Activate your premium subscription today
Wednesday, Mar 26, 2025
ജഴ്സിയുടെ നിറമോ കളിയുടെ ഫോർമാറ്റോ മാറിക്കോട്ടെ; പക്ഷേ, തന്റെ മിന്നുംഫോമിൽ യാതൊരു മാറ്റവും പ്രതീക്ഷിക്കേണ്ടെന്ന് അടിവരയിടുന്ന പ്രകടനവുമായി ശ്രേയസ് അയ്യർ (42 പന്തിൽ 97 നോട്ടൗട്ട്) കത്തിക്കയറിയ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് 11 റൺസിന്റെ ആവേശ ജയം.
അഹമ്മദാബാദ്∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ ‘ടൈറ്റ്’ മത്സരത്തിനൊടുവിൽ പഞ്ചാബ് കിങ്സ് ജയിച്ചുകയറുമ്പോൾ, ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും കയ്യടി. ടീമിന്റെ വിജയത്തിനായി സ്വന്തം സെഞ്ചറി പോലും വേണ്ടെന്നു വയ്ക്കാൻ അയ്യർ കാട്ടിയ മനസ്സിനാണ് ആരാധകർ കയ്യടിക്കുന്നത്. വൻ തുക നൽകി സ്വന്തമാക്കിയ പഞ്ചാബ് ജഴ്സിയിൽ ക്യാപ്റ്റനായി അരങ്ങേറുമ്പോൾ, ഐപിഎലിലെ കന്നി സെഞ്ചറിയോടെ അത് രാജകീയമാക്കാനുള്ള അവസരമാണ് ടീമിനായി അയ്യർ വേണ്ടെന്നുവച്ചത്.
ചെന്നൈ∙ ഇന്ത്യൻ പേസർ ദീപക് ചാഹറിന്റെ ക്രിക്കറ്റ് കരിയറിൽ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണിക്കു വലിയ പങ്കുണ്ട്. പേസ് ബോളറെന്ന നിലയിൽ ഇന്ത്യൻ ടീമിലും ഐപിഎലിലും താരത്തിന്റെ വളർച്ചയ്ക്ക് ധോണിയുടെ ഉപദേശങ്ങൾ നിർണായകമായി. കളിക്കളത്തിന് അകത്തും പുറത്തും ഇരുവരും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. ചെന്നൈ സൂപ്പർ കിങ്സ് വിട്ട് ചാഹർ മുംബൈ ഇന്ത്യൻസിൽ ചേർന്നെങ്കിലും, ധോണിയുമായുള്ള സൗഹൃദത്തിനു കുറവൊന്നും വന്നിട്ടില്ല.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ തോൽവിയോടെ തുടങ്ങി ശുഭ്മൻ ഗില്ലും ഗുജറാത്ത് ടൈറ്റൻസും. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 11 റൺസ് വിജയമാണ് പഞ്ചാബ് നേടിയത്. പഞ്ചാബ് ഉയര്ത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടര്ന്ന ഗുജറാത്തിന് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ 41 പന്തിൽ 74 റൺസെടുത്ത ഓപ്പണിങ് ബാറ്റർ സായ് സുദർശനാണ് ഗുജറാത്തിന്റെ
മൗണ്ട് മംഗനൂയി∙ മൂന്നാം ട്വന്റി20യിലെ വമ്പൻ വിജയത്തിന്റെ ചുവടുപിടിച്ച് തിരിച്ചുവരവിനിറങ്ങിയ പാക്കിസ്ഥാനെ കളി പഠിപ്പിച്ച് ന്യൂസീലൻഡ്. മൗണ്ട് മംഗനൂയിയിൽ നടന്ന നാലാം മത്സരത്തിൽ 115 റൺസ് വിജയം നേടിയ ന്യൂസീലൻഡ് പരമ്പര 3–1ന് സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തപ്പോൾ പാക്കിസ്ഥാൻ 16.2 ഓവറിൽ 105ന് പുറത്തായി. 20 പന്തിൽ 50 റൺസെടുത്ത കിവീസ് താരം ഫിൻ അലനാണു കളിയിലെ താരം. റൺസ് അടിസ്ഥാനത്തിൽ ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ തോൽവിയാണിത്.
കൊൽക്കത്ത ∙ ചേസിങ്ങിൽ താൻ തന്നെയാണ് ‘മാസ്റ്റർ’ എന്ന് തെളിയിച്ച പ്രകടനവുമായി ഒരിക്കൽക്കൂടി വിരാട് കോലി തകർത്തടിച്ചതോടെ, ഐപിഎൽ 18–ാം സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയത്തുടക്കം. ബാറ്റിങ്ങിലും ബോളിങ്ങിലും എന്നുവേണ്ട കളിയുടെ എല്ലാ മേഖലകളിലും കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് ആർസിബി അനായാസം ജയിച്ചുകയറിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 174 റൺസ്. മറുപടി ബാറ്റിങ്ങിൽ 22 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ആർസിബി ലക്ഷ്യത്തിലെത്തി.
