അമ്മയില്ലാത്ത കുട്ടിക്കുരങ്ങിന് തണലേകി കണ്ണൂരിലെ പ്രകൃതി വന്യ ജീവി സംരക്ഷണ കൂട്ടായ്മ

Mail This Article
അമ്മയില്ലാതെ ഒറ്റപ്പെട്ടു പോയ കുട്ടിക്കുരങ്ങിന് സംരക്ഷണമൊരുക്കി കണ്ണൂരിലെ പ്രകൃതി വന്യ ജീവി സംരക്ഷക കൂട്ടായ്മയായ മാർക്ക് പ്രവർത്തകർ. ഇരിട്ടി തില്ലങ്കേരിയിൽ മരം മുറിക്കുന്നതിനിടയിൽ അവശ നിലയിൽ കണ്ടെത്തിയ കുട്ടി കുരങ്ങ് ഇപ്പോൾ മൃഗ സ്നേഹികളുടെ ലാളനയിൽ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. അനാഥത്വം നൽകുന്ന അരക്ഷിതാവസ്ഥ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെയാണ്.
അമ്മ മരിച്ചു പോയ കുട്ടി കുരങ്ങിനെ അനാഥത്വത്തിലേക്ക് തള്ളിവിടാതെ ലാളിച്ച് കൂടെ കൂട്ടായിരിക്കുകയാണ് മാർക്ക് പ്രവർത്തകർ. ആരോഗ്യം വീണ്ടെടുത്ത കുട്ടി കുരങ്ങിന് ഇപ്പോൾ തൊടിയിലെ മരങ്ങളാണ് വിഹാരകേന്ദ്രം. ഒരു മാസം പ്രായമായ കുരങ്ങിന്പാൽ, പഴം, ഓട്സ് എന്നിവയാണ് ഭക്ഷണം. രണ്ട് മാസത്തിന് ശേഷം പൂർണമായും ആരോഗ്യവാനാകുന്നതോടെ കാട്ടിലേക്ക് തുറന്നു വിടാനാണ് തീരുമാനം.
English Summary: MARK Volunteers Rescue & Feed Baby Monkey Found Its Dead Mother