ചികിത്സയല്ല, വേണ്ടത് പ്രതിരോധം; വൈറസുകളെ നശിപ്പിക്കാൻ ഉപയോഗിക്കാം ഡോമെക്സ്
Mail This Article
പണ്ടു തൊട്ടേ, നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന സ്തംഭങ്ങളായിരുന്നു വൃത്തിയും ശുചിത്വവും. എന്നുവരികിലും കൊറോണ വൈറസിന്റെ വ്യാപനത്തോടെ ചുറ്റുപാടുകള്‍ അണുവിമുക്തമാക്കേണ്ടത് കൂടുതല്‍ നിര്‍ണായകമായി തീര്‍ന്നു. നമ്മുടെ വീടുകളും ആശുപത്രികളും ഓഫിസുകളുമെല്ലാം സുരക്ഷിതമാക്കുന്നതിന് ആവശ്യമായ നടപടികളെടുക്കുകയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഡോമെക്സ്.
വൈറസ് നാശം പടര്‍ത്തുമ്പോള്‍ എങ്ങനെ ഏറ്റവും ഫലപ്രദമായ ക്ലീനര്‍ തിരഞ്ഞെടുക്കാം ?
കൊറോണ വൈറസിന് പ്രതലങ്ങളില്‍ ദിവസങ്ങളോളം ജീവിക്കാന്‍ സാധിക്കും. 0.5 ശതമാനത്തിലധികം സോഡിയം ഹൈപോക്ലോറൈറ്റ് അഥവാ ബ്ലീച്ച് സമ്മിശ്രത്തിലൂടെ കൊറോണ വൈറസിനെ പോലും വെറും 60 സെക്കന്‍ഡില്‍ ഇല്ലാതാക്കുകയാണ് ഡോമെക്സ് ഫ്ളോര്‍ ക്ലീനറുകള്‍. നോവല്‍ കൊറോണ വൈറസിനെ ഞൊടിയിടയില്‍ ഇല്ലാതാക്കാനുള്ള ഡോമെക്സിന്റെ ശക്തി അമേരിക്കയിലെ സ്വതന്ത്രവും അംഗീകൃതവുമായ ലാബുകളില്‍ പരിശോധിച്ച് തെളിഞ്ഞതാണ്. ആരോഗ്യ വിദഗ്ധരും ലോകത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വൈറോളജിസ്റ്റുകളും ഈ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ നശിപ്പിക്കാനുള്ള ഡോമെക്സ് ഫ്ളോര്‍ ക്ലീനറുകളുടെ ശേഷിയെ ഇവരെല്ലാവരും അംഗീകരിക്കുന്നു.
വര്‍ധിച്ചു വരുന്ന ശുചിത്വ ആവശ്യങ്ങള്‍ പരിഗണിച്ച് അണുവിമുക്തമാക്കലിന് കൂടുതല്‍ മാനങ്ങള്‍ നല്കുന്ന നവീന ഉത്പന്നങ്ങള്‍ കൂടി രംഗത്തിറക്കുകയാണ് കമ്പനി. പ്രതലങ്ങളില്‍ നിന്ന് വൈറസിനെ തുരത്തിയോടിക്കാന്‍ ഡോമെക്സ് ഡിസ്ഇന്ഫെക്ഷന് സ്പ്രേയും, ഡോമെക്സ് ജേം റിമൂവല്‍ വൈപ്പുകളും ഉടനെ വിപണിയിലെത്തും. ഈ ആധുനികവും പ്രയോജനകരവുമായ ഉത്പന്ന മാതൃകകള്‍ ശുചിത്വാവശ്യങ്ങള്‍ അനായാസം നിറവേറ്റാന്‍ സഹായിക്കും. സോഡിയം ഹൈപോക്ലോറൈറ്റിന്റെ അണുനാശന ശക്തി ഉപയോഗപ്പെടുത്തുന്ന ഡോമെക്സിന്റെ ആദ്യ ടാര്ജെറ്റഡ് ഉത്പന്നമാണ് ഡിസ്ഇന്ഫെക്ഷന് സ്പ്രേ. നമ്മുടെ വീടുകളിലും, ഓഫീസുകളിലും, ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലുമെല്ലാം ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും.
അതേ, നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിന് നിങ്ങള്‍ തേടിക്കൊണ്ടിരുന്ന ലളിതവും തെളിയിക്കപ്പെട്ടതുമായ പരിഹാരം ഡോമെക്സ് തന്നെയാണ്.
English Summary: Hindustan Unilever Domex