കുതിരാൻ; ഒരു തുരങ്കം ജനുവരിയിൽ, രണ്ടാം തുരങ്കത്തിന്റെ നിർമാണവും ഇതോടൊപ്പം
Mail This Article
തൃശൂർ ∙ കുതിരാനിലെ ഒരു തുരങ്കം ജനുവരിയിൽ ഗതാഗതത്തിനു തുറന്നു കൊടുക്കാൻ നിർദേശിച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രണ്ടാം തുരങ്കത്തിന്റെ നിർമാണവും ഇതോടൊപ്പം മുന്നോട്ടു പോകും.ടി.എൻ.പ്രതാപൻ എംപിക്കു നൽകിയ കത്തിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തുരങ്കത്തിന്റെ ഇരു കവാടങ്ങളിലെയും വന ഭൂമി വിട്ടു കിട്ടാത്തതിനാൽ അവിടെ സുരക്ഷാ സംവിധാനം ഏർപ്പെടുത്താനായിട്ടില്ല.
ദേശീയ പാതയും തുരങ്കവും നിർമിക്കുന്ന കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും മറ്റൊരു കാരണമാണ്. പദ്ധതിക്കു കടം നൽകിയിരുന്ന ബാങ്കുകളുടെ കൂട്ടായ്മ ഇപ്പോൾ പണം നൽകുന്നില്ല. കടം തിരിച്ചടയ്ക്കാതെ അക്കൗണ്ട് എൻപിഎ ആയി പ്രഖ്യാപിച്ചതാണ് കാരണം. മറ്റിടങ്ങളിൽ നിന്നു ഫണ്ട് ശേഖരിച്ചു തുരങ്കം പൂർത്തിയാക്കാൻ കരാറുകാർക്കു ദേശീയ പാത അതോറിറ്റിയുടെ പ്രത്യേക യോഗം നിർദേശം നൽകിയതായി ഗഡ്കരി പറഞ്ഞു.