നാളെയുടെ സംരംഭക ലോകത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന സമ്പാദ്യം ബിസിനസ് സമ്മിറ്റ് ഇന്നു കൊച്ചിയില്‍
Mail This Article
ചിരപ്രതിഷ്ഠ നേടിയ ബിസിനസ് നേതാക്കളും സ്റ്റാര്‍ട്ട് അപ് നായകരും പുതുതായെത്തുന്ന സംരംഭകരും ഒരുമിച്ചെത്തുന്ന മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 2025 ഇന്ന് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ . പ്രമുഖ സംരംഭകനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ രാവിലെ 9.30-ന് ഉദ്ഘാടനം ചെയ്യും. പരമ്പരാഗത ബിസിനസുകള്‍ മുതല്‍ നിര്‍മിതബുദ്ധി അധിഷ്ഠിത സംരംഭങ്ങള്‍ വരെയുള്ളവ ചര്‍ച്ചാ വിഷയമാകുന്ന സമ്മിറ്റ് കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കും ബിസിനസ് ലോകത്തിന്റെ കൊടുമുടികള്‍ കീഴടക്കാന്‍ കുതിക്കുന്ന സ്റ്റാര്‍ട്ട് അപുകള്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നാണ്.
നിര്‍മിത ബുദ്ധി അടക്കമുള്ള നവസാങ്കേതികവിദ്യകള്‍ നിങ്ങളുടെ ബിസിനസില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഈ രംഗത്തെ മുന്‍നിരക്കാരില്‍ നിന്നു നേരിട്ട് മനസിലാക്കാനുള്ള അവസരമാണ് ഇതു സംരംഭകര്‍ക്കു നല്‍കുന്നത്. ഇതോടൊപ്പം അനുഭവ സമ്പന്നര്‍ക്ക് പുതുതലമുറയുമായുള്ള ഇടപെടലുകളിലൂടെ പുതിയ ആശയങ്ങള്‍ കണ്ടെത്താനുള്ള സാധ്യതകളും ഇവിടെ തുറന്നു കിട്ടുന്നു.
ഇ കോമേഴ്‌സിലെ പുതു പ്രവണതകളെ കുറിച്ച് ബിഗ് ബാസ്‌ക്കറ്റ് ഉടമ ഹരി മേനോന്‍ സംസാരിക്കും. ഇ കോമേഴ്‌സ് കാലത്ത് റീടെയ്ല്‍ രംഗത്ത് വിജയിക്കാനുള്ള വഴികള്‍, പുതുമകളിലൂടെ ലോകവിപണി കീഴടക്കാനുള്ള തന്ത്രങ്ങള്‍, ഓഹരി വിപണിയില്‍ നിന്നു നേട്ടമുണ്ടാക്കല്‍, യാത്രാ മേഖലയിലെ പുതിയ പ്രവണതകള്‍, ബിസിസ് വായ്പകള്‍, മറ്റ് ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ ചര്‍ച്ച ചെയ്യുന്ന മറ്റു പ്രധാന വിഷയങ്ങള്‍.
വിനോദ സഞ്ചാരം, ആരോഗ്യ സേവനം, പുതിയ സാങ്കേതികവിദ്യ കേരളത്തിനു തുറന്നു തരുന്ന അവസരങ്ങള്‍ തുടങ്ങിയവയില്‍ അധിഷ്ഠിതമായ ചര്‍ച്ചകളും സമ്മിറ്റിന്റെ മറ്റു സവിശേഷതകളില്‍ ഉള്‍പ്പെുന്നു.
