Activate your premium subscription today
ലക്നൗ സൂപ്പർ ജയന്റ്സ് നിലനിർത്താതിരുന്നതോടെ ഈ മാസം നടക്കാനിരിക്കുന്ന ഐപിഎൽ മെഗാലേലത്തിനുള്ള തയാറെടുപ്പിലാണു കെ.എൽ. രാഹുൽ. ലേലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഉൾപ്പടെയുള്ള ടീമുകൾ രാഹുലിനായി ശ്രമം നടത്തുമെന്നാണു വിവരം. ടീമിനു വേണ്ടി കളിക്കുന്ന താരങ്ങളെയാണ് ആവശ്യമെന്ന ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ വാക്കുകൾ കെ.എൽ. രാഹുലിനെ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ താരലേലം നവംബര്‍ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ലേലത്തിനുള്ള താരങ്ങളുടെ റജിസ്ട്രേഷൻ തിങ്കളാഴ്ച അവസാനിച്ചപ്പോൾ, 1574 കളിക്കാരാണ് ലേലത്തിൽ പങ്കെടുക്കാനായി റജിസ്റ്റർ ചെയ്തത്. അതിൽ 1165 പേരും ഇന്ത്യക്കാരാണ്, 409 വിദേശ താരങ്ങളും ലേലത്തിനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി മത്സരം നാളെ രാത്രി 7.30 മുതൽ കലൂർ സ്റ്റേഡിയത്തിൽ. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ മാധ്യമ പങ്കാളികളായ മലയാള മനോരമ, ഈ മത്സരം കാണാൻ വായനക്കാർക്ക് അവസരമൊരുക്കുന്നു. ഇതിനൊപ്പം നൽകിയിട്ടുള്ള ചോദ്യത്തിനു ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 75 പേർക്ക് മത്സര ടിക്കറ്റ് സമ്മാനം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പടെയുള്ള മൂന്ന് ഇന്ത്യൻ താരങ്ങളെ നിലനിർത്താൻ തീരുമാനിച്ച് രാജസ്ഥാൻ റോയൽസ്. സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ് എന്നിവരെ നിലനിർത്താനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.
ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാൻ പുതിയ ക്യാപ്റ്റൻ വരുമെന്ന അഭ്യൂഹങ്ങൾക്കിടെ ചർച്ചയായി ഋഷഭ് പന്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ‘‘ചില സമയങ്ങളിൽ മിണ്ടാതിരിക്കുന്നതാണു നല്ലത്, ആളുകൾക്ക് ദൈവം കാണിച്ചുകൊടുക്കട്ടെ.’’– എന്നാണ് ഋഷഭ് പന്ത് ഇൻസ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടത്.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ കളിക്കാൻ എം.എസ്. ധോണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. കളിക്കുമോ ഇല്ലയോ എന്ന കാര്യം ഒക്ടോബർ 31ന് മുൻപ് അറിയിക്കാമെന്നാണു ധോണി വ്യക്തമാക്കിയിരിക്കുന്നതെന്ന് കാശി വിശ്വനാഥൻ പ്രതികരിച്ചു. ഒക്ടോബർ 31 വരെയാണ് നിലനിർത്തുന്ന താരങ്ങളെക്കുറിച്ചു തീരുമാനിക്കാൻ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് രോഹിത് ശർമയുൾപ്പടെ നാല് ഇന്ത്യൻ താരങ്ങളെ നിലനിർത്താൻ മുംബൈ ഇന്ത്യൻസ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെയാകും 2025 ഐപിഎല്ലിനു മുന്നോടിയായി മുംബൈ നിലനിർത്തുക. അൺകാപ്ഡ് ഇന്ത്യൻ താരമായി ആരെയും നിലനിർത്താൻ മുംബൈയ്ക്കു താൽപര്യമില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ നിലനിര്‍ത്താനുള്ള താരങ്ങളിൽ രാജസ്ഥാൻ റോയൽസ് പ്രഥമ പരിഗണന നൽകുന്നത് ക്യാപ്റ്റൻ സഞ്ജു സാംസണ്. സഞ്ജുവിന് 18 കോടി രൂപ നൽകി ടീമിൽ നിലനിർത്താനാണ് രാജസ്ഥാൻ മാനേജ്മെന്റിന്റെ നീക്കമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഗയാന∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് ഒരു പതിറ്റാണ്ടിനിപ്പുറവും തുടരുന്നതിനിടെ, പഞ്ചാബ് കിങ്സ് ഉടമകളായ പ്രീതി സിന്റയ്ക്കും സംഘത്തിനും ഇതാ താൽക്കാലികാശ്വാസം. ഇവരുടെ ഉടമസ്ഥതയിലുള്ള സെന്റ് ലൂസിയ കിങ്സ് ഈ വർഷത്തെ കരീബിയൻ പ്രിമിയർ ലീഗ് (സിപിഎൽ) കിരീടം സ്വന്തമാക്കി.
സൂപ്പർ താരം എം.എസ്.ധോണി ഇത്തവണ ഐപിഎലിൽ മത്സരിക്കുക അൺ ക്യാപ്ഡ് പ്ലെയറായി.കഴിഞ്ഞ 5 വർഷമായി രാജ്യാന്തര മത്സരങ്ങൾ കളിക്കാതിരിക്കുകയോ ബിസിസിഐയുടെ സെൻട്രൽ കരാറിൽ 5 വർഷമായി ഇല്ലാതിരിക്കുകയോ ചെയ്യുന്ന താരങ്ങളെ അൺ ക്യാപ്ഡ് പ്ലെയറായി ഉൾപ്പെടുത്താമെന്ന് ഐപിഎൽ ഗവേണിങ് കമ്മിറ്റി അറിയിച്ചു. ഇന്ത്യൻ ആഭ്യന്തര താരങ്ങൾ ഉൾപ്പെടുന്ന വിഭാഗമാണിത്.
Results 1-10 of 463