Activate your premium subscription today
ചൊവ്വയ്ക്കു രണ്ടു ചന്ദ്രൻമാരുണ്ട്. ഫോബോസും ഡീമോസും. ചൊവ്വയെ ഭ്രമണം ചെയ്യുന്ന ഈ ചന്ദ്രൻമാർ എങ്ങനെ വന്നു എവിടെനിന്നു വന്നു തുടങ്ങിയ കാര്യങ്ങളിൽ വലിയ ഗവേഷണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ നടത്തിയ ഒരു പഠനത്തിൽ ശ്രദ്ധേയമായ വിവരങ്ങൾ വെളിപ്പെട്ടിരിക്കുകയാണ്. ഒരു
ഗുവാഹത്തി ∙ മംഗൾയാൻ 2ന്റെ ഭാഗമായി ചൊവ്വയിലിറങ്ങുന്ന ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ ദൗത്യവാഹനത്തിന് തിരുവനന്തപുരം നിസ്റ്റിൽ വികസിപ്പിച്ച ഇലക്ട്രിക് നാനോ ജനറേറ്റർ ടെക്നോളജിയാകും വൈദ്യുതി നൽകുന്നത്. ചൊവ്വയിലിറങ്ങുന്ന മാർസ് റോവർ സെൻസറുകൾക്ക് ആവശ്യമായ വൈദ്യുതി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (നിസ്റ്റ്) വികസിപ്പിച്ച ട്രൈബോഇലക്ട്രിക് നാനോജനറേറ്റർ (ടെങ് ടെക്നോളജി) ഉപയോഗിച്ചാണു ഉൽപാദിപ്പിക്കുക. ഈ സാങ്കേതികവിദ്യയുടെ വിവിധ മാതൃകകൾ ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ നിസ്റ്റിന്റെ പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ബോക്ക ചിക്ക (യുഎസ്) ∙ സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ആറാം പരീക്ഷണപ്പറക്കൽ വിജയിച്ചെങ്കിലും കഴിഞ്ഞതവണത്തേതു പോലെ ബൂസ്റ്റർ ഭാഗം വിക്ഷേപണകേന്ദ്രത്തിലെ ടവറിലുള്ള വമ്പൻ ലോഹക്കൈകൾ കൊണ്ടു പിടിച്ചെടുക്കാനായില്ല. വിക്ഷേപണകേന്ദ്രത്തിലെ സാഹചര്യം അനുകൂലമല്ലാതയാതോടെ ടവറിലേക്കു നയിക്കുന്നതിനു പകരം മെക്സിക്കോ ഉൾക്കടലിൽ ബൂസ്റ്റർ പതിപ്പിച്ചു. വിക്ഷേപണ പരീക്ഷണം കാണാൻ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെക്സസിലെത്തിയിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും തുടരെത്തുടരെ സഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യവുമായി ഒരുക്കിയ സ്റ്റാർഷിപ്പിന്റെ എല്ലാ ഭാഗങ്ങളും പുനരുപയോഗിക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യം.
11 ദശലക്ഷം വർഷങ്ങൾ മുൻപ് ഒരു ഛിന്നഗ്രഹം ചുവന്ന ഗ്രഹമായ ചൊവ്വയിലേക്ക് ഇടിച്ചിറങ്ങി.ഇതെത്തുടർന്ന് ചൊവ്വയിൽ നിന്ന് പാറകൾ പൊട്ടിയടർന്നു. ഇത്തരത്തിൽ ചൊവ്വയിൽ നിന്നു പുറപ്പെട്ട പാറകളിലൊന്ന് ഭൂമിയിലേക്ക് പുറപ്പെടുകയും ഇവിടെ പതിക്കുകയും ചെയ്തു. വിശ്വവിഖ്യാതമായ പർഡ്യൂ സർവകലാശാലയുടെ സമീപത്തായാണ് ഈ പാറക്കഷ്ണം
ചൊവ്വയിൽ ഒരു കാലത്ത് ജലമുണ്ടായിരുന്നെന്നുള്ള ധാരാളം തെളിവുകൾ പിൽക്കാലത്ത് കിട്ടിയിട്ടുണ്ട്. ചൊവ്വയിൽ ഒരു വലിയ സമുദ്രമുണ്ടായിരുന്നെന്നു പോലും ചില സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കുന്നു.അനേകം തടാകങ്ങളുടെ ശേഷിപ്പുകൾ ചൊവ്വയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇപ്പോൾ ഇതിലൊന്നും
ചൊവ്വയുടെ ധ്രുവങ്ങളിൽ തണുത്തുറഞ്ഞ ജലവും അന്തരീക്ഷത്തിൽ നീരാവിയുടെ തെളിവുകളും പല പഠനങ്ങളിലും കണ്ടെത്തിയിരുന്നു. തരിശുപ്രതലവും, ഐസിന്റെ തണുപ്പുള്ള കാലാവസ്ഥയും, പൊടികൊടുങ്കാറ്റുകളുമൊക്കെയുള്ള ചൊവ്വയിൽ എപ്പോഴായിരിക്കും മനുഷ്യവാസം സാധ്യമാകുകയെന്ന പഠനങ്ങൾ നടന്നിട്ടുണ്ട്.
