ADVERTISEMENT

സ്ലൈഗോ∙ സ്ലൈഗോ സെന്‍റ്  തോമസ് സിറോ മലബാർ കുർബാന സെന്‍റർ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം ‘റിജോയീസ്’ 2023 ഡിസംബർ 2 ശനിയാഴ്ച നടക്കും.  പ്രശസ്ത വചനപ്രഘോഷകനും  ഗാനരചയിതാവും, യൂറോപ്പ് സിറോ മലബാർ  യൂത്ത് കോഡിനേറ്ററുമായ ഫാ. ബിനോജ് മുളവരിക്കൽ, ആർ.സി.എസ്. ഐ. (R.C.S.I)  യൂണിവേഴ്സിറ്റിയിലെ ലീഡീർഷിപ് പ്രോഗ്രാം ഡയറക്ടറും ലക്ചററുമായ ഡോ. ഷേർളി ജോർജ് എന്നിവർ ഈ ഏകദിന പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നു. 2023 ഡിസംബർ രണ്ടാം തീയതി സ്ലൈഗോ ബാലിസൊഡേർ  സെന്‍റ് ബ്രിജിത്ത് കത്തോലിക്കാ ദേവാലയത്തിൽ (St. Brigid's Church, Ballisodare, Co. Sligo)  നടത്തുന്ന  ഈ പരിപാടിയിലേക്ക് വിവാഹിതരായ  എല്ലാ സ്ത്രീകളെയും സ്വാഗതം ചെയ്യുന്നു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവർ റജിസ്ട്രേഷൻ ഫോം നവംബർ 28 നുള്ളിൽ പൂരിപ്പിച്ച് അയ്ക്കേണ്ടതാണ്.

കുടുംബ ജീവിതത്തിന്റെ വിജയത്തിന് ആത്മീയതയ്ക്കുമുള്ള പ്രസക്തിയെക്കുറിച്ചും, തങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ച് കൂടുതൽ ബോധ്യത്തിൽ വളരാനും പ്രേരണ  ലഭിക്കുന്ന പ്രസ്തുത ക്ലാസുകളിലേക്കും വിശുദ്ധ കുർബാനയിലേക്കും ആരാധനയിലേക്കും ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സ്ലൈഗോ മാതൃവേദി അറിയിച്ചു. 

English Summary:

Rejoice on 2nd December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com