വികസനത്തിന്റെ ചൂളംവിളി
Mail This Article
ഫറോക്ക് ∙ ഐഒസി ഡിപ്പോയിലേക്കുള്ള പുറ്റെക്കാട്ടെ സൈഡിങ് ട്രാക്കിൽ അടിപ്പാത നിർമിക്കുന്നതിനു റെയിൽവേ 2.51 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചു. ഐഒസി തുക റെയിൽവേയിൽ കെട്ടി വച്ചാൽ നിർമാണം തുടങ്ങും. ഐഒസി–ഇളയടത്തുകുന്ന് റോഡും റെയിലോര റോഡും ബന്ധിപ്പിച്ചാണ് രൂപരേഖ തയാറാക്കിയത്.
കൗൺസിലർ പ്രകാശ് കറുത്തേടത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഐഒസി, റെയിൽവേ, എം.കെ.രാഘവൻ എംപി, നഗരസഭ എന്നിവർക്കു നിവേദനം നൽകിയിരുന്നു. റെയിൽവേ–ഐഒസി ഉന്നത ഉദ്യോഗസ്ഥരുമായി എം.കെ.രാഘവൻ എംപി നടത്തിയ ചർച്ചയിലാണ് അടിപ്പാത നിർമിക്കാൻ ധാരണയായത്.
ഫറോക്ക് രണ്ടാം പ്ലാറ്റ്ഫോം വികസനം അന്തിമഘട്ടത്തിൽ
∙വികസനം വെസ്റ്റ് നല്ലൂർ അടിപ്പാതയ്ക്ക് സമീപം
∙പ്ലാറ്റ്ഫോമിന് നീളം കൂട്ടിയത് 150 മീറ്റർ
∙ബാക്കിയുള്ളത് മണ്ണിട്ടു നിറച്ചു കോൺക്രീറ്റ് ചെയ്യാനുള്ള പണി മാത്രം
∙കാലാവസ്ഥ അനുകൂലമായാൽ ഒരു മാസത്തിനകം വികസനം പൂർത്തിയാകും.
∙വെസ്റ്റ് നല്ലൂർ അടിപ്പാതയും നീളം കൂട്ടി സുരക്ഷിതമാക്കി.