Activate your premium subscription today
ഭൂമി നമ്മുടേതാണ്, സംരക്ഷിക്കേണ്ടതും നാം തന്നെയാണ്’ പരിസ്ഥിതി ദിനത്തിൽ സന്ദേശവുമായി താരങ്ങൾ. മൃഗങ്ങളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ പദ്ധതിയായ വൻതാരയ്ക്കുവേണ്ടിയാണ് സിനിമാ താരങ്ങളായ ജാൻവി കപൂർ, അജയ് ദേവ്ഗൺ, ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ തുടങ്ങിയവർ ഒന്നിച്ചത്
വളരെ പണ്ടൊരിക്കൽ, ഞാൻ ഒരു കുഞ്ഞു കുട്ടിയായിരുന്നകാലത്ത് മഴനനഞ്ഞ മുറ്റത്ത് ഉമിക്കരിയോളം മാത്രം വലിപ്പമുള്ള നിലച്ചാടനെയും നോക്കി , തലേന്ന് രാത്രി പൊഴിഞ്ഞ കണ്ണിമാങ്ങയും പെറുക്കി അലസമായി നടക്കുന്നതിനിടെയിലാണ് അമ്മ അടുക്കളയിൽ എന്തിനൊവേണ്ടി തിളപ്പിച്ച ഒരുകലം ചൂടുവെള്ളം മുറ്റത്തിന്റെ ഒരുമൂലയിലേക്ക് പരത്തി ഒഴിച്ചു കളഞ്ഞത്.
നമ്മുടെ നാട് വൃക്ഷങ്ങളാൽ സമ്പന്നമാണ്. എവിടെ നോക്കിയാലും മരങ്ങൾ. എന്നാൽ ലോകത്തിൽ ഏറ്റവും ഒറ്റപ്പെട്ട മരം എവിടെയാണെന്നറിയുമോ? ആ മരം സ്ഥിതി ചെയ്യുന്നത് ന്യൂസീലൻഡിന്റെ നിയന്ത്രണത്തിലുള്ള കാംബെൽ ദ്വീപിലാണ്
പരിസ്ഥിതി ദിന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയോലിബറൽ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി ഭൂമി വെട്ടിപ്പിടിക്കുന്നതും സ്വകാര്യമൂലധന ശക്തികളുടെ താൽപര്യങ്ങൾക്ക് വേണ്ടി അനധികൃതമായി കൈപ്പിടിയിൽ ഒതുക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഭൂമിയുടെ വലിയ രീതിയിലുള്ള തരിശുവൽക്കരണത്തിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക പരിസ്ഥിതിദിനത്തിൽ തൈകൾ തലതിരിച്ചു നട്ട് മലയോര കർഷകരുടെ പ്രതിഷേധം. കർഷകരോടുള്ള വനംവകുപ്പിന്റെ തലതിരിഞ്ഞ മനോഭാവത്തിനെതിരായാണ് സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിൽ കർഷക സമൂഹത്തിന്റെ പ്രതിഷേധം. കഴിഞ്ഞ 10 വർഷം മാത്രം കേരളത്തിൽ ജൂൺ 5നു മരം നടാൻ ചെലവാക്കിയത് 110 കോടി രൂപയാണ് (7 കോടിയോളം
അമ്പലവയൽ ∙ പച്ചപ്പിന്റെ, തണലിന്റെ പാതയോരമായി നത്തംകുനി–നെല്ലാറാചാൽ റോഡ്. ഇരുവശവും ഇടതൂർന്ന് വളർന്ന മുളങ്കൂട്ടങ്ങൾ പച്ചപ്പ് വിരിച്ചതോടെ ആരെയും ആകർഷിക്കുന്ന കാഴ്ചയായി. കാരാപ്പുഴ അണക്കെട്ടിലെ ജലനിരപ്പും റോഡും ഇരുവശവും മുളങ്കൂട്ടങ്ങളും വളർന്നു നിൽക്കുന്ന കാഴ്ച ആസ്വാദിക്കാൻ ഒട്ടേറെ പേരെത്തുന്നുണ്ട്.10
ഭൂമിയെ വീണ്ടെടുക്കുക (Land Restoration), മരുവല്ക്കരണവും (Desertification), വരള്ച്ചയും (Drought), പ്രതിരോധിക്കുക എന്നതാണ് ഈ വര്ഷത്തെ ലോകപരിസ്ഥിതി ദിനാചരണവിഷയം. നമ്മുടെ ഭൂമി, നമ്മുടെ ഭാവി (Our Land, Our Future) എന്ന മുദ്രാവാക്യവും ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ചിട്ടുണ്ട്.
വളരെ പ്രശസ്തമായ രാജ്യമാണ് ഹോളണ്ട് എന്ന പേരിലും അറിയപ്പെടുന്ന നെതർലൻഡ്സ്. ഒരു കാലത്ത് ടോട്ടൽ ഫുട്ബോൾ എന്ന മനോഹരമായ ശൈലി ഫുട്ബോളിൽ കൊണ്ടുവന്ന അവരുടെ ഫുട്ബോൾ ടീം വളരെ പ്രശസ്തമാണ്. ഓറഞ്ച് നിറത്തിലുള്ള ജഴ്സിയണിഞ്ഞെത്തുന്ന നെതർലൻഡ്സ് ടീമിന് ഇന്നും ആരാധകർ ഏറെ.
