തുടരൂ രാജ രാജാവേ തവ മേളകൾ ചുറ്റിലും...യവനിക മുടങ്ങാതെ തിളങ്ങട്ടെയനുദിനം
Mail This Article
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സിനിമാ പേരുകൾ കൊണ്ടൊരു കവിത
ഒരാൾ മാത്രം (കവിത)
തനിയാവർത്തനം വിട്ടു-
ണർന്നൂ ദിനരാത്രങ്ങൾ
സായംസന്ധ്യയിൽപൂത്തു
നവമേഘസരോവരം
യാത്രതൻതോണി നീങ്ങുന്നു.
അമരത്തൊരു താരകം
അടിക്കുറിപ്പിൽബെസ്റ്റാക്ടർ
സുകൃതംവിധേയമാംമുഖം
മേളകൾ തീരാറായില്ല
ഇനിയും ഇതിലേ വരൂ.
അടിയൊഴുക്കുണ്ടെന്നാലും
പുറപ്പാടുണ്ട്,വേഷങ്ങൾ
കഥകേൾക്കുമ്പോൾതാപ്പാന
അഭിനയത്തിൽ ജാഗ്രത
ആയിരംകണ്ണുമായ്ഞങ്ങൾ
കാത്തിരിപ്പു പ്രജാപതേ
ഭൂതക്കണ്ണാടിവെച്ചുകൊ-
ണ്ടിരിക്കുന്നൊന്നുകാണുവാൻ
അരയന്നങ്ങൾതൻവീട്ടിൽ
വർഷാവർഷവുമെത്തുക.
മൃഗയാ സമയേ വന്നു
ഒളിയമ്പുകളേൽക്കൊലാ
കനൽക്കാറ്റേറ്റഭാവത്തി
ന്നറിയാംവജ്ര സൂചികൾ
കാണാംരാക്ഷസരാജാവായ്
ചില നേരം പ്രമാണിയും
നേരറിയാൻ പരുന്തായി
വീണ്ടുമെത്തുക ഭൂതമേ
മതിലിന്നിപ്പുറം നില്കാ -
താവനാഴി നിറക്കുക.
മായാവിയായ് ഒരാൾ മാത്ര-
മാകാതെനിറഞ്ഞാടുക.
ഇന്ദ്രപ്രസ്ഥംകടന്നെത്തും
രാജമാണിക്യമാകുക.
മഴയെത്തുംമുൻപേപോയ്
പുത്തൻപണക്കാർചിലർ
തന്ത്രത്താൽമുക്തിനേടിപ്പോയ്
ഉദ്യാനപാലകനിവൻ
പുതിയനിയമങ്ങൾവന്നാലും
ന്യായവിധിയിലമരുക
പത്തേമാരിയിലുലയാതെ
നിറക്കൂട്ടുകൾകാണുക.
തുടരൂ രാജ രാജാവേ
തവ മേളകൾ ചുറ്റിലും
യവനിക മുടങ്ങാതെ
തിളങ്ങട്ടെയനുദിനം.
Content Summary: Writers Blog - Mammootty Birthday Special Poem by Jayendran Melazhiyam