Activate your premium subscription today
Friday, Mar 28, 2025
ഐപിഎലിൽ വമ്പൻ വിജയലക്ഷ്യങ്ങൾ പടുത്തുയർത്തുന്നതു ശീലമാക്കിയ സൺറൈസേഴ്സ് ഹൈദരാബാദിനെ ഞെട്ടിച്ചുകൊണ്ടാണ് ലക്നൗ സൂപ്പർ ജയന്റ്സ് അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനെ 190 റൺസിലേക്ക് ഒതുക്കിയ ലക്നൗ, 16.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിക്കുകയും ചെയ്തു. 23 പന്തുകൾ ബാക്കിനിൽക്കെയാണ്
ഹൈദരാബാദ്∙ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ഹെയ്ൻറിച് ക്ലാസനുമടങ്ങുന്ന ഹൈദരാബാദ് ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രതീക്ഷിച്ചാണ് സൺറൈസേഴ്സ് ആരാധകർ ഇന്നലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയത്. എന്നാൽ, അവരെയെല്ലാം കൂട്ടത്തോടെ നിശബ്ദരാക്കി കളം അടക്കിവാണത് ഒരു ബോളറാണ്; ഐപിഎൽ താരലേലത്തിൽ എല്ലാ ടീമുകളും കൂട്ടത്തോടെ അവഗണിച്ച, പിന്നീട് പ്രധാന ബോളർമാർക്ക് പരുക്കേറ്റതുകൊണ്ടു മാത്രം ടീമിൽ അവസരം ലഭിച്ച ഷാർദുൽ ഠാക്കൂർ! മത്സരത്തിൽ നാല് ഓവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത ഠാക്കൂറിന്റെ കരുത്തിലാണ്, ലക്നൗ വമ്പനടിക്കാർ നിറഞ്ഞ സൺറൈസേഴ്സിനെ 190 റൺസിൽ ഒതുക്കിയത്.
ബാറ്റുകൊണ്ടും പന്തുകൊണ്ടും തകർത്തുകളിച്ച ലക്നൗ സൂപ്പർ ജയന്റ്സിനു മുന്നിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഒരു ഭീഷണിയായില്ല. ഫലം സൺറൈസേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ ലക്നൗവിന് അഞ്ച് വിക്കറ്റ് വിജയം. ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 23 പന്തുകള് ബാക്കിനിൽക്കെ വിജയ റൺസ് കുറിച്ചു. മറുപടി ബാറ്റിങ്ങിൽ സൺറൈസേഴ്സിന്റെ ശൈലിയിലായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സിന്റെ ചേസിങ്. അതിനു നേതൃത്വം നൽകിയതാകട്ടെ വൺഡൗണായി ഇറങ്ങിയ നിക്കോളാസ്
വിശാഖപട്ടണം ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ അശുതോഷ് ശർമ ക്രീസിലെത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 113 എന്ന നിലയിലായിരുന്നു ഡൽഹി ക്യാപിറ്റൽസ്. 210 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽ നിൽക്കെ വെറും 2 ശതമാനം വിജയ സാധ്യതയായിരുന്നു ക്രിക്കറ്റ് അനലിസ്റ്റുകൾ ഡൽഹിക്ക് പ്രവചിച്ചത്. പക്ഷേ ഇൻജറി ടൈമിന്റെ അവസാന നിമിഷം എതിരാളികളുടെ നെഞ്ചുതകർത്തു നേടുന്ന വിജയഗോൾ പോലെ, അവസാന ഓവറുകളിലെ അശുതോഷിന്റെ അപ്രതീക്ഷിത വെടിക്കെട്ട് ഡൽഹിക്ക് സമ്മാനിച്ചത് അവിശ്വസനീയ ജയം.