ഉൽക്കകൾ ഭൂമിയിൽ ചിലപ്പോഴൊക്കെ വീഴാറുണ്ട്. നമ്മുടെ അയൽഗ്രഹമായ ചൊവ്വയിൽ സംഭവിച്ച ഒരു സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളാണ് ചില ഉൽക്കകൾ. ഇത്തരം ചില ഉൽക്കകൾ എത്രത്തോളം പഴയതാണെന്ന് മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ ഗവേഷണങ്ങൾ നടത്തിയിരുന്നു. ഗവേഷണത്തിനായി തയാർ ചെയ്ത പ്രത്യേക ആണവ നിലയമുപയോഗിച്ചായിരുന്നു ഈ ഗവേഷണം.ഇതിൽ
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും വ്യാഴവും ചെമ്പൻ ഗ്രഹമായ ചൊവ്വയും ഭൂമിയിൽ നിന്നുള്ള കാഴ്ചയിൽ ഈ ദശകത്തിലെ ഏറ്റവും സമീപത്തേക്കു നീങ്ങുകയാണ്.കിഴക്കൻ മാനത്ത് ഈ ഗ്രഹങ്ങൾ തൊട്ടുരുമ്മിയെന്നോണംകാണാം. ഇക്കാലത്ത് പാതിരാവിനോടടുപ്പിച്ച് കിഴക്കൻ മാനത്തുദിച്ചുയരുന്ന ഈ ഗ്രഹങ്ങൾ പുലർച്ചെ 3-4 മണിക്ക്
ന്യൂഡൽഹി ∙ ചൊവ്വ ഗ്രഹത്തിൽ സമുദ്രങ്ങൾ രൂപപ്പെടുവാൻ തക്ക അളവിൽ ഭൂഗർഭജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയ്ക്കു വേണ്ടി കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മൈക്കൽ മാംഗയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. എന്നാൽ, ഉപരിതലത്തിൽ നിന്ന് 11.5 മുതൽ 20 കിലോമീറ്റർ വരെ ആഴത്തിലാണ് ജലം ഉള്ളതെന്നതിനാൽ അതു പ്രയോജനപ്പെടുത്തുക ദുഷ്കരമാണ്.
വാഷിങ്ടൻ ∙ മാർസ് ഡ്യൂൺ ആൽഫ എന്ന ത്രീഡി പ്രിന്റഡ് വീടിന്റെ വാതിൽ തുറന്നിറങ്ങി കെല്ലി ഹാസ്റ്റൺ നിറപുഞ്ചിരിയോടെ പറഞ്ഞു: ‘ഹലോ! നിങ്ങളോടെല്ലാവരും ഇങ്ങനെ പറയാൻ പറ്റുന്നതുതന്നെ എത്ര സുന്ദരം!’ ടെക്സസിലെ ഹൂസ്റ്റണിൽ ‘നാസ’ ഒരുക്കിയ ‘ചൊവ്വ ആവാസഭൂമി’യിൽ ഒരു കൊല്ലത്തിലേറെ നീണ്ട കൃത്രിമ ചൊവ്വാജീവിതം കഴിഞ്ഞു
Results 1-10 of 164