ADVERTISEMENT

ചൈനയിലെ വൻ മതിൽ പോലെ, നെതർലൻഡ്സിനെ സംരക്ഷിക്കാനും ഒരു മതിൽ ഉണ്ട്. കടലാക്രമണത്തെ പ്രതിരോധിക്കാനായി 32 കിലോമീറ്റർ നീളത്തിൽ കടൽഭിത്തി നിർമിച്ചിരിക്കുന്നത്. നെതർലൻഡ്സിന്റെ പകുതി കരഭാഗവും സമുദ്രനിരപ്പിൽ നിന്ന് കേവലം ഒരു മീറ്റർ പൊക്കത്തിലാണ്. എട്ടിലൊന്നു ഭാഗം കടൽനിരപ്പിൽനിന്നു താഴെയുമാണ്. കടലാക്രമണമുണ്ടായാൽ നെതർലൻഡ്സിന്റെ 40 ശതമാനവും വെള്ളത്തിൽ മുങ്ങും.

നെതർലൻഡ്സിന്റെ ചരിത്രത്തിൽ ഒട്ടേറെ പ്രളയങ്ങളുണ്ടായിട്ടുണ്ട്. 1530ൽ ഇത്തരമൊരു പ്രളയത്തിൽ ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. തടയണകൾ, ഡാമുകൾ തുടങ്ങി ഒട്ടേറെ മാർഗങ്ങൾ ഈ ദുരവസ്ഥയിൽ നിന്നു രക്ഷനേടാനായി നെതർലൻഡ്സ് മുൻകാലങ്ങളിൽ പരീക്ഷിച്ചിരുന്നു. എന്നാൽ ഒന്നും ശാശ്വത പരിഹാരമേകിയില്ല.

1953ൽ നെതർലൻഡ്സിൽ ഒരു കടലാക്രമണം വലിയ പ്രളയത്തിനു കാരണമായി. തുടർന്നാണ് കടൽഭിത്തി നിർമിക്കാൻ നെതർലൻഡ്സ് ആലോചിച്ചത്. പരിസ്ഥിതിക്കു പ്രശ്നമുണ്ടാക്കാത്ത നിലയിലാണ് ഇതിന്റെ നിർമാണം. മുങ്ങിത്താഴാതെ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് ഈ കടൽഭിത്തിയുടെ ഘടകങ്ങൾ. ഇതിനാൽ മീനുകളുടെയോ മറ്റു സമുദ്രജീവികളുടെയോ സഞ്ചാരത്തിനു തടസ്സം വരുന്നില്ല. എന്നാൽ കടലാക്രമണം മൂലം പ്രളയം ഉണ്ടാകുന്ന ഘട്ടത്തിൽ കടൽഭിത്തിയുടെ ഘടകത്തിനുള്ളിലേക്ക് വെള്ളം കയറി അതു ഉറയ്ക്കുന്ന ഘടനയാകും. ഇതിനാൽ പ്രളയജലം കരംതൊടുകയുമില്ല.

സമുദ്രാക്രമണ ഭീഷണിയുടെ സാധ്യത പതിന്മടങ്ങായി കുറയ്ക്കാൻ 250 കോടി ഡോളർ ചെലവിൽ നിർമിച്ച ഈ പാലത്തിനായി സമുദ്രപ്രളയത്തെ നേരിടാൻ ഇതല്ലാതെ നിരവധി മികച്ച മാർഗങ്ങൾ നെതർലൻഡ്സ് പ്രാവർത്തികമാക്കിയിട്ടുണ്ട്. പരിസ്ഥിതിയെ ഏറെ ദ്രോഹിക്കാത്ത ഈ മാർഗങ്ങൾ പ്രകൃതിയോട് സഹകരിച്ച് കൊണ്ട് തന്നെ അതിന്റെ ആക്രമണോത്സുകതയെ പ്രതിരോധിക്കാം എന്നതിനു തെളിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com