വിശാഖപട്ടണം∙ കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സ് ജഴ്സിയിൽ സാക്ഷാൽ ജസ്പ്രീത് ബുമ്രയ്ക്കെതിരെ സ്വീപ് ഷോട്ടിലൂടെ സിക്സടിച്ച് ശ്രദ്ധ നേടിയ താരമാണ് അശുതോഷ് ശർമ. ഫിനിഷർ റോളിൽ തിളങ്ങാൻ കെൽപ്പുണ്ടെന്ന് വ്യത്യസ്ത സന്ദർഭങ്ങളിൽ തെളിയിച്ച താരം. എന്നിട്ടും ഐപിഎൽ താരലേലത്തിനു മുന്നോടിയായി ടീം ഒന്നടങ്കം
വിശാഖപട്ടണം∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ആദ്യ മത്സരത്തിനു തൊട്ടുപിന്നാലെ ഗ്രൗണ്ടിൽവച്ച് ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്കയും ക്യാപ്റ്റൻ ഋഷഭ് പന്തും തമ്മിൽ ഗൗരവമേറിയ ചർച്ച. ഇതു കണ്ടവരുടെ ഓർമയിലെത്തിയത് കഴിഞ്ഞ സീസണിൽ തുടർ തോൽവികൾക്കിടെ ഒരിക്കൽ അന്നത്തെ ലക്നൗ നായകൻ കെ.എൽ.
വിശാഖപട്ടണം ∙ ക്രിക്കറ്റിൽ അവസാന ഓവർ വരെ ഒന്നും ‘അവസാനിക്കുന്നില്ലെന്ന്’ ഡൽഹി ക്യാപിറ്റൽസ് താരം അശുതോഷ് ശർമ തെളിയിച്ചു. കാണികളെ ആവേശത്തിൽ ആറാടിച്ച സൂപ്പർ പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹിക്ക് ഒരു വിക്കറ്റിന്റെ ത്രില്ലർ ജയം. ലക്നൗ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി
വിശാഖപട്ടണം ∙ ഷഹബാസ് അഹമ്മദ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ മോഹിത് ശർമയെ സ്റ്റംപ് ചെയ്യാൻ ലഭിച്ച അവസരം പാഴാക്കിയ ഋഷഭ് പന്തിന് ഇനി സ്വയം പഴിക്കാം. തോൽവി ഉറപ്പിച്ചിടത്തുനിന്ന് അസാമാന്യ കരുത്തോടെ തിരിച്ചടിച്ച് ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം. പൊരുതിക്കളിച്ച ലക്നൗവിനെ, ഒറ്റ വിക്കറ്റിനാണ് ഡൽഹി മറികടന്നത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 209 റൺസ്. മറുപടി ബാറ്റിങ്ങിൽ മൂന്നു പന്തും ഒരു വിക്കറ്റും ബാക്കിയാക്കി ഡൽഹി വിജയത്തിലെത്തി.
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിന് ഇന്ന് തുടക്കമാകാനിരിക്കെ, ഋഷഭ് പന്ത് നയിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുമായി നടത്തിയ ഒരു അഭിമുഖമാണ് വൻ വിമർശനത്തിന് കാരണമായത്. ക്രിക്കറ്റ്
മുംബൈ∙ ഇന്ത്യൻ ഓൾറൗണ്ടര് ഷാർദൂല് ഠാക്കൂർ ലക്നൗ സൂപ്പർ ജയന്റ്സിൽ ഐപിഎൽ കളിക്കും. തിങ്കളാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ വിശാഖപട്ടണത്താണ് ലക്നൗവിന്റെ ആദ്യ മത്സരം. പരുക്കേറ്റ ഇന്ത്യൻ പേസർ മുഹ്സിൻ ഖാനു പകരമാണ് ഷാർദൂൽ ഠാക്കൂർ ലക്നൗവിലെത്തിയതെന്നാണു വിവരം. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ മെഗാലേലത്തിൽ ഷാർദൂലിനെ ആരും വാങ്ങിയിരുന്നില്ല. പേസ് ബോളർ എന്നതിലുപരി ബാറ്ററായും ഉപയോഗിക്കാൻ സാധിക്കുന്ന താരമാണു ഷാർദൂൽ ഠാക്കൂർ.
Results 1-10 of 202
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.