ADVERTISEMENT

ഫറോക്ക്∙ പതിറ്റാണ്ടുകളായി നാട്ടുകാർ ആശ്രയിക്കുന്ന ഫറോക്ക് വെസ്‌റ്റ് നല്ലൂർ അടിപ്പാത റെയിൽവേ കെട്ടിയടച്ചു. മുന്നറിയിപ്പില്ലാത്ത നടപടിയിൽ വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാർ വലഞ്ഞു. റെയിലിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നു നഗരത്തിലേക്ക് വരുന്ന വഴിയാണിത്. രാത്രിയാണ് അടിപ്പാത കെട്ടിയടച്ചത്. രാവിലെ ഇതുവഴി വന്നപ്പോഴാണ് യാത്രക്കാർ കണ്ടത്.

വാഹന യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു. റെയിൽപാളം കടന്നാണു വിദ്യാർഥികൾ ഉൾപ്പെടെ പോകുന്നത്. ഇതു അപകടസാധ്യത ഉയർത്തുന്നു. വാഹന യാത്രക്കാർ റെയിൽവേ മേൽപാലം വഴിയും കരുവൻതിരുത്തി റോഡ് വഴിയും ചുറ്റി വളഞ്ഞു വരേണ്ട ഗതികേടിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com