ഇതിഹാസങ്ങൾ എന്നു പറയേണ്ട ഒട്ടേറെ താരങ്ങളുടെ വിരമിക്കൽ വേദി കൂടിയായേക്കും ഇത്തവണത്തെ ഐപിഎൽ. നമ്മുടെ വിരാട് കോലിക്കും ആർസിബിക്കും ഒരു ഐപിഎൽ ട്രോഫി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. പിന്നെ, തീർച്ചയായും മലയാളികളുടെ സ്വന്തം ടീമായ രാജസ്ഥാൻ റോയൽസ്. ഈ രണ്ടു ടീമുകൾക്കുമാണ് എന്റെ പിന്തുണ.
അടുത്തകാലത്തൊന്നുമില്ലാത്ത തരം ‘ഹൈപ്പു’മായാണ് ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കമാകുന്നത്. ഐപിഎലിനു വേണ്ടി ജനം കാത്തിരിക്കുകയായിരുന്നോ എന്നു വരെ തോന്നിപ്പോകും. ചാംപ്യൻസ് ട്രോഫി ഉൾപ്പെടെ ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നതും ഓർക്കണം. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയേറെ ‘ഹൈപ്’ ഐപിഎലിന്മേൽ നിലനിൽക്കുന്നത്? ഐപിഎലിലെ 10 ടീമുകളും അടിമുടി മാറി; പുതിയ ക്യാപ്റ്റന്മാർ മുതൽ പുതിയ നിയമങ്ങളും നിയമപരിഷ്കാരങ്ങളും വരെ പ്രാബല്യത്തിലാകുന്നു. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ആദ്യമത്സരം മുതൽ റൺമഴയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഈ സീസൺ ഐപിഎലിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഐസിസിക്ക് ഒരു വർഷം കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ തുകയാണ് ബിസിസിഐക്ക് ഐപിഎല്ലിൽനിന്ന് ഏതാനും മാസങ്ങൾകൊണ്ടുതന്നെ ലഭിക്കുന്നത്. പണത്തിന്റെ കണക്കിൽ കളിക്കളത്തിലുമുണ്ട് കൗതുകം. വളരെ കുറഞ്ഞ കാശെറിഞ്ഞ് വാങ്ങിയവർ പോലും ഇത്തവണ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറയുന്നത് എന്തുകൊണ്ടാണ്? അതിനിടെ ഇംപാക്ട് പ്ലേയറായുള്ള സഞ്ജുവിന്റെ മാറ്റവും നമുക്കു മുന്നിലുണ്ട്. ആർസിബിക്കും കോലിക്കും ഇത്തവണയെങ്കിലും കപ്പടിക്കുമോ എന്നതുൾപ്പെടെയുള്ള ഒട്ടേറെ ചോദ്യങ്ങളും.
മുംബൈ∙ ഇന്ത്യൻ ഓൾറൗണ്ടര് ഷാർദൂല് ഠാക്കൂർ ലക്നൗ സൂപ്പർ ജയന്റ്സിൽ ഐപിഎൽ കളിക്കും. തിങ്കളാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ വിശാഖപട്ടണത്താണ് ലക്നൗവിന്റെ ആദ്യ മത്സരം. പരുക്കേറ്റ ഇന്ത്യൻ പേസർ മുഹ്സിൻ ഖാനു പകരമാണ് ഷാർദൂൽ ഠാക്കൂർ ലക്നൗവിലെത്തിയതെന്നാണു വിവരം. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ മെഗാലേലത്തിൽ ഷാർദൂലിനെ ആരും വാങ്ങിയിരുന്നില്ല. പേസ് ബോളർ എന്നതിലുപരി ബാറ്ററായും ഉപയോഗിക്കാൻ സാധിക്കുന്ന താരമാണു ഷാർദൂൽ ഠാക്കൂർ.
ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും ധനശ്രീ വർമയ്ക്കും ബാന്ദ്ര കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. നാളെ ആരംഭിക്കുന്ന ഐപിഎൽ മത്സരങ്ങളുടെ ഭാഗമാകേണ്ടതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നു ബോംബെ ഹൈക്കോടതി കുടുംബക്കോടതിക്കു നിർദേശം നൽകിയിരുന്നു.
Results 1-10 of 2029
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.