Activate your premium subscription today
അഡ്ലെയ്ഡ്∙ ‘ഒരു ഇരുപത്തിരണ്ടുകാരൻ പയ്യൻ ഓസ്ട്രേലിയയിൽ വന്ന്, ഓസീസ് ബോളർമാരെ വെല്ലുവിളിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. നമ്മുടെ പോരാട്ടവീര്യം അവർക്കു കാട്ടിക്കൊടുക്കണം’ – ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന് മുൻപ് മുൻ ഓസീസ് പേസർ മിച്ചൽ ജോൺസൺ പറഞ്ഞ ഈ വാക്കുകൾ ഓസ്ട്രേലിയൻ പേസർമാർ കാര്യമായി തന്നെ എടുത്തു. തന്റെ പന്തിന് വേഗം കുറവാണെന്നു പറഞ്ഞു ‘പരിഹസിച്ച’ യശസ്വി ജയ്സ്വാളിനെ (0) മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ പുറത്താക്കി മിച്ചൽ സ്റ്റാർക് വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടു. പിന്നാലെ 5 ബാറ്റർമാരെക്കൂടി പുറത്താക്കി, 6ന് 48 എന്ന കരിയർ ബെസ്റ്റ് പ്രകടനവുമായി സ്റ്റാർക് നിറഞ്ഞാടിയ ഒന്നാം ദിനം ഇന്ത്യൻ ഇന്നിങ്സ് 180ന് അവസാനിച്ചു. 42 റൺസുമായി പൊരുതിയ യുവതാരം നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ കരുതലോടെ തുടങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒന്നിന് 86 എന്ന നിലയിലാണ്. 38 റൺസുമായി നേഥൻ മക്സ്വീനിയും 20 റൺസുമായി മാർനസ് ലബുഷെയ്നുമാണ് ക്രീസിൽ.
അഡ്ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് താരം മിച്ചൽ സ്റ്റാർക്കിന്റെ പന്തിനു വേഗം പോരെന്ന് പറഞ്ഞ് ‘ട്രോളി’യ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ, ദിവസങ്ങൾക്കു ശേഷം സ്റ്റാർക്കിന്റെ പന്തിൽ പുറത്ത്. അതും ‘അതിവേഗ’ത്തിൽ. അഡ്ലെയ്ഡിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ
പെർത്ത്∙ ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് പേസ് ബോളർ മിച്ചൽ സ്റ്റാർക്കിനെ ‘ട്രോളി’ ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ. ഓസീസിനെതിരെ 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ രണ്ടാം ഇന്നിങ്സ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു സംഭവം. ലോകത്തിലെ ഏറ്റവും മികച്ച ഇടംകൈ ബോളർമാരിൽ ഒരാളായ സ്റ്റാർക്കിനെ, ‘പന്തിനു തീരെ വേഗം പോരാ’ എന്നു പറഞ്ഞാണ് ജയ്സ്വാൾ പരിഹസിച്ചത്. ചെറുചിരിയോടെ അടുത്ത പന്തിന്റെ റണ്ണപ്പിനായി നടന്നുനീങ്ങിയ സ്റ്റാർക്ക്, കാര്യമായ പ്രതികരണത്തിനു മുതിർന്നതുമില്ല.
പെർത്ത്∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 104 റൺസിന് ഓൾഔട്ടായ ഓസ്ട്രേലിയയ്ക്ക്, കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഇന്ത്യയ്ക്കെതിരെ നേടുന്ന ഏറ്റവും ചെറിയ സ്കോറെന്ന നാണക്കേടും. ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള പേസ് ബോളർമാരുടെ ‘തീയുണ്ട’കളെ
പെർത്ത്∙ ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ, ഇന്ത്യയുടെ അരങ്ങേറ്റ താരം ഹർഷിത് റാണയും ഓസ്ട്രേലിയയുടെ വെറ്ററൻ താരം മിച്ചൽ സ്റ്റാർക്കും നേർക്കുനേർ. മത്സരത്തിന്റെ രണ്ടാം ദിനം തുടർച്ചയായി ബൗൺസറുകളെറിഞ്ഞ ഹർഷിത് റാണയ്ക്ക് ഓസീസ് താരം നൽകിയ മറുപടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കാൻ ദേശീയ ടീമിലെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ നിന്നു വിരമിച്ചേക്കുമെന്ന് സൂചന നൽകി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഐപിഎൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിനു പിന്നാലെയായിരുന്നു കൊൽക്കത്ത താരത്തിന്റെ പ്രതികരണം.
കൊൽക്കത്ത ∙ ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ റെക്കോർഡ് തുക നൽകി കൊൽക്കത്ത ടീമിൽ എത്തിച്ചിട്ടും, ഫോമിലേക്ക് ഉയരാത്ത ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ വിമർശിച്ച് മുൻ താരങ്ങൾ രംഗത്ത്. രാജസ്ഥാൻ റോയൽസിനെതിരെ 4 ഓവറിൽ 50 റൺസ് വഴങ്ങുകയും വിക്കറ്റ് നേടാതിരിക്കുകയും ചെയ്തതോടെ ഇർഫാൻ പഠാൻ, ഇയാൻ ബിഷപ് എന്നിവരാണ്
കൊൽക്കത്ത∙ വർഷങ്ങൾക്കു ശേഷം ഐപിഎല്ലിൽ കളിച്ച ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെതിരെ ആരാധകരുടെ പരിഹാസം. കോടികളെറിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ സ്റ്റാർക്ക് ആദ്യ മത്സരത്തിൽ ദയനീയ പ്രകടനമാണു നടത്തിയത്.
കൊൽക്കത്ത∙ ഹെൻറിച് ക്ലാസന്റെ ‘മാസ്’ അടിക്കും ഹൈദാരാബാദിനെ രക്ഷിക്കാനായില്ല. അവസാന പന്തു വരെ ആവേശം നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നാലു റൺസ് ജയം. കൊൽക്കത്ത ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 204 റൺസിൽ അവസാനിച്ചു. അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച് ക്ലാസന്റെ (29 പന്തിൽ 63*) വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിനെ ജയത്തിന്റെ പടിവാതിക്കൽ വരെ എത്തിച്ചത്.
കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഒരുക്കങ്ങളുടെ ഭാഗമായി നടത്തിയ സന്നാഹ മത്സരത്തിൽ ‘തല്ലുവാങ്ങി’ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾ രണ്ടു ടീമുകളായി പിരിഞ്ഞു നടത്തിയ മത്സരത്തില് നാല് ഓവറുകൾ പന്തെറിഞ്ഞ സ്റ്റാർക്ക് വഴങ്ങിയത് 40 റൺസ്.
Results 1-10 of 27