അനൂപ് മൂപ്പന്‍ (ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍), അജു ജേക്കബ് (സിന്തൈറ്റ് ഗ്രൂപ്പ്), അലക്‌സ് കെ നൈനാന്‍ (ബേബി മറൈന്‍ ഗ്രൂപ്), ആനി വിനോദ് മഞ്ഞില (ഡബിള്‍ ഹോഴ്‌സ്), ശ്രീജിത്ത് കൊട്ടാരത്തില്‍ (ബാങ്ക് ഓഫ് ബറോഡ), അരുണ്‍ ചിറ്റിലപ്പിള്ളി (വണ്ടര്‍ലാ), ടീന മുത്തൂറ്റ് (മുത്തൂറ്റ് ഫിന്‍കോര്‍പ്), അശോക് മാണി (കിച്ചണ്‍ ട്രഷേഴ്‌സ്), നസ്നിൻ ജഹാംഗീര്‍ (നെസ്റ്റ് ഗ്രൂപ്), റോഷന്‍ സജു ജോര്‍ജ്ജ് (ബിഒബി), വിമല്‍ ഗോവിന്ദ് (ജെന്റോബോട്ടിക്), രാമനുണ്ണി (ചാര്‍ജ് മോഡ്), ഡെന്നി കുര്യന്‍ (കെയ്‌റേറ്റ് സുഫോറം- എഞ്ചല്‍ ഇന്‍വെസ്റ്റര്‍), ഡെന്നി തോമസ് വട്ടക്കുന്നേല്‍ (സാന്റാ മോണിക്ക), ഷാജി വര്‍ഗീസ് (മുത്തൂറ്റ് ഫിന്‍കോര്‍പ്), നവാസ് മീരാന്‍ (കേരളാ ഫുട്‌ബോള്‍ അസോസ്സിയേഷന്‍), ഷാജി പ്രഭാകരന്‍ (ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍, കെ എന്‍ രാഘവന്‍ (മുന്‍ ക്രിക്കറ്റ് അംപയര്‍), ഡോ. സബീന്‍ ശിവദാസന്‍ (സബീന്‍ ഹോസ്പിറ്റല്‍), ഹരികുമാര്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല), ഡോ. സണ്ണി പി ഓറത്തേല്‍ ( രാജഗിരി ഹോസ്പിറ്റല്‍), ഡോ. അരുണ്‍ ഉമ്മന്‍ (ലേക് ഷോര്‍ ഹോസ്പിറ്റല്‍), പ്രിന്‍സ് ജോര്‍ജ്ജ് (ഡിബിഎഫ്എസ്), ശാലിനി ജോസ്ലിന്‍ (കാര്‍പറ്റ് ബാന്‍) തുടങ്ങിയവര്‍ സമ്മിറ്റില്‍ പങ്കെടുക്കുന്ന പ്രമുഖരാണ്.
പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പാണ് സമ്മിറ്റിന്റെ പവേഡ് ബൈ സ്‌പോണ്‍സര്‍. ബാങ്ക് ഓഫ് ബറോഡ, ഡിബിഎഫ്എസ് എന്നിവര്‍ അസോഷ്യേറ്റ് സ്‌പോണ്‍സര്‍മാരാണ്.
ഇന്നവേഷനിലൂടെ നേടാം ആഗോള വിജയം
‘ദ ഫ്യൂച്ചര്‍ ബിലോങ്സ് ടു ഇന്നവേറ്റേഴ്‌സ്: ഇന്‍സൈറ്റ്‌സ് ഫോര്‍ ഗ്ലോബല്‍ സക്‌സസ്’ എന്ന വിഷയത്തിലെ ആദ്യ സെഷനിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡയറക്ടർ അനൂപ് മൂപ്പൻ സംസാരിക്കും. ഭാവി ഇന്നവേറ്റര്‍മാരുടേതാണ്. ഇന്നവേഷനിലൂടെയെങ്ങനെ ആഗോള വിജയം നേടിയെടുക്കാം എന്നതാണ് ഈ സെഷനില്‍ ചര്‍ച്ച ചെയ്യുന്നത്.
10.20ന് ആരംഭിക്കുന്ന രണ്ടാം സെഷനിൽ ‘അണ്‍ലോക്കിങ് ഗ്ലോബല്‍ മാര്‍ക്കറ്റ് ഓപ്പര്‍ച്ച്യൂണിറ്റീസ്; കീ സ്ട്രാറ്റജീസ്’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ആഗോള വിപണിയിലെ അവസരങ്ങള്‍ എങ്ങനെ തിരിച്ചറിയാം. അതിന് സഹായിക്കുന്ന ബിസിനസ് തന്ത്രങ്ങള്‍ എന്തെല്ലാം എന്നിവയാണ് ചർച്ച ചെയ്യുക. പങ്കെടുക്കുന്നത് സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ അജു ജേക്കബ്, മഞ്ഞിലാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വിനോദ് മഞ്ഞില, ബേബി മറൈന്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് പാര്‍ട്ണര്‍ അലക്‌സ് കെ. നൈനാന്‍. മോഡറേറ്റർ മലയാള മനോരമ ബിസിനസ് എഡിറ്റർ പി. കിഷോർ.
