ്പൽ പേടകം വീണ്ടെടുത്തു.
സ്പേസ് സ്റ്റേഷനിൽ ബഹിരാകാശ യാത്രികർ കഴിയുന്നതെങ്ങനെയാകും? കൊറിയൻ ഡ്രാമ പ്രേമികൾക്ക് ഇതേപ്പറ്റി സംശയമേ കാണില്ല. ഡോക്കിങ്ങും അൺഡോക്കിങും തുടങ്ങി ബഹിരാകാശ യാത്രികർ സ്പേസ്വോക്കിനു മുൻപായി നടത്തേണ്ട ഡീകംപ്രഷൻ വരെ കാണാപ്പാഠമാണ് അവർക്ക്. 325 കോടി രൂപയ്ക്കു തുല്യമായ തുക ചെലവിട്ട് ഒരുക്കിയ ‘വെൻ ദ് സ്റ്റാർസ് ഗോസിപ്പ്’ എന്ന കെ–ഡ്രാമയാണ് ബഹിരാകാശ ജീവിതത്തിന്റെ കാഴ്ചകളുമായി പ്രേക്ഷകരെ കയ്യിലെടുത്തത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസ്, ബുച്ച് വില്മോര് എന്നിവർ ഫ്രീഡം ഡ്രാഗൺ ക്യാപ്സ്യൂളിൽ തിരികെയെത്തിയിരിക്കുന്നു. വലിയ നേട്ടങ്ങളും പ്രശസ്തിയും തേടിയെത്തുമെങ്കിലും ശാരീരിക മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതാണ് ബഹിരാകാശ നിലയത്തിലെ ഈ ദീര്ഘകാലവാസം.
സുനിത വില്യംസിന്റെ മുടി അടുത്തകാലത്ത് വലിയ ചർച്ചാവിഷയമായിരുന്നു. സുനിതയെപ്പറ്റി വന്യമായി പാറിപ്പറന്നു നടക്കുന്ന മുടിയുള്ള വനിതയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണ് ഈ വിഷയം വൈറലാക്കിയത്. എന്തുകൊണ്ടാണ് വനിതാ ബഹിരാകാശ യാത്രികർ തങ്ങളുടെ മുടി കെട്ടിവയ്ക്കാത്തതെന്ന സംശയവും പലരും ഇതിനോട്
ബഹിരാകാശനിലയത്തിൽ ആദ്യമെത്തിയപ്പോൾ ബാഗേജിൽനിന്നു സുനിത വില്യംസ് ആ പൊതി പുറത്തെടുത്തു. മൂക്കിലേക്ക് ഇന്ത്യൻ മണം നിറഞ്ഞു. ഹാ! സമോസ. പിന്നെ, ബാഗേജിൽ നിന്ന് സ്ലൊവേനിയൻ പതാക പുറത്തെടുത്തു. പിന്നാലെ ഭഗവത്ഗീതയുടെ ചെറുപതിപ്പ്.
ലിഫ്റ്റിൽ അൽപനേരം കുടുങ്ങിയാൽത്തന്നെ പരിഭ്രമിക്കുന്നവരാണു നമ്മിൽ മിക്കവരും. ഏകാന്തതയും ഇടുങ്ങിയ സ്ഥലത്തെ വീർപ്പുമുട്ടലും അരണ്ട വെളിച്ചവും എല്ലാം കലർന്ന ആ ദുരനുഭവത്തിന്റെകൂടെ കാലു നിലത്തു കുത്താൻ അനുവദിക്കാത്ത ശൂന്യഭൂഗുരുത്വവും രക്ഷപ്പെടുമെന്ന ഉറപ്പില്ലായ്മയും ചേർക്കുക: സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും രാജ്യാന്തര ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയെപ്പറ്റി ഒരുപരിധി കടന്നു ചിന്തിക്കാൻ മനസ്സ് അനുവദിച്ചിരുന്നില്ല.
ബഹിരാകാശത്തെ ഏറ്റവും വലിയ മനുഷ്യനിർമിതിയാണ് രാജ്യാന്തര ബഹിരാകാശ നിലയം. ഭൂമിയിൽ നിന്നു 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ആകാശസൗധം യുഎസ്, റഷ്യ, ജപ്പാൻ, യൂറോപ്പ്, കാനഡ സ്പേസ് ഏജൻസികളുടെ സംയുക്ത സംരംഭമാണ്. പല ഭാഗങ്ങളായി നിർമിച്ച് ബഹിരാകാശത്തു കൊണ്ടുപോയി കൂട്ടിച്ചേർത്താണ് നിലയം പൂർത്തീകരിച്ചത്. ഒരു പതിറ്റാണ്ടിലേറെ സമയം കൊണ്ടാണിത് സാധിച്ചത്. 40 ബഹിരാകാശ ദൗത്യങ്ങൾ ഇതിനു വേണ്ടി വന്നു.
തിരുവനന്തപുരം ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് സുനിതാ വില്യംസ് ഭൂമിയുടെ സുരക്ഷിതത്വത്തിലേക്കു മടങ്ങിയെത്തുമ്പോൾ, സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ നിർമിക്കുന്നതിന്റെ ഒരുക്കങ്ങളിലാണ് സുനിതയുടെ പിതൃരാജ്യമായ ഇന്ത്യ. 2028 ൽ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ സ്ഥാപിക്കാനും അതിനു മുൻപ് ഗഗൻയാൻ ദൗത്യത്തിലൂടെ യാത്രികരെ ബഹിരാകാശത്ത് എത്തിക്കാനുമാണ് ഇന്ത്യ തയാറെടുക്കുന്നത്.
Results 1-10 of 186
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.