യുക്രെയ്ൻ... ഇന്നു വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ഈ രാജ്യം. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ ഈ രാജ്യത്തിൽ വലിയ യുദ്ധം നടക്കുന്നു. റഷ്യയാണ് യുക്രെയ്നുമായി യുദ്ധം ചെയ്യുന്നത്. രണ്ടുവർഷം പിന്നിട്ടുകഴിഞ്ഞു ഈ യുദ്ധം.
ലോകത്തിലെ ഏറ്റവും നീളമുള്ള ജനിതകവ്യവസ്ഥ കണ്ടെത്തി. കൗതുകകരമെന്നു പറയട്ടെ വലിയ ഏതെങ്കിലും മൃഗങ്ങളിലോ അല്ലെങ്കിൽ ചെടികളിലോ അല്ല ഇതു കണ്ടെത്തിയിരിക്കുന്നത് മറിച്ച് പന്നൽച്ചെടി എന്ന കുഞ്ഞൻ ചെടിയിലാണ്.
അവന്യു ഓഫ് ദ ജയന്റ്സ് എന്ന ദേശീയപാത കലിഫോർണിയയിലെ വലിയൊരു വിനോദസഞ്ചാര ആകർഷണമാണ്. ഹംബോൾട്സ് റെഡ്വുഡ് പാർക്ക് എന്ന വനമേഖലയിലൂടെയാണ് ഇതു കടന്നുപോകുന്നത്.
കേരളത്തിൽ സാധാരണമായി കണ്ടുവന്നിരുന്ന ഒരു മരമാണ് കശുമാവ് അഥവാ കാഷ്യുനട്ട് ട്രീ. ലോകത്തെമ്പാടുമുള്ള ആൾക്കാർക്ക് പ്രിയപ്പെട്ട കശുവണ്ടി ഉത്പാദിപ്പിക്കുന്ന മരം. നാലു നൂറ്റാണ്ടു മുൻപ് പോർച്ചുഗീസുകാരാണ് കേരളത്തിലേക്ക് കശുമാവ് കൊണ്ടുവന്നത്.
തിരുവനന്തപുരം ∙ കേരള സർവകലാശാല അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ ഗവേഷക സംഘം വിദൂര നിയന്ത്രിത വാഹനങ്ങൾ (സമുദ്ര റോബട്ടുകൾ) ഉപയോഗിച്ചു കേരള തീരത്തെ സമുദ്രവൈവിധ്യം രേഖപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയെന്ന് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ അറിയിച്ചു
നമുക്ക് കുറേയേറെ പരിചിതമായ ഒരു മരമാണ് യൂക്കാലിപ്റ്റസ്. ഈ മരങ്ങളുടെ കൂട്ടത്തിൽ മഴവിൽ നിറത്തിലുള്ള യൂക്കാലിപ്റ്റസ് മരങ്ങളുണ്ട്. തൊലിയിൽ മഴവിൽ നിറങ്ങളുള്ള ഈ യൂക്കാലിപ്റ്റസ് മരം ലോകത്തെ ഏറ്റവും കളർഫുളായ മരമെന്നാണ് അറിയപ്പെടുന്നത്. ഓരോ സീസണിലും മരത്തിന്റെ തൊലിയിൽ വരുന്ന വ്യതിയാനങ്ങൾ കാരണമാണ് മരത്തിൽ
വനങ്ങളെയും മൃഗങ്ങളെയും പക്ഷികളെയുമൊക്കെ സംരക്ഷിക്കുകയെന്ന മഹത്തായ ദൗത്യം മുന്നിൽക്കണ്ടാണ് ലോകരാജ്യങ്ങളിലെ സർക്കാരുകൾ ദേശീയോദ്യാനങ്ങൾ സ്ഥാപിക്കുന്നത്. ഇന്ത്യയിൽ 106 ദേശീയോദ്യാനങ്ങളുണ്ട്
ഭൂമിയുടെ ശ്വാസകോശമെന്നാണു തെക്കൻ അമേരിക്കയിലെ ഇടതൂർന്ന ആമസോൺ മഴക്കാടുകൾ അറിയപ്പെടുന്നത്. ഇടക്കാലത്ത് ആമസോണിലെ വനബാഹുല്യം കുറഞ്ഞുവരുന്നത് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടി. ആമസോൺ സംബന്ധിച്ച ഓരോ വാർത്തയും ലോകത്തിനു മുഴുവൻ താൽപര്യമുള്ളതാണ്.
മധ്യ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന കോസ്റ്ററിക്ക എന്ന രാജ്യത്തിന്റെ ഭാഗമാണ് കോക്കോസ് ദ്വീപ്. ഈ ദ്വീപ് മുഴുവൻ കൊടുംവനമാണ്. ചില സുരക്ഷാ ഉദ്യോഗസ്ഥരല്ലാതെ ഇവിടെ സ്ഥിര താമസക്കാരില്ല.
ജീവന്റെ മരമെന്നും തലകുത്തിനിൽക്കുന്ന മരങ്ങളെന്നുമൊക്കെ അറിയപ്പെടുന്ന ബോബാബ് മരങ്ങളുടെ ഉത്ഭവം സംബന്ധിച്ച് പുതിയ പഠനം. ആഫ്രിക്കൻ ദ്വീപായ മഡഗാസ്കറിലും ആഫ്രിക്കൻ വൻകരയിലും ഓസ്ട്രേലിയയിലുമൊക്കെയാണ് ഈ മരങ്ങൾ കാണപ്പെടുന്നത്.