11.15ന് തുടങ്ങുന്ന മൂന്നാം സെഷനിൽ വിഷയം ‘ബിസിനസ് ഫണ്ടിങ് സൊലൂഷന്‍സ്’. ബിസിനസിനായി പണം എങ്ങനെ സമാഹരിക്കാം. എന്തെല്ലാം ഓപ്ഷനുകളാണ് സംരംഭകര്‍ക്ക് മുന്നിലുള്ളത് എന്നത് ചർച്ച ചെയ്യും. പങ്കെടുക്കുന്നത് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ്, ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് അനലിസ്റ്റ് രോഹന്‍ സാജു ജോര്‍ജ്. മോഡറേറ്റര്‍: മലയാള മനോരമ സീനിയർ സബ്-എഡിറ്റർ പി.ജി. സുജ.
12ന് ‘വെല്‍ത്ത് ക്രിയേഷന്‍ ഓപ്പര്‍ച്യൂണിറ്റി ഫോര്‍ ബിസിനസ് ഇന്‍ ഷെയര്‍മാര്‍ക്കറ്റ്’ എന്ന വിഷയത്തിൽ ഡിബിഎഫ്എസ് (ദോഹ ബ്രോക്കറേജ് & ഫിനാഷ്യല്‍ സര്‍വീസസ്) എംഡി പ്രിൻസ് ജോർജ് സംസാരിക്കും. ഓഹരി വിപണിയില്‍ ബിസിനസിനായി സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരത്തെക്കുറിച്ചാണ് ഈ സെഷന്‍.
എഐയുടെ കാലഘട്ടത്തിലെ ബിസിനസുകൾ
12.10ന് ‘സ്മാര്‍ട്ട് ബിസിനസ് ഇന്‍ ദ ഇറാ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ എന്ന വിഷയത്തിൽ ജെൻറോബോട്ടിക്സ് എംഡി വിമൽ ഗോവിന്ദ്, ചാർജ്മോഡ് സിഇഒയും സഹസ്ഥാപകനുമായ രാമനുണ്ണി, കെയ്റെറ്റ്സു ഫോറം പ്രസിഡന്റ് ആന്‍ഡ് സിഇഒ ഡെന്നി കുര്യൻ എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ച. ദി വീക്ക് ന്യൂസ് എഡിറ്റർ മാത്യു ടി. ജോർജ് മോഡറേറ്ററാകുന്ന പാനൽ, എഐയുടെ ഇക്കാലത്ത് സ്മാര്‍ട് ബിസിനസുകളിലൂടെ എങ്ങനെ നേട്ടം കൊയ്യാം. പുതിയ കാലത്തെ ബിസിനസ് അവസരങ്ങൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്യും.
12.40ന് പ്രധാന ബിസിനസ് കുടുംബങ്ങളിലെ പുതുതലമുറക്കാരെക്കുറിച്ചുള്ള സെഷന്‍ - ‘ന്യൂ ഫെയ്‌സസ് ഇന്‍ ലെഗസി ബിസിനസ്’. പങ്കെടുക്കുന്നത് മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ ടീന മുത്തൂറ്റ്, വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് മാനേജിങ് ഡയറക്ടർ അരുൺ ചിറ്റിലപ്പിള്ളി, നെസ്റ്റ് സോഫ്റ്റ്‍വെയര്‍ ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ നാസ്നീന്‍ ജഹാംഗീര്‍, ഇന്റഗ്രോ ഫുഡ്സ് ആന്‍ഡ് ബിവറേജസ് (കിച്ചന്‍ ട്രഷേഴ്‌സ്) എംഡിയും സിഇഒയുമായ അശോക് മണി. മോഡറേറ്റര്‍: മനോരമ സമ്പാദ്യം എഡിറ്റര്‍ ഇന്‍ ചാര്‍ജ് രാജ്യശ്രീ.
