ബഥനി സെന്റ്. ജോൺസ് സ്കൂളിൽ കോൺവൊക്കേഷനും മേറിറ്റ് ഡേയും നടത്തി
Mail This Article
കുന്നംകുളം∙ ബഥനി സെന്റ്. ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളുടെ കോൺവൊക്കേഷനും പ്ലസ് വൺ അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഫ്രഷേഴ്‌സ് ഡേയും പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും നടത്തി. ബഥനി ആശ്രമം സുപ്പീരിയർ തോമസ് റമ്പാൻ ഒഐസി ഉദ്ഘാടനം നിർവഹിച്ചു. ഡോ.വി പി മാർക്കോസ് മുഖ്യ അതിഥി ആയിരുന്നു. ആദ്യമായിട്ടാണ് പ്ലസ് ടു വിദ്യാർഥികൾക്ക് കോൺവൊക്കേഷൻ നൽകുന്നത് എന്നും അത് തുടർന്ന് വരുന്ന കുട്ടികൾക്ക് കൂടുതൽ പ്രചോദനം നൽകാൻ കാരണമാകും എന്നും ബഥനി സ്കൂളുകളുടെ മാനേജർ ഫാ. ബെഞ്ചമിൻ ഒഐസി പറഞ്ഞു.
ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. യാക്കോബ് ഒഐസി, ഫാ. ഈയ്യൂബ് ഒഐസി, ബഥാന്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. സി എൽ. ജോഷി, ബ്ലൂമിങ് ബഡ്‌സ് ബഥന്യാ സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സി. ഷേബ ജോർജ്, പിടിഎ പ്രസിഡന്റ് കെ.ഫൈസൽ, ഹയർ സെക്കന്ററി കോർഡിനേറ്റർ സി.കെ ലത എന്നിവർ സംസാരിച്ചു .