ഉച്ചയ്ക്ക് 2.15ന് ‘ട്രെന്‍ഡിങ് ബിസിനസസ് ഇന്‍ സ്‌പോര്‍ട്‌സ് സെക്റ്റര്‍’ (കായിക രംഗത്ത് ബിസിനസുകള്‍ ട്രെന്‍ഡാകുമ്പോള്‍. ഈ രംഗത്തെ പുതിയ പ്രവണതകൾ) എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയർമാൻ നവാസ് മീരാൻ, എഐഎഫ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരൻ, മുന്‍ രാജ്യാന്തര ക്രിക്കറ്റ് അംപയര്‍ കെ.എന്‍. രാഘവന്‍ എന്നിവർ സംബന്ധിക്കും. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ മനോജ് മാത്യു മോഡറേറ്ററാകും.
ആരോഗ്യരംഗത്തെ മാറുന്ന ട്രെൻഡുകൾ
2.45ന് ആരംഭിക്കുന്ന എട്ടാം സെഷനിൽ ആരോഗ്യ സേവന സംരംഭങ്ങളിലെ മാറുന്ന ട്രെന്‍ഡുകളെക്കുറിച്ച് (ചെയ്ഞ്ചിംഗ് ഫെയ്‌സസ് ഇന്‍ ഹെല്‍ത്ത്‌കെയര്‍ വെഞ്ച്വേഴ്‌സ്) ചർച്ച നടക്കും. ന്യൂറോസർജൻ, കൺസൾട്ടന്റ് ഡോ. അരുൺ ഉമ്മൻ, രാജഗിരി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി ഒറാതേല്‍, സബൈന്‍ ഹോസ്പിറ്റല്‍ സ്ഥാപകനും എംഡിയുമായ സബൈൻ ശിവദാസൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല സിഇഒ ഹരികുമാർ എന്നിവർ പങ്കെടുക്കും. മോഡറേറ്റർ മനോരമ ഓണ്‍ലൈന്‍ കണ്ടന്റ് എഡിറ്റർ ആർ. കൃഷ്ണരാജ്.
3.40ന് ‘ട്രെൻഡിങ് ബിസിനസസ് ഇൻ ട്രാവൽ സെക്ടർ’ എന്ന വിഷയത്തിൽ സാന്റമോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേല്‍ സംസാരിക്കും. മനോരമ സമ്പാദ്യം സബ് എഡിറ്റർ എസ്. അമൽ മോഡറേറ്ററാകും.
കേരളത്തെക്കുറിച്ച് ഹരി മേനോൻ
ബിഗ്ബാസ്‌ക്കറ്റ് സിഇഒ ഹരി മേനോന്‍ വൈകിട്ട് 4ന് ഡിജിറ്റല്‍ പരിവര്‍ത്തനകാലത്ത് ‘ഒരു റീട്ടെയ്ല്‍ ഡെസ്റ്റിനേഷനെന്ന രീതിയിലുള്ള കേരളത്തിന്റെ പ്രസക്തി’ (കേരള ആസ് എ റീട്ടെയ്ല്‍ ഡെസ്റ്റിനേഷന്‍-അപ്രോച്ചസ് ഇന്‍ ദ എയ്ജ് ഓഫ് ഇ-കൊമേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍) എന്ന വിഷയത്തിൽ സംസാരിക്കും.
4.30ന് ‘ബിസിനസ്സിലെ സ്ത്രീ ശക്തി’ (വിമൻ പവർ ഇൻ ബിസിനസസ്) എന്ന വിഷയത്തിൽ ചർച്ച. പങ്കെടുക്കുന്നത് ദി കാര്‍പെറ്റ് ബാണിന്റെ സ്ഥാപകയും പ്രിന്‍സിപ്പല്‍ ഡിസൈനറുമായ ശാലിനി ജോസ്‍ലിൻ. മോഡറേറ്റർ മനോരമ സമ്പാദ്യം എഡിറ്റര്‍ ഇന്‍ ചാര്‍ജ് രാജ്യശ്രീ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business